Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പേരിലുണ്ട് ഭാരതത്തിന്റെ വേര്

എ. വിനോദ് by എ. വിനോദ്
Jan 31, 2025, 08:01 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം പൂര്‍ത്തിയായി. ഭരണഘടനയിലെ ഒന്നാമത്തെ വകുപ്പ് (Article 1: India that is Bharat) നമ്മുടെ രാഷ്‌ട്രം അഥവ ജനത എന്ന രീതിയില്‍ നമ്മുടെ സ്വത്വത്തെ വിളിച്ചു പറയുന്നതാണ്. പൊതുവില്‍ അക്കാലത്ത് ലോകത്ത് ‘ഇന്ത്യ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നാട് വാസ്തവത്തില്‍ ‘ഭാരതം’ എന്ന പേരില്‍ പൗരാണിക കാലം മുതല്‍ ലോകത്തിന് വെളിച്ചം വീശിയ സനാതന രാഷ്‌ട്രം തന്നെയാണെന്ന് സംശയ ലേശമന്യേ ഭരണഘടനയും പ്രഖ്യാപിക്കുന്നു. സാങ്കേതികമായി അന്ന് അന്താരാഷ്‌ട്രതലത്തില്‍ വ്യത്യസ്ത സമിതികളില്‍ നാം അറിയപ്പെട്ടിരുന്നത് ഇന്ത്യ എന്നായിരുന്നു.

സിന്ധുവില്‍ നിന്ന് ഹിന്ദുവും ഹിന്ദുവില്‍ നിന്ന് ഇന്റിക്കയും അവിടെ നിന്ന് ഇന്‍ഡ്യയും ഇന്ത്യയും എല്ലാം ഉരുത്തിരുഞ്ഞു വന്ന ചിത്രം ഏവര്‍ക്കും പരിചിതമാണ്. ഇതുപോലെ നമ്മുടെ നാട് ചരിത്രത്തില്‍ പല പേരുകളില്‍ അറിയപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ പകരം വയ്‌ക്കാന്‍ മറ്റൊരു വാക്കില്ലാത്ത പേരാണ് ഭാരതം.

ഭാരതത്തിന്റെ ചിരന്തന സംസ്‌കൃതി

രാഷ്‌ട്രമുണ്ടായത് നന്മയാഗ്രഹിച്ച ഋഷിമാരുടെ തപസില്‍ നിന്നാണെന്നാണ് ഭാരതത്തിന്റെ ചിന്ത. ഭാരതം ഒരു പുണ്യഭൂമിയാണെന്നത് പൗരാണിക സങ്കല്‍പമാണ്. സ്വന്തം നാടിനോടുള്ള വിധേയത്വം പണ്ടും ഇന്നും വികസിച്ചു വന്ന രാഷ്‌ട്രങ്ങളില്‍ കാണാം. ഭാരതത്തില്‍ അത് ‘മാതാ ഭൂമി പുത്രോ ഹം പൃഥിവ്യാ’ എന്ന ഉദാത്ത സങ്കല്‍പമാണ് സൃഷ്ടിച്ചത്. ഇന്ന് അത് പ്രകൃതി സംരക്ഷണത്തിന്റെ തന്നെ തത്വദര്‍ശനമായി ലോകം അംഗീകരിക്കുന്നു. ആ സങ്കല്‍പത്താല്‍ അനാദി കാലം മുതല്‍ നമ്മള്‍ ഈ നാടിനെ വിശേഷിപ്പിച്ചത് ഭാരതം എന്ന പദം കൊണ്ടാണ്. വേദസാഹിത്യങ്ങള്‍ തൊട്ട് മഹാഭാരതത്തിലും, ഭഗവത്ഗീതയിലും, ഭാഗവതത്തിലും മനുസ്മൃതിയിലും മറ്റ് പുരാണങ്ങളിലും, കാളിദാസകൃതികളിലും കാണാന്‍ കഴിയും.

ആ ഭാരതത്തെ കുറിച്ച് ”ഗായന്തി ദേവാഃ കില ഗീത കാനി
ധന്യാസ്തു തേ ഭാരത ഭൂമിഭാഗേ
സ്വര്‍ഗ്ഗാപവര്‍ഗ്ഗാസ്പദ മാര്‍ഗ ഭൂതേ
ഭവന്തി ഭൂയഃ പുരുഷാഃ സുയത് നാത്” എന്നാണ് പണ്ട് പാടിയിരുന്നത്.

ഭാരതം എന്ന അജയ്യ ചൈതന്യം

ഭാരതം എന്നത് ഒരു പേരിനപ്പുറം അജയ്യ ചൈതന്യമാണ്.
”ഭാതിസര്‍വ്വേഷു വേദേഷു
രതിസ്സര്‍വ്വേഷു ജന്തുഷു
തരണം സര്‍വ്വതീര്‍ത്ഥാനാം
തേന ഭാരതമുച്യതേ”
ഭാരതം എന്ന പദം ഭ, ര, ത എന്നീ മൂന്നു വര്‍ണ്ണങ്ങള്‍ ചേര്‍ന്നുണ്ടായിട്ടുള്ളതാണെന്ന് ഭാഷാശാസ്ത്രം. ഓരോ വര്‍ണ്ണത്തിനും ഓരോ അര്‍ത്ഥമുണ്ട്. ഭ എന്നാല്‍ എല്ലാ വേദങ്ങളിലും (അറിവ്) ശോഭിക്കുന്നത്. അറിവില്‍ ശോഭിക്കുന്നത്. അറിവിനാല്‍ ശോഭിക്കുന്നത് എന്നും പറയാം. ര എന്നാല്‍ എല്ലാ ജീവികളിലും താല്‍പര്യം ഉള്ളത്. അഭിരമിക്കുന്നത്. ഈ പ്രകൃതിയെ മുഴുവന്‍ സ്‌നേഹിക്കുന്ന, പരിപാലിക്കുന്ന വീക്ഷണം. ഇതാണ് ധര്‍മ സങ്കല്‍പത്തിന്റെ ആധാരം. ത എന്നാല്‍ എല്ലാ തീര്‍ത്ഥങ്ങളേയും തരിപ്പിക്കുന്നത്. തീര്‍ത്ഥം എന്നതിന് ജലം എന്നും ശാസ്ത്രമെന്നും അര്‍ത്ഥമുണ്ട്. ഭൂമിശാസ്ത്രപരമായി എടുത്താല്‍ എല്ലാ സ്ഥലങ്ങളും – ഒരോ തരിയും എന്ന് വിവക്ഷ. ശാസ്ത്രമെന്ന് എടുത്താല്‍ – എല്ലാ വിഷയങ്ങളിലും അഥവാ ശാസ്ത്രങ്ങളിലും വിവരിക്കപ്പെടുന്നതെന്നോ പ്രകടമാകുന്നതെന്നോ അര്‍ത്ഥം കല്‍പിക്കാം. മറ്റെല്ലാ പേരുകളും ഭൂമിശാസ്ത്ര വാചികള്‍ ആണെങ്കില്‍ ഇത് കര്‍മയോഗം കൊണ്ട് നേടിയതാണ്. ജ്ഞാനസമ്പാദനവും നിര്‍മാണവും വിതരണവും വ്യാപനവും ആണ് ഭാരതത്തിന്റെ ചരിത്രവും പാരമ്പര്യവും.

നീണ്ട അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ ഈ നാട് പൊരുതുമ്പോള്‍ അവര്‍ക്ക് മുന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് കേവലം രാഷ്‌ട്രീയ അധികാരം ആയിരുന്നില്ല. സ്വരാജ്യം ആയിരുന്നില്ല. സ്വാതന്ത്ര്യമായിരുന്നു. സ്വന്തം സ്വത്വത്തെ ആവിഷ്‌ക്കരിക്കാന്‍ കഴിയുക എന്നതായിരുന്നു. സ്വാമി വിവേകാനന്ദന്‍ പ്രഖ്യാപിച്ചത്, ”ഭാരതത്തിന്റെ ലോക വിജയത്തില്‍ കുറഞ്ഞൊന്നും ഈ നവോത്ഥാനത്തിന്റെ ലക്ഷ്യമാവരുത്” എന്നാണ്. ”സനാതന ധര്‍മത്തോടൊപ്പം ജനിച്ച, അതിന്റെ ഉയര്‍ച്ചതാഴ്‌ച്ചകളോടൊപ്പം ജീവിച്ച ഭാരതത്തിന്റെ ദൗത്യം വിശ്വകല്യാണത്തിനായുള്ള രാജപാത ഒരുക്കലാണ്” എന്നതായിരുന്നു അരവിന്ദയോഗിയുടെ കാഴ്‌ച്ചപ്പാട്.

ആത്മവിസ്മൃതിയില്‍ നിന്ന് സ്വത്വബോധത്തിലേക്ക് ഉയരുകയാണ് നമ്മുടെ രാജ്യം. ഭാരതം, സ്വയം ഭാരതം എന്ന് വിളിക്കാന്‍ ആരംഭിക്കുന്നത് അജയ്യ ഭാരതത്തിന്റെ ആത്മീയതയുടെ പ്രകടനമാണ്. ഭാരതം ആഗോളതലത്തില്‍ അതിന്റെ നിലയും വിലയും വീണ്ടെടുക്കുന്നതിന്റെ പ്രതീകമാണ്. ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വത്വത്തെ വീണ്ടെടുക്കാനുള്ള അചഞ്ചലമായ ആത്മസമര്‍പ്പണത്തിന്റെ പരിണാമമാണ്.

(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്
ദേശീയ സംയോജകനാണ് ലേഖകന്‍)

Tags: Bharat‘The Pride Of Bharatroots of India
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യം ഒറ്റക്കെട്ടായിരിക്കുക, രാഷ്‌ട്രാത്മാവിനെ ഹൃദയത്തില്‍ സ്വീകരിക്കുക: സുനില്‍ ആംബേക്കര്‍

Kerala

ഭാരതത്തെയും ഭാരതീയരെയും സ്നേഹിച്ച ആത്മീയ തേജസ്: ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്

India

ഇന്ത്യയുടെ അടിത്തറ സനാതന ധർമ്മത്തിലാണ് : നൂറ്റാണ്ടുകളായി ഈ ആത്മീയ ബോധം തകർക്കപ്പെടാതെ നിലനിൽക്കുന്നു : ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ

Business

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 6.7 ശതമാനമായി മെച്ചപ്പെടും

നര്‍മ്മദാതീരത്ത് മാര്‍ക്കണ്ഡേയ ആശ്രമത്തില്‍ കുടുംബപ്രബോധന്‍ ദേശീയ യോഗത്തിന്റെ ഭാഗമായി നടന്ന ഭാരതമാതാ ആരാധനയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിക്കുന്നു
India

വിശ്വശരീരത്തിന്റെ ആത്മാവാണ് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

തനിയാവര്‍ത്തനമില്ലാതെ…… ലോഹിതദാസ് ഓര്‍മ്മയായിട്ട് 16 വര്‍ഷം

തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രമായി 
സുരേഷ് കാലടി

ശ്രീശങ്കരാചാര്യ ദര്‍ശനങ്ങളുമായി പ്രസാദിന്റെ ഏകാകി

വാരഫലം: ജൂണ്‍ 23 മുതല്‍ 29 വരെ ഈ നാളുകാര്‍ക്ക് സന്താനഭാഗ്യമുണ്ടാകും., ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും.

ഗോവിന്ദ കൃഷ്ണന്‍: വേദപാഠശാലയില്‍ നിന്ന് ശാസ്ത്രപദവിയിലേക്ക്

ജോയ് മില്‍നെ

വിശ്വവിഖ്യാതമായ മൂക്ക്

വായന: ശൂര്‍പ്പണഖയുടെ ജീവിതക്കാഴ്ചകള്‍

ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല മന്ത്രിയാണ്, കോൺഗ്രസുകാരോട് എടുക്കുന്ന സിപിഎം രക്ഷാപ്രവർത്തനം എബിവിപിയോട് വേണ്ട.- കെ സുരേന്ദ്രൻ

ആണവ പദ്ധതി ഞങ്ങളുടെ ‘ദേശീയ വ്യവസായം’ ; നിർത്താൻ ഉദ്ദേശിക്കുന്നില്ല : ഞങ്ങളുടെ ആണവ വികസനത്തെ എല്ലാവരും പിന്തുണയ്‌ക്കണം : ഇറാൻ

പഹൽഗാം ഭീകരർക്ക് അഭയം നൽകിയ കാശ്മീരികളായ രണ്ട് പേർ പിടിയിൽ, മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies