Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെട്രോ റെയില്‍: നോര്‍ത്ത്‌ പാലം പൊളിക്കാന്‍ നഗരസഭ അനുമതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2011, 10:12 am IST
inErnakulam

കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്ക്‌ വേണ്ടി എറണാകുളം നോര്‍ത്ത്‌ മേല്‍പാലം പൊളിച്ച്‌ പുനര്‍ നിര്‍മിക്കുന്നതിന്‌ നഗരസഭ അംഗീകാരം നല്‍കി. അനുബന്ധ സൗകര്യമൊരുക്കാതെ പാലം പൊളിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ്‌ ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം പുനഃപരിശോധിച്ച്‌ അംഗീകാരം നല്‍കിയത്‌.

പാലം പൊളിക്കുമ്പോള്‍ നഗരസഭ ഉയര്‍ത്തിയിരുന്ന ആശങ്കകള്‍ പരിഹരിക്കുമെന്ന്‌ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) ഉറപ്പു നല്‍കിയിട്ടുണ്ടെന്ന്‌ മേയര്‍ ടോണി ചമ്മണി കൗണ്‍സിലിനെ അറിയിച്ചു. പദ്ധതിയുടെ രൂപരേഖ, പാലം പൊളിക്കുമ്പോള്‍ ഉള്ള ബദല്‍ ഗതാഗത സംവിധാനം എന്നിവയെ പറ്റി ഡിഎംആര്‍സി, സിറ്റി ട്രാഫിക്‌ പൊലീസ്‌ എന്നിവര്‍ വിശദീകരിച്ചു. ട്രാഫിക്‌ പൊലീസ്‌ നിര്‍ദേശിച്ച പുതിയ റൂട്ട്‌ പ്ലാന്റെ ട്രയല്‍ റണ്‍ പത്തു പ്രാവശ്യം നടത്തിയതിന്‌ ശേഷമേ പാലം പൊളിക്കൂ. മേല്‍പ്പാലത്തിന്‌ താഴെയുള്ള കടക്കാരെ ആര്‍ബിഡിസിയുടെ പുല്ലേപ്പടി മേല്‍പ്പാലത്തിന്‌ കീഴിലുള്ള കടമുറികളിലേയ്‌ക്ക്‌ പുനരധിവസിപ്പിക്കും. ഈ കടമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതു വരെ ഇവരെ ഇരുമ്പനം പാലത്തിനു താഴെയുള്ള കടമുറികളിലേയ്‌ക്ക്‌ മാറ്റാനും തീരുമാനമായി.

പൊളിക്കുമ്പോള്‍ പാലത്തിന്‌ താഴെയുളള കച്ചവടക്കാരുടെ പുനരധിവാസം, നഗരത്തിലെ ഗതാഗത സംവിധാനം എന്നീ ആശങ്കള്‍ ഉന്നയിച്ചായിരുന്നു ബദല്‍ സംവിധാനം ഒരുക്കാതെ പാലം പൊളിക്കേണ്ട എന്ന്‌ കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്‌. ഇത്‌ കൗണ്‍സില്‍ സര്‍ക്കാരിനോട്‌ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പാലം എത്രയും വേഗം പൊളിക്കണമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും മെട്രോ റെയില്‍ സ്പെഷ്യല്‍ ഓഫീസര്‍ ടോം ജോസ്‌ മേയര്‍ക്ക്‌ കത്തയച്ചതിനാലാണ്‌ പുതിയ തീരുമാനം കൗണ്‍സില്‍ കൈക്കൊണ്ടത്‌. ഇതിനിടെ പാലം പുനര്‍ നിര്‍മിക്കുന്നതിന്‌ സര്‍ക്കാര്‍ 30 കോടി രൂപ അനുവദിക്കുകയും ഡിഎംആര്‍ സി കരാര്‍ നല്‍കുകയുമായിരുന്നു.

പദ്ധതിയുടെ രൂപരേഖ ഡിഎംആര്‍സി ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍ രാധാകൃഷ്ണന്‍ കൗണ്‍സിലില്‍ വിശദീകരിച്ചു. ആലുവ മുതല്‍ പേട്ടവരെ 23 സ്റ്റേഷനുകളിലായായിരിക്കും മെട്രോ റെയില്‍ വരുക. ഇതിന്റെ ഭാഗമായി നോര്‍ത്ത്‌ മേല്‍പ്പാലത്തിലെ ചെറുവാഹനങ്ങള്‍ പോകുന്ന ഇരുവശവും ആദ്യം പൊളിച്ചു നീക്കും. പിന്നീട്‌ വലിയ വാഹനങ്ങള്‍ പോകുന്ന റോഡ്‌ പൊളിക്കുകയും ഇവ നാലുവരിപ്പാതയായി പുനര്‍നിര്‍മിക്കുകയും ചെയ്യും. പാലം പൂര്‍ത്തിയാകുമ്പോള്‍ ഇരുവശങ്ങളിലും നടപ്പാതയും ഉണ്ടാകും. വീതി കൂട്ടുമ്പോള്‍ പരിസര പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുക്കണം. 18 മാസം കൊണ്ട്‌ പാലം പണി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അവതരിപ്പിച്ച പദ്ധതിരേഖയില്‍ പറയുന്നു.

സിറ്റി ട്രാഫിക്‌ പോലീസിന്റെ നിര്‍ദേശങ്ങള്‍

രാവിലെ ഏഴ്‌ മുതല്‍ രാത്രി ഒമ്പത്‌ വരെയാണ്‌ ഗതാഗത ക്രമീകരണം കര്‍ശനമായി നടപ്പാക്കേണ്ടത്‌.

*കലൂര്‍ വഴി നഗരത്തിലേയ്‌ക്ക്‌ വരുന്ന എല്ലാ ബസ്സുകളും സൗത്ത്‌, എറണാകുളം ജെട്ടി എന്നിവിടങ്ങളിലേയ്‌ക്ക്‌ പൊകുന്ന കെഎസ്‌ആര്‍ടിസി ബസ്സുകളും നിലവിലുള്ള നോര്‍ത്ത്‌ പാലത്തിലൂടെ സര്‍വ്വീസ്‌ നടത്തണം.

*ഇടപ്പള്ളിയില്‍ നിന്നും കലൂര്‍ വഴി നഗരത്തിലേയ്‌ക്ക്‌ വരുന്ന സര്‍വ്വീസ്‌ ബസ്സുകള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും രാവിലെ ഏഴ്‌ മുതല്‍ രാത്രി ഒമ്പതുവരെ പാലാരിവട്ടം റൗണ്ടില്‍ നിന്ന്‌ തമ്മനം ജംഗ്ഷനെത്തി തമ്മനം-പുല്ലേപ്പടി റോഡിലൂടെ സി.പി. ഉമ്മര്‍ റോഡിലെത്തി വലത്തോട്ട്‌ തിരിഞ്ഞ്‌ ചിറ്റൂര്‍ റോഡിലൂടെ എംജിറോഡില്‍ പ്രവേശിപ്പക്കണം.

* കലൂര്‍ വഴി സ്റ്റാന്‍ഡിലെത്തുന്ന കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസ്സുകള്‍ കലൂരില്‍ നിന്നും കെ.കെ റോഡിലൂടെ കടവന്ത്രയിലെത്തി എസ്‌എ റോഡിലൂടെ സൗത്ത്‌ ഓവര്‍ബ്രിഡ്ജ്‌ വഴി എംജി റോഡിലൂടെ രാജാജി റോഡിലെത്തുകയും എംജി റോഡിലൂടെ സ്റ്റാന്‍ഡില്‍ പ്രവേശിപ്പിക്കണം.

* നഗരത്തില്‍ നിന്ന്‌ നോര്‍ത്ത്‌ ഓവര്‍ ബ്രിഡ്ജ്‌, കലൂര്‍ വഴി പുറത്തേയ്‌ക്ക്‌ പോകുന്ന സര്‍വ്വീസ്‌ ബസ്സുകളൊഴികയുള്ള വാഹനങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും മത്തായി മാഞ്ഞൂരാന്‍ റോഡുവഴിയോ, ചിറ്റൂര്‍ റോഡിലൂടെയോ അയ്യപ്പന്‍കാവ്‌ വഴി പൊറ്റക്കുഴിയിലെത്തി എളമക്കരയ്‌ക്കൊ, കലൂര്‍ പോകണം.

*ആലുവ ഭാഗത്തുനിന്നും ഹൈക്കോടതി, മേനക, എം.ജി റോഡ്‌ എന്നിവിടങ്ങളിലേയ്‌ക്ക്‌ വരുന്ന സര്‍വ്വീസ്‌ ബസുകള്‍ ഒഴികെയുള്ളവ നോര്‍ത്ത്‌ കളമശേരി ഓവര്‍ ബ്രിഡ്ജിനടിയിലൂടെ കണ്ടെയ്നര്‍ റോഡിലൂടെ വല്ലാര്‍പാടത്തെത്തി നഗരത്തിലേയ്‌ക്ക്‌ പ്രവേശിക്കണം.

*മാര്‍ക്കറ്റ്‌ ഗോശ്രീ ഭാഗങ്ങളിലേയ്‌ക്ക്‌ പോകുന്ന ചരക്ക്‌ ലോറികള്‍ മറ്റ്‌ ഹെവി വാഹനങ്ങള്‍ എന്നിവ നോര്‍ത്ത്‌ കളമശേരിയില്‍ നിന്നും കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡുവഴി വല്ലാര്‍പാടത്തെത്തി അനുവദിച്ച സമയം മാത്രം നഗരത്തിലേയ്‌ക്ക്‌ പ്രവേശിപ്പിക്കുകയോ രാത്രിയില്‍ മാത്രം കലൂര്‍ വഴി വരുന്ന ചരക്കുലോറികള്‍ കെ.കെ റോഡുവഴി കടവന്ത്രയിലെത്തി എസ്‌.എ റോഡുവഴി നഗരത്തില്‍ പ്രവേശിപ്പിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.