Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദായനികുതി റെയ്ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2011, 10:22 pm IST
inUncategorized

കൊച്ചി: സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്‌ റെയ്ഡ്‌ നടത്തി. ഇരുവരുടെയും കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വസതികളിലും സ്ഥാപനങ്ങളിലും ബാംഗ്ലൂരിലെയും ഊട്ടിയിലെയും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്‌. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്‌. മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നും രണ്ട്‌ ആനക്കൊമ്പുകളും കണ്ടെടുത്തു.

ഇരുവരും സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളിലെ കണക്കുകളും യഥാര്‍ഥ കണക്കുകളും തമ്മില്‍ വ്യക്തമായ അന്തരമുണ്ടെന്നു പ്രാഥമികമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ റെയ്ഡെന്ന്‌ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധയിടങ്ങളിലായി 100ലധികം ഉദ്യോഗസ്ഥരാണ്‌ റെയ്ഡില്‍ പങ്കാളികളായത്‌. രാവിലെ ആറിന്‌ ആരംഭിച്ച റെയ്ഡ്‌ രാത്രി വൈകിയും തുടര്‍ന്നു.

കൊച്ചിയില്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയിലും ട്രാവന്‍കൂര്‍ കോര്‍ട്ട്‌ ഹോട്ടലിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തേവരയിലെ വസതിയില്‍ നിന്നാണ്‌ രണ്ട്‌ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്‌. ഇതിന്‌ വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. അനുമതി പത്രം ഇതുവരെയും കണ്ടെത്താനായിട്ടില്ല. വനം വകുപ്പ്‌ ഉദ്യോഗസ്ഥരും ആനക്കൊമ്പുകള്‍ പരിശോധിക്കുന്നുണ്ട്‌. തേവരയിലെ വീട്ടില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂട്ടിയിരിക്കുന്ന മുറി തുറക്കാനായില്ല. ഇത്‌ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. മോഹന്‍ലാലിന്റെ കൂടി സാന്നിധ്യത്തില്‍ പിന്നീട്‌ മുറി തുറക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും അദ്ദേഹത്തിന്‌ ബിസിനസ്‌ പങ്കാളിത്തമുള്ള ചിറ്റൂര്‍ റോഡിലെ പ്ലേ ഹൗസ്‌ വിതരണക്കമ്പനിയിലുമായിരുന്നു റെയ്ഡ്‌. ഇരുവരുടെയും ബിസിനസ്‌ പങ്കാളികളായ ആന്റണി പെരുമ്പാവൂരിന്റെയും ആന്റോ ജോസഫിന്റെയും വീടുകളിലും സംഘം പരിശോധന നടത്തി. തിരുവനന്തപുരത്ത്‌ മോഹന്‍ലാലിന്റെ മുടവന്‍മുകളിലുള്ള വീട്ടിലും കഴക്കൂട്ടത്തുള്ള മോഹന്‍ലാലിന്റെ ആനിമേഷന്‍ പരിശീലന കേന്ദ്രമായ വിസ്മയ മാക്സിലുമായിരുന്നു റെയ്ഡ്‌.

ഇരുവരില്‍ നിന്നും ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ട്‌. മമ്മൂട്ടിയുടെ ചെന്നൈ അഡയാര്‍ ആര്‍.എ പുരത്തുള്ള വസതിയിലും സംഘം റെയ്ഡ്‌ നടത്തി. ഇവിടെ വച്ചാണ്‌ മമ്മൂട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്‌. മോഹന്‍ലാലിന്റെ എഗ്മോറിലുള്ള വസതിയിലും സംഘം പരിശോധന നടത്തി. മോഹന്‍ലാല്‍ രാമേശ്വരത്തുള്ള ഷൂട്ടിങ്‌ സൈറ്റിലായിരുന്നു. ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയാണ്‌ മോഹന്‍ലാലിന്റെ മൊഴിയെടുത്തത്‌. വിശദമായ ചോദ്യം ചെയ്യലിനായി നേരിട്ട്‌ ഹാജരാവാന്‍ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ താരങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

റെയ്ഡ്‌ നടക്കുമ്പോള്‍ മമ്മൂട്ടി ചെന്നൈയിലെ വസതിയില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഈ വീട്ടില്‍വെച്ചാണ്‌ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ വിവാഹനിശ്ചയം നടന്നത്‌. ആദായനികുതി വകുപ്പിന്റെ ചെന്നൈ, ബാംഗ്ലൂര്‍ യൂണിറ്റുകള്‍ കസ്റ്റംസ്‌ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെയാണ്‌ റെയ്ഡ്‌ നടത്തിയത്‌. ആദായനികുതി റിട്ടേണുകളില്‍ വരുമാനം കുറച്ചു കാണിച്ചതിനെത്തുടര്‍ന്ന്‌ ഇരുവരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന്‌ പറയപ്പെടുന്നു.

കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയില്‍നിന്നും കണക്കില്‍പ്പെടാത്ത കറന്‍സികള്‍ കണ്ടെടുത്തതായും സൂചനയുണ്ട്‌. രണ്ട്‌ സൂപ്പര്‍താരങ്ങളും ഒരു കോടി മുതല്‍ ഒന്നരക്കോടി വരെ പ്രതിഫലം പറ്റുന്നതിന്റെ രേഖകളും കണ്ടെത്തി. മമ്മൂട്ടിയുടെ വസതിയിലെ തുറക്കാന്‍ കഴിയാത്ത ലോക്കറുകള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആദായനികുതി അധികൃതര്‍ തുറന്ന്‌ പരിശോധിക്കും. ആദായനികുതി വകുപ്പിനെ അതിശയിപ്പിക്കുന്ന സാമ്പത്തിക, ഭൂമി ഇടപാടുകളെക്കുറിച്ചുള്ള രേഖകളാണ്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളതെന്ന്‌ അറിയുന്നു. ഇനിയും കണ്ടെത്താനുള്ള രേഖകളുടെയും സമ്പത്തിന്റെയും പരിശോധന മൂന്നുദിവസം കൊണ്ട്‌ മാത്രമേ പൂര്‍ത്തിയാകുകയുള്ളുവെന്ന്‌ ആദായനികുതി വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ ലഭ്യമായ വിവരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നാണ്‌ അധികൃതര്‍ അറിയിച്ചത്‌. റെയ്ഡ്‌ തുടരുകയാണ്‌.

സ്വന്തം ലേഖകന്മാര്‍

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.