Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അന്ത്യാഭിലാഷം നിറവേറ്റി; മരിയയെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2011, 10:41 pm IST
in Ernakulam

കൊച്ചി: അന്ത്യനിദ്രയിലും അനാഥത്വം പേറേണ്ടിവന്ന ജര്‍മ്മന്‍ വനിത ഷെമിദ്‌ ആല്‍ഫ്രഡ്‌ മരിയയുടെ ഭൗതിക ശരീരം അന്ത്യാഭിലാഷം പോലെത്തന്നെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ 11 മണിക്ക്‌ പച്ചാളം പൊതുശ്മശാനത്തിലായിരുന്നു ചിതയൊരുക്കിയത്‌. മരിയയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ബന്ധുക്കള്‍ എത്തുവാനായുള്ള ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിലാണ്‌ നോര്‍ത്ത്‌ പോലീസ്‌ ചിതയൊരുക്കി സംസ്കരിച്ചത്‌. ഇതിനായി സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. മരിയയുടെ അന്ത്യാഭിലാഷമനുസരിച്ച്‌ ചിതാഭസ്മം അറബിക്കടലില്‍ ഒഴുക്കും.

പാക്കിസ്ഥാനിലെ ജര്‍മ്മന്‍ എംബസിയിലെ ഉദ്യോഗസ്ഥയായിരുന്ന മരിയ ഒരു പാക്കിസ്ഥാന്‍ പട്ടാളക്കാരനെയാണ്‌ വിവാഹം കഴിച്ചിരുന്നത്‌. ഭര്‍ത്താവിന്റെ മരണശേഷം ഏക മകനുമൊത്തായിരുന്നു താമസമെങ്കിലും മുതിര്‍ന്നപ്പോള്‍ ഇയാള്‍ മരിയയെ വിട്ടുപോയി. തികച്ചും ഏകാകിനിയായ മരിയ എംബസിയില്‍ നിന്നും വിരമിച്ചശേഷം ചികിത്സക്കായിട്ടായിരുന്നു ഭാരതത്തില്‍ എത്തിയത്‌. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചശേഷം ഒന്‍പത്‌ വര്‍ഷം മുമ്പ്‌ ഇവര്‍ കൊച്ചിയിലെത്തുകയായിരുന്നു. ജൂത പാരമ്പര്യമുറങ്ങുന്ന മട്ടാഞ്ചേരിയെയും കൊച്ചിയെയും ഇഷ്ടപ്പെട്ട മരിയ ഇവിടെ സ്ഥിരതാമസമാക്കി. ചന്ദ്രിക റെസിഡന്‍സിയിലായിരുന്നു ഒന്‍പത്‌ വര്‍ഷമായി താമസിച്ചിരുന്നത്‌.

എണ്‍പത്തിയഞ്ചാം വയസ്സില്‍ ജൂണ്‍ 16ന്‌ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇവരുടെ ബന്ധുക്കളാരെങ്കിലും എത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ നിന്നും ലഭിച്ച ഇവരുടെ വില്‍പത്രത്തിലാണ്‌ ജര്‍മ്മനിയില്‍ ഇവര്‍ക്ക്‌ ബന്ധുക്കളും സ്വത്തുക്കളും ബാങ്ക്‌ ബാലന്‍സുമുണ്ടെന്ന്‌ മനസ്സിലായത്‌. സ്വത്തിന്റെ പകുതി ഏകമകനും ബാക്കിതുക ഇന്ത്യയിലെ കടുവ സംരക്ഷണകേന്ദ്രങ്ങള്‍ക്കുമായിരുന്നു എഴുതിവച്ചിരുന്നത്‌.

മരിയയുടെ സംസ്കാരത്തിനായി ചെന്നൈയിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റുമായി സിറ്റി പോലീസിലെ ഫോറിന്‍ രജിസ്ട്രേഷന്‍ വിഭാഗം നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും തണുത്ത പ്രതികരണമായിരുന്നു എംബസിയുടേത്‌. ഇതിനിടയില്‍ അമേരിക്കയില്‍ പെയിലറ്റായ മരിയയുടെ മകന്‍ ജൂലിയന്‍ അസ്ഫാന്‍സിയന്‍ ഫതാക്കിയുമായി ബന്ധപ്പെടാന്‍ സിറ്റി പോലീസിലെ ഫോറിന്‍ രജിസ്ട്രേഷന്‍ വിഭാഗത്തിനായി. സംസ്കാരത്തിനെത്തില്ലെന്ന ഇയാളുടെ ഭാര്യയുടെ അറിയിപ്പിനെത്തുടര്‍ന്ന്‌ മരിയയുടെ സംസ്കാരം നടത്തുവാന്‍ സര്‍ക്കാരിന്റെ അനുമതി തേടി. അതോടൊപ്പം മരിയയുടെ സംസ്കാരം സംബന്ധിച്ച്‌ വ്യക്തമായ തീരുമാനമറിയിക്കണമെന്ന അന്ത്യശാസനവും ജര്‍മ്മന്‍ എംബസിക്ക്‌ നല്‍കി. ഇതിനൊടുവില്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെയാണ്‌ നോര്‍ത്ത്‌ പോലീസ്‌ മരിയയുടെ സംസ്കാരം നടത്തിയത്‌.

കൊച്ചിയെ ഇഷ്ടപ്പെട്ട മരിയ ഭാരതീയ ആചാരപ്രകാരം മൃതദേഹം ചിതയൊരുക്കി സംസ്കരിക്കണമെന്നും ചിതാഭസ്മം അറബിക്കടലില്‍ ഒഴുക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഇവരുടെ അന്ത്യാഭിലാഷമനുസരിച്ച്‌ തന്നെ നോര്‍ത്ത്‌ പോലീസ്‌ ചിതയൊരുക്കി സംസ്കരിക്കുകയായിരുന്നു.

സാധാരണ ഏറ്റെടുക്കുവാന്‍ ആളില്ലാത്ത മൃതദേഹങ്ങള്‍ അനാഥ മൃതദേഹങ്ങളായി കണക്കാക്കി മറവ്‌ ചെയ്യുകയാണ്‌ പതിവ്‌. മരിയയുടെത്‌ വ്യത്യസ്തമായ കാര്യമായതിനാലും ഹോട്ടലുകാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചതിനാലുമാണ്‌ അന്ത്യാഭിലാഷമനുസരിച്ച്‌ സംസ്കാരം നടത്തിയത്‌.

ചിതാഭസ്മം അറബിക്കടലില്‍ ഒഴുക്കുന്ന കാര്യം പോലീസ്‌ ഇന്ന്‌ തീരുമാനിക്കും. ജീവിതത്തിന്റെ സായന്തനത്തിലും അന്ത്യനിദ്രയിലും അനാഥയായ മരിയ കൊച്ചിയുടെ സ്നേഹാശ്രുക്കള്‍ ഏറ്റുവാങ്ങിയാണ്‌ അഗ്നിയില്‍ എരിഞ്ഞടങ്ങിയത്‌.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.