കോട്ടയം: താലൂക്ക് സപ്ളൈ ഓഫീസില്‍ കാഷ്വല്‍ ലീവിനെ സംബന്ധിച്ച് വാക്കുതര്‍ക്കം. അസി.താലൂക്ക് സപ്ളൈ ഓഫീസര്‍ക്ക് തലചുറ്റി. സപ്ളൈ ഓഫീസിലെ എല്‍ഡി ക്ളാര്‍ക്ക് ഒരു വര്‍ഷം ഇരുപത് കാഷ്വല്‍ ലീവ് എടുക്കാമെന്നിരിക്കെ ഇരുപത്തി ഒന്ന് കാഷ്വല്‍ ലീവെടുത്തത് അസി.താലൂക്ക് സപ്ളൈ ഓഫീസര്‍ ഇരുപത്തിമൂന്നാക്കി കൂട്ടാന്‍ നടത്തിയ ശ്രമമാണ് പ്രശ്നത്തിനു കാരണമായിത്തീര്‍ന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതിനെച്ചൊല്ലി നടന്ന വാക്കേറ്റത്തിനിടെയാണ് കോട്ടയം അസി.താലൂക്ക് സപ്ളൈ ഓഫീസറായ കായംകുളം സ്വദേശിനി റഷീദാബീവി തലചുറ്റി വീണത്. ഇവരെ പിന്നീട് വനിതാ ജീവനക്കാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം താലൂക്ക് സപ്ളൈ ഓഫീസിലെ പല ജീവനക്കാരെക്കുറിച്ചും വ്യാപകപരാതികളുണ്ട്. റേഷന്‍കാര്‍ഡില്‍ പ്രിണ്റ്റിംഗ് തകരാറുകൊണ്ട് തെറ്റുകള്‍ പറ്റിയാല്‍ രണ്ടുമിനിട്ടുകൊണ്ട് കാര്‍ഡ് തിരുത്തിക്കൊടുക്കാമെന്നിരിക്കെ തെറ്റു തിരുത്തിക്കൊടുക്കാന്‍ മാസങ്ങള്‍ എടുക്കുന്ന നടപടിയില്‍ അസി.താലൂക്ക് സപ്ളൈ ഓഫീസര്‍ക്കെതിരെ ജനങ്ങളില്‍ നിന്നും പരാതിയുയരുന്നുണ്ട്. താലൂക്ക് അസി.സപ്ളൈ ഓഫീസര്‍ കായംകുളം സ്വദേശിനിയായതിനാല്‍ മൂന്നേകാലിനുള്ള ട്രെയിനിലാണ് ദിവസവും ഡ്യൂട്ടി കഴിഞ്ഞു പോകുന്നതെന്നും മൂന്നു മണിക്ക് ഓഫീസ് വിട്ടിറങ്ങുമെന്നും ഇത്തരത്തില്‍ 3 ദിവസം ഡ്യൂട്ടി സമയംതീരുന്നതിനു മുമ്പു പോയാല്‍ ഒരുദിവസത്തെ ലീവ് മാര്‍ക്കു ചെയ്യേണ്ടതുണ്ട്. അത് മാര്‍ക്കു ചെയ്യാത്ത ആള് 21 ദിവസം ലീവെടുത്തതിണ്റ്റെ പേരില്‍ തണ്റ്റെ ലീവ് 23 ദിവസമാക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്തതാണ് തലചുറ്റല്‍ നാടകം അരങ്ങേറാന്‍ കാരണമായതെന്ന് എല്‍ഡി ക്ളാര്‍ക്ക് പറഞ്ഞു. എന്തായാലും കോട്ടയംതാലൂക്ക് സപ്ളൈ ഓഫീസിനെക്കുറിച്ച് നിരവധി ആരോപണങ്ങളാണുയരുന്നത്. റേഷന്‍ കടക്കാരുടെ പടി 5-ാംതീയതിക്കു മുമ്പ് കിട്ടിയിരിക്കണമെന്ന താക്കീത് നല്കിയ സംഭവം റേഷന്‍ കടക്കാരുടെ ഇടയില്‍ സംസാരവിഷയമാണ്. ഈ ഓഫീസിലെ ഒരു പ്യൂണ്‍ 20ലക്ഷം രൂപയുടെ വീടുവച്ചതുംവിവാദമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ സുതാര്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും കോട്ടയം താലൂക്ക് സപ്ളൈ ഓഫീസിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരും അവരുടെ സില്‍ബന്ധികളും ജനങ്ങളുടെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായുള്ള ആക്ഷേപം വര്‍ദ്ധിച്ചു വരികയാണ്. ഇതിനെതിരെ പല രാഷ്ട്രീയ സാമൂഹിക സംഘനടനകളും പ്രത്യക്ഷസമരവുമായി രംഗത്തെത്തിയിരിക്കുന്നതായാണറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: