Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൊമാലിയയില്‍ വീണ്ടും യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2011, 11:05 am IST
inWorld

മൊഗാദിഷു: ഐക്യരാഷ്‌ട്രസഭയുടെ സഹായം എത്തിച്ചേര്‍ന്നതിന്‌ അടുത്ത ദിവസം സൊമാലി തലസ്ഥാനമായ മൊഗാദിഷുവില്‍ പൊരിഞ്ഞ യുദ്ധം. സര്‍ക്കാര്‍ സേനയും ആഫ്രിക്കന്‍ യൂണിയന്‍ പട്ടാളക്കാരും മുസ്ലീം തീവ്രവാദിളെ ആക്രമിച്ചു. ചുരുങ്ങിയത്‌ നാലുപേരെങ്കിലും വധിക്കപ്പെട്ടിട്ടുണ്ട്‌.

സൊമാലിയയുടെ വടക്കുഭാഗത്താണ്‌ സംഘട്ടനമെന്നും ഭക്ഷ്യസഹായമെത്തിക്കുന്നതിനെ അത്‌ ബാധിക്കില്ലെന്നും ബിബിസി റിപ്പോര്‍ട്ടുചെയ്തു. ഭക്ഷണത്തിനായി ആയിരക്കണക്കിനാളുകളാണ്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശത്ത്‌ എത്തിയത്‌. സര്‍ക്കാര്‍ സേനകള്‍ക്ക്‌ മുന്‍തൂക്കം ലഭിച്ചാല്‍ വരള്‍ച്ചയും ഭക്ഷ്യക്ഷാമവും മൂലം കഷ്ടപ്പെടുന്നവര്‍ക്ക്‌ സഹായമെത്തിക്കാന്‍ കഴിയുമായിരുന്നുവെന്ന്‌ വാര്‍ത്താലേഖകര്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച ഐക്യരാഷ്‌ട്രസഭ സൊമാലിയയില്‍ ക്ഷാമം പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ്‌ വിമാനത്തില്‍ ഭക്ഷ്യവസ്തുക്കളെത്തിക്കുന്നത്‌. ലോക ഭക്ഷ്യസംഘടനയെ അല്‍ ഖ്വയ്ദമായി ബന്ധമുള്ള അല്‍ ഷഹബാബ്‌ എന്ന സംഘടന വിലക്കിയിട്ടുണ്ട്‌.

വിമാനത്താവളത്തില്‍നിന്നും 7 കിലോമീറ്റര്‍ അകലെ അല്‍ ഷബാബിന്‌ സ്വാധീനമുള്ള പ്രദേശത്ത്‌ആഫ്രിക്കന്‍ സമാധാനസേനയും സര്‍ക്കാര്‍ സേനയും സംയുക്തമായി കടന്നുചെന്നപ്പോഴാണ്‌ സംഘട്ടനമുണ്ടായതെന്ന്‌ വാര്‍ത്താലേഖകര്‍ അറിയിക്കുന്നു.

തങ്ങള്‍ക്ക്‌ ചില പ്രദേശങ്ങളില്‍ സ്വാധീനം സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നും മൊഗാദിഷു സ്റ്റേഡിയത്തില്‍നിന്നും അല്‍ ഷബാബ്‌ പ്രവര്‍ത്തകരെ പുറത്താക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

റംസാന്‍ സമയത്ത്‌ അല്‍ ഷബാബ്‌ തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകാറുണ്ട്‌. റംസാന്‌ ഒരാഴ്ച മുമ്പ്‌ അവരെ ഒഴിപ്പിക്കുന്നത്‌ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കാനാണ്‌.

സംഘട്ടനത്തില്‍ 41 അല്‍ ഷബാബ്‌ അക്രമികള്‍ കീഴടങ്ങിയതായി സൈനികമേധാവി ലഫ്‌. കേണല്‍ പാഡി അല്‍കുണ്ട അറിയിച്ചു. വളരെ ദുര്‍ബലമായ താല്‍ക്കാലിക ഭരണകൂടമാണ്‌ തലസ്ഥാനമായ മൊഗാദിഷുവിന്റെ 60 ശതമാനം സ്ഥലങ്ങളും നിയന്ത്രിക്കുന്നത്‌. ഇതില്‍ എയര്‍പോര്‍ട്ട്‌, പ്രസിഡന്റിന്റെ കൊട്ടാരം, വാണിജ്യസ്ഥലങ്ങള്‍ ഇവ ഉള്‍പ്പെടുന്നു.

സഹായത്തിനായി ആയിരക്കണക്കിന്‌ സൊമാലിക്കാര്‍ അല്‍ഷബാബ്‌ നിയന്ത്രിക്കുന്ന പ്രദേശങ്ങളില്‍ നിന്നും തലസ്ഥാനമായ മൊഗാദിഷുവിലേക്കും അയല്‍രാജ്യങ്ങളായ കെനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും കടന്നിട്ടുണ്ട്‌.

കഴിഞ്ഞ രണ്ട്‌ മാസക്കാലത്തിനിടക്ക്‌ ഏകദേശം 10000 ഓളം ആളുകള്‍ ഭക്ഷണവും ജലവും തേടി മൊഗാദിഷുവിലും പരിസരങ്ങളിലെ ക്യാമ്പുകളിലുമെത്തിച്ചേര്‍ന്നതായി ഐക്യരാഷ്‌ട്രസഭാ വക്താവ്‌ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.