രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ
രാമായണമാസാചരണം ഒരു സുപ്രഭാതത്തില്‍ പൊട്ടിവിരിഞ്ഞതല്ല. ചില ഹിന്ദുനേതാക്കന്മാര്‍ക്ക് അപ്രതീക്ഷിതമായി ഉണ്ടായ വെളിപാടുമല്ല. ഹിന്ദുസമൂഹത്തെ തകര്‍ക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന ഒരുകൂട്ടം ആള്‍ക്കാരുടെ ചതിയുടെ പ്രതികരണമായാണ് രാമായണമാസം ആരംഭിക്കുന്നത്. 1981-ല്‍...













