Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് മാത്രം പരിഹാരം – മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണ്‌ ഏക പോംവഴിയെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു....

സ്കൂള്‍ കായികമേള : കോഴിക്കോടിന് ആദ്യ സ്വര്‍ണ്ണം

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോഴിക്കോടിന് ആദ്യ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ മണിയൂര്‍ എച്ച്എസ്എസിലെ എ.എം. ബിന്‍സിയാണു സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ...

മുല്ലപ്പെരിയാര്‍: ബി.ജെ.പി സെക്രട്ടേറിയറ്റ് ഉപരോധിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. രാവിലെ എട്ടര മണിയോടെ ആരംഭിച്ച ഉപരോധം ഉച്ചയ്ക്ക് അവസാനിച്ചു. തികച്ചും...

തമിഴ്‌നാട് ചര്‍ച്ചയില്‍ നിന്നും പിന്മാറരുത് – കേന്ദ്രം

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനായി വിളിച്ച ചര്‍ച്ചയില്‍ നിന്നും പിന്മാറരുതെന്ന് തമിഴ്‌നാടിനോട് കേന്ദ്ര സര്‍ക്കാര്‍ ആ‍വശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ചര്‍ച്ചയ്ക്ക് എത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അടിയന്തരമായ ഒരു സാഹചര്യം...

പാക് പ്രസിഡന്റിന് പക്ഷാഘാതം

ഇസ്ലാമാബാദ്‌: പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിക്കു പക്ഷാഘാതം. മസ്തിഷ്ക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഹൃദയാഘാതത്തെ തുടര്‍ന്നു ദുബായില്‍ ചികിത്സയില്‍ കഴിയുകയാണു സര്‍ദാരി. തലച്ചോറില്‍ രക്തം...

മുല്ലപ്പെരിയാര്‍: സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ഡി.എം.കെ

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ തയ്യാറാവണമെന്ന്‌ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗം വിളിക്കുന്നത്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാട്‌ ഒറ്റക്കെട്ടാണെന്ന...

നഴ്സുമാരുടെ അവസ്ഥ ഗുരുതരമായ സാമൂഹ്യപ്രശ്നം – സുപ്രീംകോടതി

ന്യൂദല്‍ഹി: രാജ്യത്തെ നഴ്സുമാരുടെ അവസ്ഥ ഗുരുതരമായ സാമൂഹ്യപ്രശ്നമാണെന്ന്‌ സുപ്രീംകോടതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രം സര്‍ക്കുലര്‍ അയയ്ക്കണമെന്നു കോടതി ഉത്തരവിട്ടു. ബോണ്ട്‌ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ എന്ത്‌ ചെയ്യാനാകുമെന്ന്‌...

തിരുവനന്തപുരത്ത്‌ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. ദുബായിലേക്ക്‌ പോകാനുള്ള എമിറേറ്റ്‌സ്‌ വിമാനവും തിരുവനന്തപുരത്തേക്ക്‌ വന്ന ശ്രീലങ്കയുടെ എയര്‍ലങ്ക വിമാനവുമാണ്‌ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. രാവിലെ 11.10ഓടെയായിരുന്നു...

കറാച്ചിയില്‍ സ്ഫോടനം: മൂന്ന് സൈനികര്‍ മരിച്ചു

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു സൈനികര്‍ മരിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫൂറഗോധ് പ്രദേശത്തു രാവിലെ 7.25നായിരുന്നു സ്ഫോടനം നടന്നത്....

വയനാട്ടില്‍ സ്ഫോടകവസ്തു പിടിച്ചു

കല്‍പ്പറ്റ: കേരള-കര്‍ണാടക അതിര്‍ത്തിയായ ബൈരക്കുപ്പയില്‍ വള്ളത്തില്‍ കടത്തുകയായിരുന്ന 17 ചാക്ക് അമോണിയം നൈട്രേറ്റ് പിടികൂടി. ഒരോ ചാക്കിനും അമ്പത് കിലോ ഭാരമുണ്ട്. പുല്‍പ്പള്ളി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ്...

തൊണ്ടയാട്ട് ബസ്‌ മറിഞ്ഞ്‌ 40 പേര്‍ക്ക്‌ പരിക്ക്‌

കോഴിക്കോട്‌: പുന്നപ്രയില്‍ നിന്ന്‌ വയനാട്ടിലേക്ക്‌ വിനോദയാത്ര പോവുകയായിരുന്ന ആലപ്പുഴ കോ-ഓപ്പറേറ്റീവ്‌ എന്‍ജി.കോളേജ്‌ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ 40 പേര്‍ക്ക്‌ പരിക്കേറ്റു. ഇവരെ മെഡിക്കല്‍...

ഐസ്‌ക്രീം കേസ്: കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കേസുമായി ബന്ധപ്പെട്ട്‌ കെ.എ.റൗഫ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ...

ചിദംബരവും പ്രതിപ്പട്ടികയിലേക്ക്‌

ന്യൂദല്‍ഹി: രാജ്യത്തിന്‌ 1.76 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരെ സാക്ഷിമൊഴി നല്‍കാനും തെളിവുകള്‍ ഹാജരാക്കാനും ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിക്ക്‌...

ചലച്ചിത്ര മേളയ്‌ക്ക്‌ ഇന്ന്‌ കൊടിയേറ്റം

തിരുവനന്തപുരം: പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‌ ഇന്ന്‌ കൊടിയേറും. ഇന്നു മുതല്‍ എട്ടു ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ വ്യത്യസ്ത ജീവിത രീതികളും ആചാരങ്ങളും സംസ്കാരങ്ങളും ആവിഷ്കാര രീതികളും സംഗമിക്കും....

തുറമുഖത്ത്‌ വളം നീക്കം പ്രതിസന്ധിയില്‍ ജോലികള്‍ യന്ത്രവല്‍ക്കരിക്കും

പള്ളുരുത്തി: തൊഴിലാളികളെ കിട്ടാത്തതുമൂലം പ്രതിസന്ധിയിലായ വളം നീക്കം ജോലികള്‍ നടത്തുന്നതിനായി യന്ത്രവല്‍കൃത സംവിധാനങ്ങള്‍ നടപ്പാക്കുവാന്‍ നീക്കം. തുറമുഖ ട്രസ്റ്റ്‌ മാനേജ്മെന്റാണ്‌ കാര്യങ്ങള്‍ക്കായി ആലോചനതുടങ്ങിയത്‌. കഴിഞ്ഞ ദിവസം ട്രേഡ്‌യൂണിയനുകളുമായി...

പോലീസ്‌ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക്‌ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നു

ആലുവ: പെണ്‍വാണിഭക്കേസുകളുടെ നിരീക്ഷണത്തിലിരിക്കുന്ന പ്രതികള്‍ക്ക്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട്‌ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാനും കേസ്‌ ഒതുക്കിത്തീര്‍ക്കാനും ശ്രമം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നു. കഴിഞ്ഞ ദിവസം റിമാന്റിലായ മദ്രാസിലെ...

കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ 11ന്‌ ആരംഭിക്കും

പള്ളുരുത്തി: 28-ാ‍ മത്‌ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ 11ന്‌ ആരംഭിക്കും. ഫോര്‍ട്ടുകൊച്ചി സെന്റ്‌ ഫ്രാന്‍സീസ്‌ പള്ളിയങ്കണത്തില്‍ സ്ഥിതിചെയ്യുന്ന യുദ്ധസ്മാരകത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിക്കും. ഐഎന്‍എസ്‌ ദ്രോണാചാര്യ...

പാലക്കാട്‌ മുന്നില്‍

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ആദ്യദിനത്തില്‍ രണ്ട്‌ റെക്കോഡുകള്‍. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം ഹൈജംപില്‍ ദേശീയ റെക്കോഡ്‌ മറികടന്ന പ്രകടനമായിരുന്നു ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിലെ ശ്രീനിത്ത്‌ മോഹന്റേത്‌....

നിയമസഭാസമിതിക്കും മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ വിലക്ക്‌

മുല്ലപ്പെരിയാര്‍ : മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സന്ദര്‍ശിച്ച നിയമസഭ സബ്ജക്ട്‌ കമ്മിറ്റിയോട്‌ തമിഴ്‌നാട്‌ പൂര്‍ണമായും നിസഹകരിച്ചു. മന്ത്രി പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സബ്ജക്ട്‌ കമ്മിറ്റി ഇന്നലെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോള്‍...

അനധികൃത ഖാനനം: കുമാരസ്വാമിക്കും കൃഷ്ണക്കുമെതിരെ കേസ്‌

ബംഗളൂരു: അനധികൃത ഖാനനത്തിന്‌ അനുമതി നല്‍കിയെന്ന പരാതിയില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണക്കും കര്‍ണാടകയിലെ രണ്ട്‌ മുന്‍മുഖ്യമന്ത്രിമാര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിരിക്കെ കൃഷ്ണയും മുതിര്‍ന്ന...

ബാംഗ്ലൂര്‍ സ്ഫോടന പരമ്പര: ബോംബ്‌ നിര്‍മിച്ചത്‌ തുംകൂറിലെ വാടക വീട്ടില്‍

ബംഗളൂരു: ദല്‍ഹി പോലീസ്‌ അറസ്റ്റ്‌ ചെയ്ത ആറ്‌ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരില്‍ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടന പരമ്പരയുമായി ബന്ധമുള്ള രണ്ടുപേരെ വിട്ടുകിട്ടുന്നതിനായി ബാംഗ്ലൂര്‍ പോലീസ്‌ ദല്‍ഹി...

ചക്കുളത്തുകാവ്‌ പൊങ്കാല ഇന്ന്‌

ആലപ്പുഴ: ചക്കുളത്തുകാവ്‌ ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം ഇന്ന്‌. പുലര്‍ച്ചെ 3.30ന്‌ നിര്‍മാല്യദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 8.30ന്‌ വിളിച്ചുചൊല്ലി പ്രാര്‍ഥന. 9ന്‌ ദേവസ്വം മന്ത്രി വി.എസ്‌.ശിവകുമാര്‍...

തളിപ്പറമ്പ്‌ കള്ളനോട്ട്‌ കേസ്‌: എന്‍ഐഎ സംഘം ഇന്ന്‌ കാഞ്ഞങ്ങാട്ട്‌

കാസര്‍കോട്‌: കാറില്‍ കടത്തുന്നതിനിടയില്‍ പത്ത്‌ ലക്ഷത്തോളം വരുന്ന കള്ളനോട്ടുകള്‍ പിടികൂടിയ കേസിലെ മൂന്ന്‌ പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌...

ആസ്വാദനത്തിന്റെ എട്ട്‌ നാളുകള്‍

തിരുവനന്തപുരം നഗരത്തിന്‌ ഇന്നുമുതല്‍ എട്ടുനാളുകളില്‍ സംസാരിക്കാനുള്ളത്‌ സിനിമയെക്കുറിച്ച്‌ മാത്രമാകും. നഗരത്തിലെ പത്ത്‌ പ്രമുഖ തീയറ്ററുകളില്‍ ഇന്നുമുതല്‍ 16വരെ നിറഞ്ഞ സദസ്സിലാകും പ്രദര്‍ശനങ്ങള്‍ നടക്കുക. എവിടെയും നല്ല സിനിമയെ...

വൈകിയുദിച്ച വിവേകം

മള്‍ട്ടിബ്രാന്‍ഡ്‌ ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനവും സിംഗിള്‍ ബ്രാന്‍ഡ്‌ റീട്ടെയില്‍ മേഖലയില്‍ 100 ശതമാനവും വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നിരന്തരമായ പാര്‍ലമെന്റ്‌ സ്തംഭനത്തിലേക്ക്‌ നയിച്ച...

മദ്യനയം തിരുത്തുമ്പോള്‍

കേരള സര്‍ക്കാരിന്റെ മദ്യനയം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ എതിര്‍ക്കപ്പെട്ടതാണ്‌. ടൂറിസം വികസിക്കാനെന്ന വ്യാജേന ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കും എന്ന്‌ എക്സൈസ്‌ മന്ത്രി കെ. ബാബു നടത്തിയ പ്രഖ്യാപനം...

മോഡിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ചൈന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നു

ബീജിംഗ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ രണ്ടുവര്‍ഷമായി ബീജിംഗിലെ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന 22 ഇന്ത്യക്കാരായ വജ്രവ്യാപാരികളില്‍ 13 പേരെ വിട്ടയക്കാന്‍ ചൈന തീരുമാനിച്ചു. ഇവര്‍ക്ക്‌ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍...

അണ്ണാഹസാരെയുടെ പ്രതിഷേധം ജന്തര്‍മന്ദറില്‍

ന്യൂദല്‍ഹി: ഈ മാസം 11 ന്‌ അണ്ണാഹസാരെ സംഘം നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ പരിപാടികള്‍ക്കുവേണ്ടി ദല്‍ഹിയിലെ ജന്ദര്‍മന്ദിര്‍ അനുവദിച്ചു. ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുവേണ്ടി...

കാശ്മീരി അമേരിക്കന്‍ കൗണ്‍സില്‍ ഐഎസ്‌ഐ നിയന്ത്രണത്തില്‍

വാഷിംഗ്ടണ്‍: സയ്ദ്‌ ഗുലാംനബി ഫായിയും അയാളുടെ കാശ്മീരി അമേരിക്കന്‍ കൗണ്‍സിലും പാക്‌ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും അമേരിക്കയിലെ നിയമനിര്‍മാതാക്കളേയും ഉദ്യോഗസ്ഥരേയും കാശ്മീരിനെക്കുറിച്ചുള്ള പാക്‌ നിലപാട്‌ സ്വീകരിക്കാനായി...

രാജനിന്ദ: അമേരിക്കക്കാരന്‌ തായ്‌ലന്റില്‍ ജയില്‍ ശിക്ഷ

ബാങ്കോക്ക്‌: തായ്‌ രാജാവിന്റെ നിരോധിക്കപ്പെട്ട ജീവചരിത്രം വെബ്‌ സൈറ്റില്‍ നല്‍കിയതിന്‌ ഒരമേരിക്കന്‍ പൗരന്‌ രണ്ടുവര്‍ഷം ജയില്‍ ശിക്ഷ. തായ്‌ലന്റില്‍ ജനിച്ച അമേരിക്കന്‍ പൗരന്‍ ജോഗോര്‍ ഡനാണ്‌ ഭൂമിബോള്‍...

മനസ്സ്‌ ഒരു കണ്ണാടി

ബുദ്ധിമാന്മാര്‍ക്ക്‌ ഉപദേശം ആവശ്യമില്ല. വിഡ്ഡികള്‍ ഉപദേശം സ്വീകരിക്കുകയുമില്ല. അങ്ങനെയാണെങ്കില്‍ ഉപദേശങ്ങള്‍ കൊണ്ട്‌ എന്തുപ്രയോജനം. നമ്മുടെ അബോധമനസ്സിനെ തൊട്ടുണര്‍ത്തി ബുദ്ധിപൂര്‍വ്വമായി ചിന്തിക്കാന്‍ സഹായിക്കുന്നവയാണ്‌ ഉപദേശങ്ങള്‍. ഇരുട്ടിനെ പേടിക്കുന്ന കൊച്ചുകുട്ടിയെപ്പോലെ...

അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റ് നാലാഴ്ചയ്‌ക്കകം നടപ്പാക്കണം – സുപ്രീംകോടതി

ന്യൂദല്‍ഹി: വാഹനങ്ങളില്‍ അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നാലാഴ്ചയ്ക്കകം നിര്‍ബന്ധമാക്കണമെന്ന്‌ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌.കപാഡിയ അദ്ധ്യക്ഷനായ ബെഞ്ചാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌. നാലാഴ്ചയ്ക്കകം...

ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനെതിരായ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചു. സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിനു പങ്കുണ്ടെന്നതിനു തെളിവാണു കോടതി വിധിയെന്നും അതിനാല്‍ അദ്ദേഹം...

മുല്ലപ്പെരിയാര്‍: കേരളം പുതിയ അപേക്ഷ നല്‍കി

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് അടിയന്തിരമായി 120 ആയി കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് തയാറല്ലെങ്കില്‍...

പിള്ളയ്‌ക്കെതിരെ കൂടുതല്‍ തെളിവുകളുമായി വി.എസ്

ന്യൂദല്‍ഹി: ആര്‍.ബാലകൃഷ്ണപിള്ളയെ ജയില്‍ നിന്നും മോചിപ്പിച്ചത് റദ്ദാക്കണമെന്‍ ആവശ്യപ്പെട്ട് നല്‍കിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹാജരാക്കി. ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ രേഖകള്‍...

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി സുബ്രഹ്മണ്യം സ്വാമി പഠിപ്പിച്ചിരുന്ന കോഴ്സുകള്‍ നിര്‍ത്തലാക്കി

ന്യൂയോര്‍ക്ക്‌: ജനതാപാര്‍ട്ടി നേതാവ് ഡോ.സുബ്രഹ്മണ്യം സ്വാമി പഠിപ്പിച്ചിരുന്ന രണ്ട് കോഴ്സുകള്‍ ഹാര്‍‌വാര്‍ഡ് യൂണിവേഴ്‌സിറ്റി നീക്കി. മതപരിവര്‍ത്തനം നിരോധിക്കണമെന്നും ഹിന്ദുപാരമ്പര്യം അംഗീകരിക്കാത്ത അഹിന്ദുക്കള്‍ക്ക്‌ വോട്ടവകാശം നിഷേധിക്കണമെന്നും സുബ്രഹ്മണ്യം സ്വാമി...

സമ്പത്ത് കസ്റ്റഡിമരണം: പ്രതിയായ ഡി.വൈ.എസ്.പിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നു

തിരുവനന്തപുരം: പാലക്കാട് സമ്പത്ത് കസ്റ്റഡിമരണ കേസില്‍ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഡി.വൈ.എസ്.പി രാമചന്ദ്രനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമിക്കാനാണ്...

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് ചര്‍ച്ചയില്‍ നിന്നും പിന്മാറിയേക്കും

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തി ഉദ്യോഗസ്ഥതല ചര്‍ച്ച തമിഴ്‌നാട് ബഹിഷ്‌കരിച്ചേക്കുമെന്ന് സൂചന. ചര്‍ച്ച നടത്തുന്നത് സുപ്രീംകോടതിയി നിലവിലുള്ള കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തമിഴ്‌നാട് പിന്മാറുന്നത്. കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ...

മോഡി ഇടപെട്ടു; 13 ഇന്ത്യന്‍ വജ്രവ്യാപാരികളെ ചൈന മോചിപ്പിച്ചു

അഹമ്മദാബാദ്: കഴിഞ്ഞ രണ്ടുവര്‍ഷമായി ബീജിംഗിലെ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരായ വജ്രവ്യാപാരികളെ വിട്ടയ്ക്കാന്‍ ചൈന തീരുമാനിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഇടപെടലുകളാണ് വ്യാപാരികളുടെ മോചനത്തിന് സഹായകമായത്. തടവില്‍...

മുല്ലപ്പെരിയാര്‍: കേസ് നടത്തിപ്പില്‍ നിയമസഭാ സമിതിക്ക് അതൃപ്തി

ഇടുക്കി: അഡ്വക്കേറ്റ്‌ ജനറലിനെ വിളിച്ചുവരുത്തണമെന്ന്‌ നിയമസഭാ സമിതി യോഗം തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിന്‌ മുമ്പ്‌ തേക്കടിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. ഡാം തകര്‍ന്നാല്‍ 450 കുടുംബങ്ങള്‍ക്ക്‌...

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ ഹര്‍ജിക്ക് അടിയന്തരപ്രാധാന്യമില്ല

ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സംബന്ധിച്ച് കേരളത്തിലെ നേതാക്കളുടെ പ്രസ്താവനകള്‍ വിലക്കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷയ്ക്ക് അടിയന്തരപ്രാധാന്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്‌ ബി.കെ. ജെയിന്‍ അധ്യക്ഷനയായ...

മുല്ലപ്പെരിയാര്‍: എല്‍.കെ അദ്വാനി പ്രധാനമന്ത്രിയെ കാണും

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ്‌ എല്‍.കെ. അദ്വാനി പ്രധാനമന്ത്രിയെ കാണും. കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാക്കള്‍ തന്നെ വന്നുകണ്ട്‌ ഈ...

പുതിയ അണക്കെട്ടിന് മുഖ്യമന്ത്രി തറക്കല്ലിടും – ബാലകൃഷ്ണപിള്ള

കൊല്ലം: മുല്ലപ്പെരിയാറില്‍ നിര്‍മിക്കുന്ന പുതിയ അണക്കെട്ടിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിടുമെന്നു കേരള കോണ്‍ഗ്രസ്- ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. മുല്ലപ്പെരിയാര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു യു.ഡി.എഫ്...

റോഷി അഗസ്റ്റിനെ അറസ്റ്റ് ചെയ്ത് നീക്കി

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒമ്പതു ദിവസമായി നിരാഹാര സമരം നടത്തുന്ന റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു നീക്കി. വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി....

സ്പെക്ട്രം കേസ്: ചിദംബരത്തിനെതിരെ രണ്ട് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുമതി

ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ രണ്ടു സാക്ഷികളെ കൂടി വിസ്‌തരിക്കാന്‍ കോടതി അനുമതി നല്‍കി. ദല്‍ഹിയിലെ പ്രത്യേക സി.ബി. ഐ കോടതിയാണ്‌ അനുമതി...

സ്വര്‍ണ്ണവില പുതിയ റെക്കോഡില്‍

കൊച്ചി: സ്വര്‍ണ്ണവില പുതിയ റെക്കോഡില്‍. പവന് 280 രൂപ വര്‍ധിച്ച് 21,760 രൂപയിലെത്തി. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 2720 രൂപയിലാണു വ്യാപാരം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ...

മുല്ലപ്പെരിയാര്‍: തേനിയില്‍ വൈക്കോയുടെ ഉപവാസം തുടങ്ങി

തേനി: എം.ഡി.എം.കെ നേതാവ് വൈക്കോ തേനിയില്‍ ഉപവാസം തുടങ്ങി. പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യ അനുവദിക്കരുത്, ഡാമില്‍ കേന്ദ്രസേനയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം. മധുരയില്‍...

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് പക്വത കാണിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തമിഴ്‌നാട്‌ പക്വതയോടെ കാണണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. പുതിയ ഡാം പണിതാലും തമിഴ്‌നാടിന്‌ വെള്ളം നല്‍കുമെന്ന നിലപാടില്‍ മാറ്റം വരുത്തില്ലെന്നും...

കോതമംഗലം കുരൂര്‍തോട്‌ മലിനീകരണം വിദഗ്ധസമിതി പരിശോധിച്ചു

കോതമംഗലം: നഗരത്തിലെയും, ഗ്രാമീണ മേഖലയിലെയും അഴുക്ക്‌ ചാലുകള്‍വഴിയെത്തുന്ന മലിനജലമാണ്‌ ശുദ്ധജലവാഹിയായിരുന്ന കോതമംഗലം കൂരൂര്‍തോടിന്റെ നാശത്തിന്‌ പ്രധാനകാരണമെന്ന്‌ വിദഗ്ധസമിതി കണ്ടെത്തി. ഗ്രാമ-നഗര പ്രദേശങ്ങളില്‍ പ്രാഥമിക പഠനം നടത്തിയശേഷം തയ്യാറാക്കിയ...

ജില്ലാതല കേരളോത്സവം-2011ന്‌ തുടക്കമായി

കൊച്ചി: എറണാകുളം ജില്ലാതല കേരളോത്സവം 2011ന്‌ തുടക്കമായി. കാക്കനാട്‌ കവലയില്‍ നടന്ന ഔപചാരിക ഉദ്ഘാടന ചടങ്ങ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാവിലെ...

Page 7830 of 7965 1 7,829 7,830 7,831 7,965

പുതിയ വാര്‍ത്തകള്‍