Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വര്‍ണക്കടയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2011, 10:44 pm IST
in Uncategorized

കോട്ടയം: നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി വന്‍ കവര്‍ച്ച. രണ്ടംഗസംഘമാണ്‌ നഗര ഹൃദയത്തിലെ കുന്നത്തുകളത്തില്‍ ജൂവലറി കവര്‍ച്ച ചെയ്തത്‌. കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാളെ ഒരു മണിക്കൂറിനുള്ളില്‍ പോലീസ്‌ പിടികൂടി. ഇയാളില്‍നിന്നും ഏഴു കിലോയോളം സ്വര്‍ണവും തോക്കും പോലീസ്‌ പിടിച്ചെടുത്തു. തമിഴ്‌നാട്‌ തേനി തേവാരം ചര്‍ച്ച്‌ റോഡില്‍ റും നമ്പര്‍ 201-ല്‍ താമസിക്കുന്ന മണികണ്ഠേശ്വരന്‍ (28) ആണ്‌ പോലീസ്‌ പിടിയിലായത്‌. സംഘത്തിലെ രണ്ടാമനുവേണ്ടിയുള്ള തിരച്ചില്‍ പോലീസ്‌ ഊര്‍ജ്ജിതമാക്കി.

ഇന്നലെ ഉച്ചക്ക്‌ 12.50-നാണ്‌ കോട്ടയം നഗരത്തെ ഞെട്ടിച്ച ജ്വല്ലറി കവര്‍ച്ച നടന്നത്‌. ചാറ്റല്‍ മഴയത്ത്‌ മഴകോട്ട്‌ ധരിച്ച രണ്ട്‌ യുവാക്കള്‍ ജ്വല്ലറിയില്‍ കയറി വളവാങ്ങാനെത്തിയതാണെന്ന്‌ അറിയിച്ചു. തൊപ്പികൊണ്ട്‌ ഭാഗികമായി മുഖം മറച്ചിരുന്ന ഇവരില്‍ ഒരാളുടെ കൃത്രിമ താടി ഇളകി ഇരിക്കുന്നത്‌ മാനേജര്‍ കണ്ടതോടെയാണ്‌ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. മാനേജരുടെ കഴുത്തില്‍ തോക്കുചൂണ്ടി അക്രമികള്‍ ജ്വല്ലറിയിലുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും മുള്‍ മുനയില്‍ നിര്‍ത്തി. ഈ അവസരത്തില്‍ രണ്ടാമന്‍ ഷോക്കേസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നെക്ലസുകളും, മാലകളും, മറ്റ്‌ ആഭരണങ്ങളും വലിച്ച്പറിച്ച്‌ കൈയില്‍ കരുതിയ ബിഗ്ഷോപ്പറില്‍ നിറച്ചു.

അതിനിടെ ജീവനക്കാരില്‍ രണ്ടുപേര്‍ മുന്നോട്ട്‌ വരാനാഞ്ഞതോടെ വീണ്ടും കൈതോക്കില്‍ നിന്ന്‌ തറയിലേക്ക്‌ വെടിയുതിര്‍ത്തശേഷം സെക്യൂരിറ്റി ജീവനക്കാരനായ മണിയെ തള്ളി തറയിലിട്ട്‌ കവര്‍ച്ചക്കാര്‍ സ്വര്‍ണവുമായി തിരുനക്കര മൈതാനത്തിനുമുന്നില്‍ ഗാന്ധിപ്രതിമക്ക്‌ അരുകില്‍ പാര്‍ക്കുചെയ്തിരുന്ന കെ.എല്‍. 5 എ.സി.6125 എന്ന നമ്പറുള്ള ?അപ്പാച്ചെ’ ബൈക്കില്‍ കയറി കുമരകം ഭാഗത്തേയ്‌ക്ക്‌ ഓടിച്ചുപോയി. അതിനുമുമ്പ്‌ പിന്നാലെയെത്തിയ ജ്വല്ലറി ജീവനക്കാര്‍ക്കുനേരെ വീണ്ടും വെടിയുതിര്‍ത്തു. ഒന്നരകോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണ്ണം പത്തുമിനിറ്റുകൊണ്ടാണ്‌ കവര്‍ച്ചക്കാര്‍ തട്ടിയെടുത്തത്‌.

ബൈക്കില്‍ നിന്നിറങ്ങി കുമരകം വഴി വൈക്കത്തേക്കുള്ള സ്വകാര്യ ബസില്‍ സ്വര്‍ണവുമായി കയറിയ മണികണ്ഠേശ്വരനാണ്‌ പോലീസ്‌ പിടിയിലായത്‌. ബസ്സ്‌ യാത്രക്കാരനായ ഷിജോ മാത്യു നല്‍കിയ വിലപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ മണികണ്ഠേശ്വരന്‍ പിടിയിലായത്‌. കുമരകത്ത്‌ ബൈക്കുകള്‍ പോലീസ്‌ പരിശോധിക്കുന്നതുകണ്ടപ്പോഴാണ്‌ ഷിജോ മോഷണത്തിന്റെ വിവരം അറിയുന്നത്‌. ബസില്‍ ബിഗ്ഷോപ്പറുമായി കയറിയ മണികണ്ഠേശ്വരനെ യുവാവ്‌ തിരിച്ചറിഞ്ഞതോടെ ബസ്‌ കവണാറ്റിന്‍കരയില്‍ വെച്ച്‌ തടഞ്ഞ്‌ മണികണ്ഠേശ്വരനെ പിടികൂടുകയായിരുന്നു.

കോട്ടയം എസ്പി സി.രാജഗോപാല്‍, ഡിവൈ എസ്പി പി. എം.വര്‍ഗീസ്‌, സിഐ. ജി. വേണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം മണികണ്ഠേശ്വരനെ ചോദ്യം ചെയ്തുവരികയാണ്‌. കൂട്ടുപ്രതിയെകുറിച്ച്‌ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ ഇയാള്‍ പിടിയിലാകുമെന്നും പോലീസ്‌ സൂചന നല്‍കി. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

മാരകശേഷിയില്ലാത്ത നാടന്‍ കൈത്തോക്കുകളാണ്‌ കവര്‍ച്ചക്കാരുടെ പക്കലുണ്ടായിരുന്നത്‌. ജ്വല്ലറിക്കുള്ളില്‍ നടത്തിയ വെടിവെപ്പിനിടെ ഈയം കൊണ്ടുള്ള ചീള്‍ തെറിച്ച്‌ ഒരു ജീവനക്കാരന്‌ നിസാരപരിക്കേറ്റിട്ടുണ്ട്‌. ജ്വല്ലറി ഉടമ വിശ്വനാഥന്റെ സാന്നിധ്യത്തില്‍ വീണ്ടെടുത്ത ആഭരണങ്ങള്‍ തൂക്കി നോക്കിയപ്പോള്‍ 7.16കിലോഗ്രാം തൂക്കമുണ്ടായിരുന്നു. ഇതിന്‌ ഒന്നരകോടിയിലേറെ വിലമതിക്കും.

-സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ പ്രകാശ് രാജിന് വിജയ് ആരാധകരുടെ പൊങ്കാല…ഒടുവില്‍ വിജയ് സിനിമയിലെ സ്ഥിരം ഗുണ്ടയായ പ്രകാശ് രാജിന് ഇടിയോടിടി

വിജയ് കേരളത്തില്‍ ക്ലച്ച് പിടിക്കുമോയെന്ന് സംശയം, ജോസഫ് വിജയ് പള്ളിയുടെ ആളാണെന്ന് വന്നതോടെ ഹിന്ദുയുവാക്കള്‍ക്ക് താല്‍പര്യം കുറഞ്ഞു::ഫക്രുദ്ദീന്‍ അലി

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഇഡിയ്ക്കെതിരെ മുട്ടയെറിഞ്ഞ സിപിഎം ഗുണ്ട ഐ.പി. ബിനു (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ഇഡിയെ ആക്രമിച്ച കേസ് ഗുണം ചെയ്യുക യുഡിഎഫിന്, സിപിഎം ഗുണ്ടകള്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും, സിപിഎമ്മിനെ ബാധിക്കും: യുവരാജ് ഗോകുല്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.