പൊന്‍കുന്നം: രാമായണപാരായണം ജീവിതചര്യയാക്കിയ പരമേശ്വരന് സ്വാമിക്ക് ഇനിയുള്ള ഒരുമാസക്കാലം ശ്രീരാമചിന്തകള്‍ ഹൃദയത്തോടു ചേര്‍ത്തുള്ള യാത്ര. കര്‍ക്കിടകം ഒന്നുമുതല്‍ മുപ്പത്തിയൊന്നുവരെ പരമേശ്വരന് സ്വാമിക്ക് രാമണ്റ്റെ അയനഗാഥ ഹൃദയത്തോട് ചേര്‍ന്നുള്ള അയനം തന്നെ. പള്ളിക്കത്തോട് കയ്യൂറി വെങ്ങാലൂറ്‍ പരമേശ്വരന് നായര്‍ എന്ന പരമേശ്വരന് സ്വാമി കര്‍ക്കിടകത്തിലെ ഓരോദിവസവും തന്നെ ക്ഷണിച്ചിരിക്കുന്നവരുടെ വീട്ടിലെത്തി രാമായണം പാരായണം ചെയ്യും. അതിരാവിലെ എത്തുന്ന സ്വാമി ബാലകാണ്ഡത്തില്‍ ആരംഭിച്ച് രാമായണത്തിലെ ഈരടികളൊന്നും ഒഴിവാക്കാതെ വൈകുന്നേരത്തോടെ ശ്രീരാമപട്ടാഭിഷേകത്തിലെത്തി അവസാനിപ്പിക്കും. തന്നെകാത്തിരിക്കുന്നവരുടെ വീടുകളിലെത്തി ഗണപതിഹോമം, ശ്രീരാമപൂജ എന്നിവ നടത്തിയതിനി ശേഷമാണ് രാമായണം പാരായണം ചെയ്യാറ്. ഒറ്റയ്ക്ക് ഒരു ദിവസം കൊണ്ട് അദ്ധ്യാത്മരാമായണം പാരായണം ചെയ്യുക എന്നത് ശ്രമകരമായതിനാല്‍ പരമേശ്വരന് സ്വാമിയുടെ പാരായണം ശ്രവിക്കുന്നതിനും, ആളുകളെത്തും. പരേതനായ ആനിക്കാട് വെങ്ങാലൂറ്‍ വേലായുധന് നായരുടെയും സുഭദ്രാമ്മയുടെയും ഏഴുമക്കളില്‍ രണ്ടാമനാണ് അമ്പത്തേഴുകാരനായ പരമേശ്വരന് സ്വാമി. ബ്രഹ്മചാരിയായ സ്വാമി കൗമാരത്തിലേതന്നെ ആദ്ധ്യാത്മികപാത തെരഞ്ഞെടുത്തതാണ്. ഇന്ന് സ്വന്തം തറവാട്ട് വീട്ടിലാണ് അഖണ്ഡപാരായണം നടത്തുന്നത്. പത്തു വര്‍ഷത്തിലധികമായി കര്‍ക്കിടകമാസത്തില്‍ വീടുകളിലെത്തി സ്വാമി രാമായണപാരായണം നടത്തുവാന്‍ തുടങ്ങിയിട്ട. ഇതിനിടയില്‍ പമ്പ ഗണപതിക്ഷേത്രനടയിലും, ശബരിമലയിലും പാരായണം നടത്തും. മുംബൈ വര്‍ളി അയ്യപ്പക്ഷേത്രമുള്പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ ക്ഷേത്രങ്ങളില്‍ ഭാഗവത സപ്താഹയജ്ഞവും സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. കാല്‍നൂറ്റാണ്ടിലധികമായി പാചകരംഗത്തും ഇദ്ദേഹം പരിചിതനാണ്. മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ ദേശങ്ങളിലുള്ളവരും ഇദ്ദേഹത്തിണ്റ്റെ കൈപുണ്യം അറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: