Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജര്‍മ്മനിയുടെ ആണവവിവേകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2011, 09:11 pm IST
inVicharam

ലോകത്തിന്‌ തന്നെ മാതൃകയാക്കിക്കൊണ്ട്‌ ജര്‍മനി ഒരു സുപ്രധാന നിയമം പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുകയാണ്‌. ആണവനിലയങ്ങള്‍ രാജ്യത്ത്‌ ഘട്ടം ഘട്ടമായി പൂട്ടാനാണ്‌ തീരുമാനം. ഇതുസംബന്ധിച്ച ബില്ല്‌ ഭരണ-പ്രതിപക്ഷഭേദമെന്യേ അംഗീകരിച്ച്‌ പാസാക്കി. 2022 ഓടുകൂടി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ്‌ ഇതിനുപിന്നിലെന്ന്‌ ജര്‍മന്‍ ചാന്‍സലര്‍ വ്യക്തമാക്കിക്കഴിഞ്ഞു. പാര്‍ലമെന്റിന്റെ ഉപരിസഭ കൂടി ഇത്‌ പാസാക്കിയാല്‍ നിയമമാകും. അതുവഴി ലോകത്തിന്‌ മുന്നില്‍ ജര്‍മനിക്ക്‌ എന്തുകൊണ്ടും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാം.

ഓരോ രാജ്യവും നാള്‍ക്കുനാള്‍ ആണവഇന്ധനം ഉപയോഗിക്കുന്നതിന്‌ പുതിയ വഴികള്‍ തേടുകയും പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുവാനും മത്സരിക്കുമ്പോഴാണ്‌ ജര്‍മനിയുടെ ഈ ശ്രദ്ധേയമായ ചുവടുവെപ്പ്‌ എന്നത്‌ ഓര്‍ക്കേണ്ടതുണ്ട്‌. എന്തായാലും ജര്‍മനിയില്‍ ഇന്നത്തെ അവസ്ഥവെച്ചു നോക്കുമ്പോള്‍ നിയമം പ്രാബല്യത്തില്‍ വരാന്‍ ഏറെ താമസമെടുത്തേക്കില്ല.

ഇപ്പോള്‍ രാജ്യത്ത്‌ 22 ആണവനിലയങ്ങളാണുള്ളത്‌. ഇവ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നാണ്‌ ചാന്‍സലര്‍ ഉറപ്പ്‌ നല്‍കിയിട്ടുള്ളത്‌. ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ പതിനഞ്ചെണ്ണം പ്രവര്‍ത്തനം മന്ദീഭവിപ്പിച്ച നിലയിലാണ്‌. ബാക്കിയുള്ളവയും കാലതാമസം കൂടാതെ നിര്‍ത്തലാക്കുവാനാണ്‌ തീരുമാനം.

ആണവനിലയങ്ങള്‍ അടച്ചുപൂട്ടണമെന്നത്‌ സര്‍ക്കാരിന്‌ പെട്ടെന്നുണ്ടായ ഒരു ബോധോദയമല്ല. എന്നാല്‍ ജപ്പാനിലെ സുനാമിയുടെ പ്രത്യാഘാതങ്ങളാണ്‌ ഇത്തരമൊരു തീരുമാനമെടുപ്പിക്കുന്നതിന്‌ പിന്നിലെന്ന്‌ പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിപരമല്ല. ജനങ്ങള്‍ ആണവനിലയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിട്ട്‌ ഏറെയായെങ്കിലും ജപ്പാനിലുണ്ടായ സംഭവം ത്വരിതഗതിയിലുള്ള തീരുമാനമെടുപ്പിക്കുന്നതിന്‌ പ്രചോദകമായി. അതില്‍ ഭരണപ്രതിപക്ഷ വ്യത്യാസവുമില്ല. പാര്‍ലമെന്റ്‌ പാസാക്കിയ നിയമം അവിടുത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ലാദമുണ്ടാക്കിയിട്ടുണ്ടെന്നാണ്‌ അവിടെ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാകുന്നത്‌. അതേസമയം ചിലരെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നും അറിയുന്നു. സ്വാഭാവികമായും ഇത്രയും സുപ്രധാനമായ ഒരു നിയമം പാസാക്കുമ്പോള്‍ അതിന്റേതായ പ്രതിഫലനം വിവിധ കോണുകളില്‍ ഉണ്ടാകുമെന്നുള്ളതില്‍ സംശയമില്ല. ജര്‍മന്‍ സര്‍ക്കാര്‍ ജനങ്ങളുടെ ഭാഗത്ത്‌ നില്‍ക്കന്നുവെന്നാണ്‌ ഈ തീരുമാനം തെളിയിക്കുന്നത്‌. പത്തുകൊല്ലത്തിനകം രാജ്യത്തെ അവസാനത്തെ ആണവനിലയത്തിനും ആണിയടിക്കുമെന്ന സുപ്രധാനമായ ഒരു പ്രഖ്യാപനമാണിത്‌. ഇങ്ങിനെവന്നാല്‍ പല കാര്യങ്ങളിലും ലോകത്ത്‌ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജര്‍മനിക്ക്‌ ഇക്കാര്യത്തിലും തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കാം. അങ്ങനെ വരുമ്പോള്‍ ആണവനിലയം വേണ്ടെന്നുവെക്കുകയും ഉള്ളവ പൂട്ടുകയും ചെയ്യുന്ന ലോകത്തിലെ ആദ്യരാജ്യമെന്ന ഖ്യാതി ജര്‍മനിയുടെ പേരില്‍ കുറിക്കും. ഏതൊരു രാജ്യത്തിനും അഭിമാനം വരുന്ന ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. മാസങ്ങള്‍ക്ക്‌ മുമ്പുതന്നെ ചാന്‍സലര്‍ നടത്തിയ പ്രഖ്യാപനത്തെ എല്ലാവരും സഹര്‍ഷം സ്വാഗതം ചെയ്തതാണ്‌. ഇക്കാര്യത്തെക്കുറിച്ച്‌ ആ സമയത്തുതന്നെ ഈ പംക്തിയില്‍ അത്‌ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഭാരതവുമായി ഒരു താരതമ്യപഠനം അന്ന്‌ അതില്‍ നടത്തുകയുമുണ്ടായി.

ഭാരതത്തില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരികയും ഉള്ളവക്ക്‌ കൂടുതല്‍ സുരക്ഷിതത്വം നല്‍കാനും ഭരണാധികാരികള്‍ തയ്യാറെടുക്കുമ്പോഴാണ്‌ വിചിത്രമെന്ന നിലയില്‍ ജര്‍മനിയില്‍ ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായതെന്നോര്‍ക്കണം. ഒരു രാജ്യത്തുണ്ടാകുന്ന അപകടം മറ്റൊരു രാജ്യത്ത്‌ സംഭവിക്കണമെന്നല്ല പറയുന്നത്‌. പക്ഷെ അപകടം മണത്തുവരുന്നു എന്നത്‌ മുന്‍കൂട്ടി കാണേണ്ടതുതന്നെയാണ്‌.

ജനവാസകേന്ദ്രങ്ങളിലാണ്‌ ആണവനിലയങ്ങള്‍ ഭാരതത്തില്‍ ഉള്ളത്‌. ഭാരതത്തിലെ ആണവനിലയങ്ങള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. അതിനര്‍ഥം ഭാരതം അത്തരമൊരു തീരുമാനമെടുക്കാന്‍ സാധ്യതയില്ലെന്നുതന്നെയാണ്‌ ഇതിലൂടെ നമുക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. അടച്ചുപൂട്ടില്ലെന്ന്‌ മാത്രമല്ല, അമേരിക്കയുമായി ചില കരാര്‍ ഉണ്ടാക്കി ആണവോര്‍ജ നടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ്‌ തീരുമാനം. ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക്‌ സുരക്ഷ ഇല്ലാഞ്ഞിട്ടൊന്നുമല്ല, ഭൂകമ്പമോ സുനാമിയോ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അത്‌ പ്രവചനാതീതമാണ്‌. എല്ലാവിധ സജ്ജീകരങ്ങള്‍ ഉണ്ടായിട്ടും ജപ്പാനിലെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ കഴിയാത്ത പരിതാപകരമായ അവസ്ഥയിലാണ്‌ ജപ്പാന്‍. തീര്‍ച്ചയായിട്ടും നമ്മുടെയെല്ലാം കണ്ണുകള്‍ തുറപ്പിക്കേണ്ടതാണ്‌ അവ. എന്നാല്‍ ഭാരതത്തിലെ ഭരണാധികാരികള്‍ക്ക്‌ അതുണ്ടാകില്ലെന്ന്‌ തീര്‍ച്ച. നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വം നോക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല. അതേസമയം ജനങ്ങളുടെ സുരക്ഷകൂടി ഭരണാധികാരികള്‍ക്ക്‌ ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്‌. ജനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ രാജ്യവും ഉണ്ടാകൂയെന്ന കാര്യം വിസ്മരിക്കരുത്‌.

ആരുടെയെങ്കിലും അടിമത്വത്തിന്‍ കീഴില്‍ കഴിയണമെന്നോ അവരുടെയെല്ലാം പൂര്‍ണമായ ഉപദേശങ്ങള്‍ കേള്‍ക്കണമെന്നോ അല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. ആണവനിലയങ്ങളുടെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവരാനെങ്കിലും ശ്രമിക്കേണ്ടതാണ്‌. അങ്ങിനെ വരണമെങ്കില്‍ പാര്‍ലമെന്റില്‍ ഇക്കാര്യത്തെക്കുറിച്ച്‌ ഗൗരവപൂര്‍ണമായ ഒരു ചര്‍ച്ച നടത്താനെങ്കിലും ഭരണാധികാരികള്‍ ആദ്യമായി തയ്യാറാകണം. അപ്പോള്‍ മാത്രമെ രാഷ്‌ട്രീയപാര്‍ട്ടികളുടെ യഥാര്‍ഥ ചിത്രം മനസിലാകൂ.

ജര്‍മനിയില്‍ നിന്ന്‌ കുടിയൊഴിപ്പിക്കപ്പെടുന്ന ആണവനിലയങ്ങള്‍ വാങ്ങാന്‍ ഭാരതം തയ്യാറാകുകയാണെന്നും കേള്‍ക്കുന്നു. ജര്‍മനി ആണവനിലയങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമ്പോള്‍ അവ നശിപ്പിക്കുകയെന്നത്‌ ഒരു വലിയ ദൗത്യം തന്നെയാണ്‌. ജനങ്ങള്‍ക്കോ പ്രകൃതിക്കോ യാതൊരുവിധത്തിലുള്ള ദോഷവും വരാത്ത രീതിയില്‍ ഇല്ലാതാക്കുകയാണ്‌ വേണ്ടത്‌. എന്നാല്‍ ഭാരതത്തെപ്പോലുള്ള രാജ്യങ്ങള്‍ അവ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നുവെന്നത്‌ വൈരുധ്യമെന്നോ വിചിത്രമെന്നോ അല്ലാതെ എന്തുപറയാന്‍? ലോകത്തെങ്ങും ആണവനിലയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുമ്പോഴാണ്‌ നാം ആണവനിലയങ്ങളുടെ സുരക്ഷയെക്കുറിച്ചും പുതിയവ സ്ഥാപിക്കുന്നതിനെക്കുറിച്ചും ഗൗരവത്തില്‍ ചിന്തിക്കുന്നത്‌. മഹാരാഷ്‌ട്രയിലും ഗുജറാത്തിലും ആണവനിലയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്നത്‌ ഭരണാധികാരികള്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.

നാം ഒറ്റയടിക്ക്‌ ജര്‍മനിയുടെ മാതൃക സ്വീകരിക്കണമെന്ന്‌ പറയുന്നില്ല. പക്ഷെ അക്കാര്യത്തെക്കുറിച്ച്‌ ഗൗരവപൂര്‍വം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന്‌ പറയാതെ വയ്യ. അമേരിക്ക പറയുന്നതെല്ലാം വിഴുങ്ങാതെ നമുക്ക്‌ വേണ്ടതുമാത്രം ഉള്‍ക്കൊള്ളാനുള്ള മനോഭാവമാണ്‌ പ്രകടിപ്പിക്കേണ്ടത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.