കോട്ടയം: ഇണ്റ്റര്‍നാഷണല്‍ റബ്ബര്‍ സ്റ്റഡി ഗ്രൂപ്പ്(ഐ.ആര്.എസ്.ജി.)ണ്റ്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ പതിനാലിനു സിംഗപ്പൂരില്‍ ചേര്‍ന്ന അംഗരാജ്യങ്ങളുടെ പ്രതിനിധി സംഘത്തലവന്മാരുടെ യോഗത്തിലാണ് ഇന്ത്യ ഏകകണ്ഠമായി ഈ സ്ഥാനത്തേക്ക് തെരഞ്ഞെടു ക്കപ്പെട്ടത്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഷീല തോമസ് ആയിരിക്കും ഈ സ്ഥാനം വഹിക്കുക. രണ്ടു വര്‍ഷമാണ് ഇന്ത്യയുടെ കാലാവധി. ഐവറി കോസ്റ്റിണ്റ്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടൊപ്പം വൈസ് ചെയര്മാന് സ്ഥാനത്തേക്ക് യൂറോപ്യന്‍ യൂണിയനും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ പതിനൊന്ന് മുതല്‍ പതിനാല് വരെ നടന്ന നൂറ്റിഏഴാമത് സമ്മേളനത്തിണ്റ്റെ ഭാഗമായാണു പ്രതിനിധിസംഘ ത്തലവന്മാരുടെ യോഗം നടന്നത്. റബ്ബറുത്പാദനവും ഉപഭോഗവും ഒരേപോലെ നടത്തുന്ന രാജ്യമെന്ന നിലയ്ക്ക് ഇന്ത്യക്ക് അദ്ധ്യക്ഷസ്ഥാനത്ത് ഏറെ സംഭാവനകള്‍ നല്കാന് കഴിയുമെന്ന് മറ്റ് അംഗരാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ ഷീല തോമസിനെകൂടാതെ കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് അണ്ടര്‍ സെക്രട്ടറി ജെ.ബി. ഉപാദ്ധ്യായ, റബ്ബര്‍ ബോര്‍ഡിലെ ഡപ്യൂട്ടി ഡയറക്ടര്‍ ടോംസ് ജോസഫ് എന്നിവരും അംഗങ്ങളായിരുന്നു. പുതിയ ഭരണഘടനയ്ക്ക് ഔപചാരികമായ അംഗീകാരം നല്കിയ പ്രതിനിധി സംഘത്തല വന്മാരുടെ യോഗം ഐ.ആര്.എസ്.റബ്ബറിണ്റ്റെ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് അന്താരാഷ്ട്രസംഘടനകളാണുള്ളത്. അസ്സോസി യേഷന്‍ ഓഫ് നാച്വറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ് കണ്ട്രീസ് (എ.എന്‍.ആര്.പി.സി), ഇണ്റ്റര്‍നാഷണല്‍ റബ്ബര്‍ സ്റ്റഡി ഗ്രൂപ്പ് (ഐ.ആര്.എസ്.ജി.), ഇണ്റ്റര്‍നാഷണല്‍ റബ്ബര്‍ റിസര്‍ച്ച് ആണ്റ്റ് ഡെവലപ്പ്മെണ്റ്റ് ബോര്‍ഡ് (ഐ.ആര്.ആര്.ഡി.ബി) എന്നിവയാണവ. ആദ്യത്തെ രണ്ടിലും രാജ്യങ്ങളാണ് അംഗങ്ങള്‍. മൂന്നാമത്തേത് വിവിധരാജ്യങ്ങളിലെ റബ്ബര്ഗവേഷണകേന്ദ്രങ്ങളുടെ കൂട്ടായ്മയാണ്. ഈ മൂന്നു സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരപൂരകമാകണമെന്നും അവ ആഗോളറബ്ബര്മേഖലയുടെ അഭിവൃദ്ധിക്കുവേണ്ടി കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്നും പ്രതിനിധിസംഘത്തലവന്‍മാരുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഷീല തോമസ് പറഞ്ഞു. പ്രതിനിധിസംഘത്തലവന്‍മാരുടെ അടുത്തയോഗം ലോക റബ്ബര്‍ ഉച്ചകോടിയോടൊപ്പം രണ്ടായിരത്തി പന്ത്രണ്ട് മെയ് മാസത്തില്‍ സിംഗപ്പൂരില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: