കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല, സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ളൈഡ് സയന്‍സസിണ്റ്റെ കോട്ടയം സെണ്റ്ററില്‍ ൧൯൯൪ മുതല്‍ നടത്തിവരുന്ന റബ്ബര്‍ ടെക്നോളജി മുഖ്യവിഷയമായുള്ള ബിടെക് പോളിമര്‍ എന്‍ജിനീയറിംഗ് കോഴ്സ് നിര്‍ത്തലാക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചതിനെതിരെ വിദ്യാര്‍ത്ഥി കളും രക്ഷിതാക്കളും സമരം ആരംഭിക്കുമെന്ന് പിടിഎ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2011-12വര്‍ഷത്തേക്കുള്ള അഡ്മിഷന് നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇതോടൊപ്പം തന്നെ സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ളൈഡ് സയന്‍സസിണ്റ്റെ പേരുമാറ്റി യൂണിവേഴ്സിറ്റി കോളേജ് ഓഫ് അപ്ളൈഡ് സയന്‍സസ് എന്നാക്കി മാറ്റി സര്‍വ്വകലാശാല ഉത്തരവ് പുറപ്പെടുവിച്ചു. എന്‍ജിനീയറിംഗ് കോഴ്സുകള്‍, എന്‍ജിനീയറിംഗ് കോളേജില്‍ മാത്രം നടത്തിയാല്‍ മതിയെന്നുള്ള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലറുടെയും സിന്ഡിക്കേറ്റിണ്റ്റെയും തീരുമാനപ്രകാരമാണ് കോഴ്സ് നിര്‍ത്തലാക്കുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്പാദനമേഖലയായ കോട്ടയം ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 1994 ബിഎസ്സി ടെക് എന്ന പേരില്‍ ഈ കോഴ്സ് ആരംഭിച്ചത്. കോഴ്സ് പിന്നീട് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകാരം നല്കി. 2011-12 വരെ അംഗീകാരം പുതുക്കി നല്‍കുകയും ചെയ്തു. കോട്ടയത്ത് ഈ കോഴ്സ് നടത്തിയതുകൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ലായെന്നാണ് വൈസ് ചാന്‍സിലറുടെ അഭിപ്രായം. എന്നാല്‍ ഇന്ത്യയിലെ റബ്ബര്‍ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് കോട്ടയത്തിനടുത്തുള്ള പുതുപ്പള്ളിയിലാണെന്നുള്ള കാര്യം സൗകര്യപൂര്‍വ്വം അദ്ദേഹം മറക്കുന്നു. ലോകോത്തര ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടുന്ന വലിയ ഒരു ലൈബ്രറിയും റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലുണ്ട്. ഇതൊക്കെ ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചകളോളമുളള ട്രെയിനിംഗും സൗജന്യനിരക്കില്‍ റബ്ബര്‍ ഗവേഷണകേന്ദ്രം നല്‍കുന്നുണ്ട്. വസ്തുത ഇതായിരിക്കെ, കോട്ടയത്ത് ഈ കോഴ്സ് നടക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലാ എന്ന വൈസ്ചാന്‍സിലറുടെ പ്രസ്താവന നിരുത്തരവാദപരവും കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യവുമാണ്. ഇതിനിടയില്‍ പുല്ലരിക്കുന്നില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് സര്‍വ്വകലാശാല പുതുതായി പ്രവേശനം നടത്തി ക്ളാസുകള്‍ ആരംഭിച്ചു. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസ് റൂമിനായി ബിടെക് പോളിമര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ലാബറട്ടറിയുടെ ഒരു ഭാഗം വിട്ടുനല്‍കാന്‍ സര്‍വ്വകലാശാല നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഈ തീരുമാനത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സര്‍വ്വകലാശാലയുടെ ഏകപക്ഷീയവും വിദ്യാര്‍ത്ഥി വിരുദ്ധവുമായ ഈ നടപടികള്‍ക്കെതിരെ സമരരംഗത്തിറങ്ങുവാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിനു മുന്നോടിയായി ജൂലൈ 14 ന് സര്‍വ്വകലാശാല വൈസ്ചാന്‍സിലറുടെ ഓഫീസിനു മുമ്പില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ധര്‍ണ്ണ നടത്തുവാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച 11ന് ആരംഭിക്കുന്ന ധര്‍ണ്ണ കോട്ടയം ജില്ലാ പഞ്ചായത്തംഗമായ അഡ്വ.ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രൊഫ.ആര്.രവീന്ദ്രന്, ആസീസ്കുട്ടി, ജോണ്സണ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കെ.ആര്.വജിയമ്മ, പി.കെ.ഉഷ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: