എം.ടി.വാസുദേവൻ നായരുടെ വിയോഗം; സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം
കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം. ഡിസംബർ 26നും 27നും സംസ്ഥാനസർക്കാർ ഔദ്യോഗികമായി ദുഃഖം ആചരിക്കും...