ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്
ആത്മയോഗിനിയമ്മ അലൗകികാനന്ദത്തിന്റെ അഭൗമ ചൈതന്യമായിരുന്നു. വിദ്യാധിരാജ ചട്ടമ്പിസ്വാമി കളുടെ ശിഷ്യനായ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികളുടെ പ്രഥമശിഷ്യയാണ് യോഗിനിയമ്മ. കാലമെന്ന മായാപ്രഹേളികയാല്‍ സത്യം മറയ്ക്കപ്പെട്ടതുപോലെ തോന്നുമ്പോഴും കാലാതീത സത്യം സദാ...











