Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലുവായില്‍ എന്‍ഡിഎഫ്‌ നേതാവിന്റെ സ്ഥലത്തുനിന്ന്‌ മുപ്പത്‌ ലക്ഷത്തിന്റെ സ്പിരിറ്റ്‌ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2011, 10:40 pm IST
in Kerala

ആലുവ: പറവൂര്‍ കവലയില്‍ വ്യാജ മദ്യലോബി സ്റ്റോക്ക്‌ ചെയ്തിരുന്ന മുപ്പത്‌ ലക്ഷം രൂപയുടെ സ്പിരിറ്റ്‌ എക്സൈസ്‌ സംഘം നടത്തിയ പരിശോധനയില്‍ പിടികൂടി. രഹസ്യ അറയും ഗോഡൗണും മൂന്ന്‌ വാഹനങ്ങളും 251 കന്നാസുകളിലായി 8500 ലിറ്റര്‍ സ്പിരിറ്റും പിടികൂടി. ഇന്നലെ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ്‌ തൃശൂര്‍, പാലക്കാട്‌ എക്സൈസ്‌ ഇന്റലിജന്‍സ്‌ സംഘം സ്പിരിറ്റ്‌ പിടികൂടിയത്‌.

പറവൂര്‍ കവലയിലെ വര്‍ക്ക്‌ ഷോപ്പിനുള്ളില്‍ നിന്നും ടെമ്പോ ട്രാവലറും മുന്നില്‍ നിന്നും അംബാസിഡര്‍ കാര്‍, മാരുതി എസ്റ്റീം എന്നീ വാഹനങ്ങളും പിടികൂടി. ടെമ്പോ ട്രാവലറില്‍ നിന്നും 35 ലിറ്റര്‍ വീതം കൊള്ളുന്ന 60 കന്നാസുകളും അംബാസഡറില്‍ പതിനഞ്ച്‌ കന്നാസുകളും മാരുതി എസ്റ്റീമില്‍ നിന്നും രണ്ട്‌ കന്നാസും പഴയ വര്‍ക്ക്‌ ഷോപ്പിന്‌ പിന്നിലെ അറയില്‍ നിന്ന്‌ 50 കന്നാസും വര്‍ക്ക്‌ ഷോപ്പിന്റെ പൊളിഞ്ഞ ബാത്ത്‌റൂമില്‍ നിന്നും 80 കന്നാസും തൊട്ടടുത്ത പറമ്പില്‍ നിന്നും 15 കന്നാസ്‌ സ്പിരിറ്റുമാണ്‌ പിടികൂടിയത്‌.

ഇവിടെ ഇറക്കിയ ലോഡ്‌ കയറ്റിയപ്പോകാനുള്ള തയ്യാറെടുപ്പിനിടെയാണ്‌ തൃശൂര്‍ എക്സൈസ്‌ ഇന്റലിജന്‍സ്‌ ഇന്‍സ്പെക്ടര്‍ പി.കെ. സതീഷ്‌, പാലക്കാട്‌ എക്സൈസ്‌ ഇന്റലിജന്‍സ്‌ ഇന്‍സ്പെക്ടര്‍ കെ.വി. സദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്പിരിറ്റ്‌ സൂക്ഷിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്‌. ഇന്റലിജന്‍സ്‌ അസിസ്റ്റന്റ്‌ ജോയിന്റ്‌ എക്സൈസ്‌ കമ്മീഷണര്‍ വി. ഷിഹാബുദ്ദീന്‌ ലഭിച്ച രഹസ്യവിവരം തൃശൂര്‍-പാലക്കാട്‌ ഐബി ടീമിന്‌ കൈമാറുകയായിരുന്നു. ആലുവ ഭാഗത്തുനിന്ന്‌ രഹസ്യമായി സ്പിരിറ്റ്‌ കയറ്റിപ്പോകുന്നതായി ഇന്റലിജന്‍സിന്‌ മുന്‍പേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

കോയമ്പത്തൂര്‍ ഭാഗത്തുനിന്നും കൊണ്ടുവന്ന്‌ സ്റ്റോക്ക്‌ ചെയ്ത സ്പിരിറ്റാണ്‌ ഇപ്പോള്‍ പിടിച്ചെടുത്തതെന്നാണ്‌ നിഗമനം. പാലക്കാട്‌, ആലത്തൂര്‍ രജിസ്ട്രേഷനിലുള്ളതാണ്‌ ടെമ്പോ ട്രാവലര്‍. പത്തനംതിട്ട രജിസ്ട്രേഷനിലുള്ളതാണ്‌ അംബാസഡര്‍കാര്‍. ഇതിനടുത്തുനിന്നും സംഘം ഉപയോഗിച്ചിരുന്നതാണെന്ന്‌ കരുതുന്ന അംബാസഡര്‍ കാര്‍, ഹീറോ ഹോണ്ട മോട്ടോര്‍ ബൈക്കും സ്കൂട്ടിയും പിടിച്ചെടുത്തു. ബാങ്ക്‌ ജംഗ്ഷനിലെ വന്‍കിട സ്വര്‍ണ്ണവ്യാപാരിയും എന്‍ഡിഎഫിന്റെ നേതാവുമായ ഇക്ബാല്‍, ഹബീബ്‌ എന്നിവരുടേതാണ്‌ ഈ സ്ഥലം. മാസങ്ങളായി ഇവിടെ സ്പിരിറ്റ്‌ കൈമാറ്റം നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. വലിയ ലോറികളില്‍ ഇവിടെ എത്തിച്ചശേഷം ചെറിയ വാഹനങ്ങളിലാക്കി കടത്തുകയായിരുന്നു ചെയ്തുവന്നിരുന്നത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ സ്ഥലത്തിന്റെ നോട്ടക്കാരന്‍ വാട്സണ്‍, തമിഴ്‌നാട്‌ സ്വദേശിനിയും മോഡല്‍ ഗേളുമായ അശ്വതി എന്നിവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഈ യുവതിയെ വാഹനത്തില്‍ ഇരുത്തിയാണ്‌ സ്പിരിറ്റ്‌ കടത്തിയിരുന്നത്‌. കുടുംബമായി യാത്ര ചെയ്യുന്നവരാണെന്ന്‌ തെറ്റിദ്ധരിപ്പിക്കാനും വാഹന പരിശോധന കൂടുതലായി നടത്തുന്നത്‌ തടയാനുമാണ്‌ ഇത്തരത്തില്‍ സുന്ദരികളായ യുവതികളെ സ്പിരിറ്റ്‌ മാഫിയ ഉപയോഗപ്പെടുത്തിയിരുന്നതെന്ന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. സമീപവാസികളായ വേറെ പത്തോളം പേരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. സംഭവവുമായി അടുത്തിടെ അന്തരിച്ച സിനിമാ നടന്റെ മരുമകനും പങ്കുണ്ടെന്ന്‌ സൂചന ലഭിച്ചു. എറണാകുളം എക്സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. മോഹനന്‍, ഇന്റലിജന്‍സ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ എന്‍.എസ്‌. സലീംകുമാര്‍, എറണാകുളം സ്ക്വാഡ്‌ സിഐ രഞ്ജിത്ത്‌ എന്നിവര്‍ റെയ്ഡിന്‌ നേതൃത്വം നല്‍കി.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

Spiritual

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Gulf

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

ഇഡി റെയ്ഡിനെതിരെ കേരളം താക്കീത് നൽകിയെന്ന് ദേശാഭിമാനി : താക്കീത് നൽകാൻ പോയവർ ഒരു കൊല്ലം കഴിഞ്ഞേ ഇനി പുറത്ത് വരൂവെന്ന് പരിഹാസം

തമിഴ്നാട്ടില്‍ പ്രകാശ് രാജിന് വിജയ് ആരാധകരുടെ പൊങ്കാല…ഒടുവില്‍ വിജയ് സിനിമയിലെ സ്ഥിരം ഗുണ്ടയായ പ്രകാശ് രാജിന് ഇടിയോടിടി

വിജയ് കേരളത്തില്‍ ക്ലച്ച് പിടിക്കുമോയെന്ന് സംശയം, ജോസഫ് വിജയ് പള്ളിയുടെ ആളാണെന്ന് വന്നതോടെ ഹിന്ദുയുവാക്കള്‍ക്ക് താല്‍പര്യം കുറഞ്ഞു::ഫക്രുദ്ദീന്‍ അലി

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഇഡിയ്ക്കെതിരെ മുട്ടയെറിഞ്ഞ സിപിഎം ഗുണ്ട ഐ.പി. ബിനു (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ഇഡിയെ ആക്രമിച്ച കേസ് ഗുണം ചെയ്യുക യുഡിഎഫിന്, സിപിഎം ഗുണ്ടകള്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും, സിപിഎമ്മിനെ ബാധിക്കും: യുവരാജ് ഗോകുല്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.