അനൂപ് ഒ ആര്‍

അനൂപ് ഒ ആര്‍

അപകടമുണ്ടായ സ്ഥലത്തേക്കുള്ള വഴി അടഞ്ഞതോടെ വാഗമണ്‍ റൂട്ടില്‍ ദുരന്തനിവാരണ സേന തടസങ്ങള്‍ നീക്കുന്നു

നല്ലത്തണ്ണി പാലത്തിന് സമീപം മലവെള്ളപ്പാച്ചിലില്‍ കാറ് ഒലിച്ചുപോയി; യുവാക്കളെ കാണാതായി

എലപ്പാറ-വാഗമണ്‍ റോഡില്‍ നല്ലത്തണ്ണി പാലത്തിന് സമീപം ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. നാട്ടുകാരായ മാര്‍ട്ടിന്‍, അനീഷ് എന്നിവരെയാണ് കാണാതായത്.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ദുരിതപെയ്‌ത്ത് തുടരുന്നു; പുതിയ ന്യൂനമര്‍ദം 9ന്

ബംഗാള്‍ ഉള്‍ക്കടലില്‍ നാലിന് രൂപമെടുത്ത ന്യൂനമര്‍ദം ഇന്നലെ വൈകിട്ട് മദ്ധ്യപ്രദേശിന്റെ തെക്ക്-പടിഞ്ഞാറന്‍ മേഖലയിലെത്തിയതായി കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം അറിയിച്ചു.

തൊടുപുഴ താലൂക്കിലും വ്യാപക നാശം; തൊമ്മന്‍കുത്ത് ചപ്പാത്ത് വെള്ളത്തിനടിയിലായി

പുഴയോട് ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചിരുന്ന കിണര്‍ വെള്ളത്തില്‍ മൂടിയതോടെ സമീപവാസികളുടെ കുടിവെള്ളം ഇല്ലാതായി.

മൂന്നാം ചൊവ്വാഴ്ചയും ഇടുക്കിക്ക് കൊറോണ ഫലമില്ല; 26 പേര്‍ക്ക് രോഗമുക്തി,ചികിത്സയിലുളളത 303 പേര്‍

ജില്ലയില്‍ രോഗികളുടെ എണ്ണം ദിനം പ്രതി കൂടുമ്പോള്‍ ഇത്തരത്തില്‍ ലാബിന്റെ പ്രശ്‌നംമൂലം ഫലം കിട്ടാതെ വരുന്നത് ക്വാറന്റൈനില്‍ ഇരിക്കുന്നവരെ ഉള്‍പ്പെടെ ആശങ്കപ്പെടുത്തുകയാണ്.

ജില്ലാ പ്രസിഡന്റ് വി.എം. ബാലാജി, ജനറല്‍ സെക്രട്ടറി പി.ജി. ജയകൃഷ്ണന്‍, സംഘടനാ സെക്രട്ടറി സി.ഡി. മുരളീധരന്‍ എന്നിവര്‍

ഹിന്ദു ഐക്യവേദി ഇടുക്കി ജില്ലാ കണ്‍വെന്‍ഷന്‍; പുതിയ ഭാരവാഹികളായി, ജില്ലാ പ്രസിഡന്റ് വി.എം. ബാലാജി

സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.വി. ശിവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി.

മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും 30 സെ.മീ. വീതം ഉയര്‍ത്തിയപ്പോള്‍

മലങ്കര, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളില്‍ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി

മലങ്കര ജലാശയത്തിലെ ആറ് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ജൂലൈ 29 മുതല്‍ എല്ലാ ഷട്ടറുകളും നിയന്ത്രിത അളവില്‍ ഉയര്‍ത്തി...

മണക്കാട് കുന്നത്തുപാറയ്ക്ക് സമീപം അപകടത്തില്‍പ്പെട്ട കാറും ബൈക്കും

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ക്ക് സാരമായി പരിക്കേറ്റു

ഇന്നലെ രാവിലെ 11 മണിയോടെ മണക്കാട് കുന്നത്തുപാറയ്ക്ക് സമീപമായിരുന്നു അപകടം. തൊടുപുഴയില്‍ വാഹന ഷോറൂമിലേക്ക് പോകുന്നതിനിടെ ബൈക്കില്‍ ദിശ തെറ്റിയെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

ആശ്വസമായി സമ്പര്‍ക്ക രോഗബാധ കുറയുന്നു; ഇന്നലെ 26 പേര്‍ക്ക് കൂടി കൊറോണ

ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തോളമായി സമ്പര്‍ക്ക രോഗബാധ ഗണ്യമായി ഉയര്‍ന്നിരുന്നു.

പിടിയിലായ സുജിത്ത്

പ്രണയം നടിച്ചും സിനിമയിലഭിനയിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പാലക്കാട് പെരിങ്ങാട്ടുകുറിശ്ശി ചുള്ളിക്കല്‍ സുജിത്താണ് കരിമണ്ണൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാള്‍ വേറേയും പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

മയിലിന് ദേശീയപതാക പുതപ്പിച്ച് ഔദ്യോഗിക യാത്രാമൊഴി

ആനക്കൂട് സരസ്വതി സ്‌കൂളിന് സമീപമുള്ള കിഴക്കേതില്‍ കെ.ആര്‍. ശ്രീവത്സന്റെ പറമ്പിലാണ് തിങ്കളാഴ്ച ഒരു വയസോളം പ്രായമുള്ള ആണ്‍മയിലിന്റെ ജഡം കണ്ടത്.

നിയന്ത്രണം ലംഘിച്ച് പാതിരാത്രിയില്‍ മത്സ്യ വ്യാപാരം; പോലീസ് കേസെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമ, ജീവനക്കാര്‍, മത്സ്യം വാങ്ങാനെത്തിയ ചെറുകിട കച്ചവടക്കാര്‍ എന്നിവരുള്‍പ്പെടെ നിരവധിയാളുകള്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു.

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലെ ക്രമേക്കേട്; ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കും

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി ഉണ്ടാകും. കണ്‍സ്യൂമര്‍ഫെഡ് വിജിലന്‍സ് വിഭാഗം കഴിഞ്ഞമാസം 27,28 തിയതികള്‍ നടത്തിയ പരിശോധനയില്‍ ആണ് ഇവിടെ ക്രമക്കേട് കണ്ടെത്തിയത്.

ഇടുക്കിയില്‍ 42 പേര്‍ക്ക് കൂടി കൊറോണ; ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്‌ക്കും രോഗം

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 859 ആയി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഐഎംഡിയുടെ ജില്ല തിരിച്ചുള്ള കാലാവസ്ഥ അറിയിപ്പ്‌

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകും; ചൊവ്വാഴ്ച ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. ശക്തമായ മഴ മുതല്‍ തീവ്രമഴക്ക് വരെ ഇവിടങ്ങളില്‍ സാധ്യതയുണ്ട്....

പി.വി. അജിതന്‍

കൊറോണ ബാധിച്ച് ഇടുക്കിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു

ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് കണ്ട്രോള്‍ റൂം സബ് ഇന്‍സ്പെക്ടര്‍ വെള്ളിയാമറ്റം പൂച്ചപ്ര വരമ്പനാല്‍ പി.വി. അജിതന്‍ ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊറോണ; 32 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 817 ആയി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈയില്‍ മാത്രം 697 പേര്‍ക്കാണ് ജില്ലയില്‍...

ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക്

കുട്ടിക്കും, മൂന്ന് പുരുഷന്മാര്‍ക്കും, സ്ത്രീയ്ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കരിമ്പനിലെ ഹോട്ടല്‍ തൊഴിലാളിയുടെ ഭാര്യയില്‍ നിന്നാണ് ചെറുതോണി പോസ്റ്റ് ഓഫീസ് റോഡ് കോളനിയില്‍ രോഗം വ്യാപിച്ചത്.

പീരുമേട് പട്ടുമലയില്‍ കൊറോണ മാറുന്നതിനായി തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആശങ്കയില്‍ തോട്ടം തൊഴിലാളി മേഖല

13-ാം വാര്‍ഡിലെ പാമ്പനാര്‍ പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഏതാണ് 200ല്‍ അധികം വീടുകള്‍ ഇയാള്‍ സന്ദര്‍ശിച്ചതായാണ് ഡിഎംഒ അടക്കമുള്ളവര്‍ നല്‍കുന്ന വിവരം. ഇത് സംബന്ധിച്ച്...

വട്ടവടയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ലോറിയ്ക്ക് മുന്നില്‍ ക്യാരറ്റുമായി പ്രതിഷേധിക്കുന്ന കര്‍ഷകന്‍

വിപണി വിലയില്‍ ക്യാരറ്റ് എടുക്കുന്നില്ല; വാഹനം തടഞ്ഞതിന് കര്‍ഷകരെ കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് പരാതി

കോവിലൂര്‍ എട്ടാംമൈല്‍ സ്വദേശികളായ പാല്‍രാജും പളനിവേല്‍രാജും അധികൃതരുടെ മുന്‍ കൂര്‍ അനുമതിയോടെയാണ് ക്യാരറ്റ് പറിച്ചെടുത്ത് ഞായറാഴ്ച വില്‍പ്പനക്കെത്തിച്ചത്. എന്നാല്‍ വില കുറച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ തര്‍ക്കമായി.

ജില്ലയില്‍ 34 പേര്‍ക്ക് കൂടി കൊറോണ; ഈ മാസം മാത്രം 632 രോഗികള്‍, രോഗം ബാധിച്ചവര്‍ 738 ആയി ഉയര്‍ന്നു

25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ആന്റിജന്‍ പരിശോധന; ഏഴ് പേര്‍ക്ക് കൂടി കൊറോണ, രോഗം കണ്ടെത്തിയവരില്‍ മൂന്ന് പേര്‍ കുമളി ചെക്ക് പോസ്റ്റിലെ താല്‍ക്കാലിക ഉദ്യോഗസ്ഥര്‍

രോഗം സ്ഥിരീകരിച്ചവരില്‍ എഎസ്‌ഐയും. ഏഴ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്.

ഇന്നലെ ഏഴ് പേര്‍ക്ക്; ഇടുക്കിയില്‍ കൊറോണയ്‌ക്ക് ചൊവ്വാ ദോഷമോ?

എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്. ലാബ് അവധിയായതിനാല്‍ തുടര്‍ച്ചയായ മൂന്നാമത്തെ ചൊവ്വാഴ്ചയും ഇടുക്കിയില്‍ കൊറോണ ടെസ്റ്റ് ഫലം ലഭിച്ചില്ല.

കുമാരമംഗലം പഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറയ്ക്ക് സമീപം കനാലിന്റെ വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍

ഉദ്ഘാടനം കഴിഞ്ഞു; പക്ഷേ കനാലുകളും റോഡുകളും തകര്‍ന്ന് തന്നെ

1994ല്‍ മലങ്കര ഡാം കമ്മീഷന്‍ ചെയ്ത് ഭാഗീകമായി പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി 26 വര്‍ഷത്തിന് ശേഷമാണ് പൂര്‍ണ്ണമായും നാടിന് സമര്‍പ്പിക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ കുമാരമംഗലം, കരിങ്കുന്നം,...

കഴിഞ്ഞ 12 ദിവസത്തിനിടെ 274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ; നാലിടത്ത് കൂടി നിയന്ത്രണം

ഇതുവരെ 288 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 337 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം-5, തിരുവനന്തപുരം- 1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇതര ജില്ലക്കാരായ ഏഴ് പേര്‍ ജില്ലയിലും ചികിത്സയിലുണ്ട്.

ഇടവെട്ടിയില്‍ ആശങ്ക; സത്യം പറയാതെ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, കൃത്യമായി മുഖാവരണം പോലും ധരിക്കാന്‍ തയ്യാറായിരുന്നില്ല

കഴിഞ്ഞ ദിവസം വാഴത്തോപ്പില്‍ രോഗം സ്ഥിരീകരിച്ചയാളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്കെല്ലാം രോഗം വന്നതെന്നാണ് ആരോഗ്യ വിഭാവഗത്തിന്റെ കണ്ടെത്തല്‍. ഇതോടെ ഇടവെട്ടി പഞ്ചായത്തിലെ 1- ഇടവെട്ടിച്ചിറ, 11- മാര്‍ത്തോമ,...

പോലീസുദ്യോഗസ്ഥനടക്കം 48 പേര്‍ക്ക് കൊറോണ; 32 പേര്‍ക്ക് രോഗമുക്തി

അതേ സമയം ജില്ലയില്‍ 32 പേര്‍ക്ക് രോഗമുക്തി ലഭിച്ചുവെന്ന വാര്‍ത്ത ആശ്വാസമാണ്. ദിവസങ്ങളായി കൊറോണ രോഗികളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ചയാണ് ജില്ലയിലുള്ളത്.

കഴിഞ്ഞ ദിവസത്തെ മഴയില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ മുള്ളരിങ്ങാടുള്ള ശ്യാം രാജിന്റെ വീട്‌

കനത്ത മഴയില്‍ ആ ഒറ്റമുറി വീടും തകര്‍ന്നു; നൊമ്പരമായി ചിത്രങ്ങള്‍; യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംരാജിന് ബിജെപി വീട് നിര്‍മ്മിച്ച് നല്‍കും

സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ എന്നും സക്രിയ സാന്നിധ്യമായിരുന്ന യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശ്യാംരാജ്. സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്തതോടെ കര്‍മ്മധീരനായ ചെറുപ്പക്കാരന്റെ ജനപിന്തുണയ്ക്ക് കക്ഷി രാഷ്ട്രീയ...

പ്രശ്‌നം രാഷ്ട്രീയ വൈരമോ... പാലം പണി തീര്‍ന്നിട്ടും അപ്രോച്ച് റോഡ് നിര്‍മ്മിക്കാതെ കിടക്കുന്ന കാഞ്ഞിരമറ്റം-മാരിയില്‍ കലുങ്ക് പാലം

നിര്‍മ്മാണം പൂര്‍ത്തിയായി നാലര വര്‍ഷം പിന്നിട്ടു; നോക്കുകുത്തിയായി കാഞ്ഞിരമറ്റം-മാരിയില്‍ കലുങ്ക് പാലം

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് ആണ് പാലം നിര്‍മ്മിച്ചത്. ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച മാരിയില്‍ കലുങ്ക്, മലങ്കര പാലങ്ങളില്‍ മലങ്കര പാലം നിര്‍മ്മാണം...

തൊഴിലാളികളെ കുത്തിനിറച്ച് സാമൂഹിക അകലം പാലിക്കാതെ വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരി പാതയിലൂടെ നീങ്ങുന്ന ഓട്ടോറിക്ഷ. 9 പേരാണ് നിന്ന് യാത്ര ചെയ്യുന്നത്

കൊറോണ വ്യാപകമാകുമ്പോഴും സാമൂഹിക അകലം എവിടെ?മുഖാവരണം പോലും താഴ്‌ത്തിവെച്ചെത്തുന്നവരും നിരവധി

വിവിധ ആവശ്യങ്ങള്‍ക്ക് വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ യാതൊരു തരത്തിലുള്ള സാമൂഹിക അകലവും പാലിക്കുന്നില്ല. ഇപ്പോഴും മുഖാവരണം പോലും താഴ്ത്തിവെച്ചെത്തുന്നവരും നിരവധിയാണ്.

ആശ്വാസം ദിനം; ഇടുക്കിയില്‍ ഇന്നലെ 96 പേര്‍ക്ക് രോഗമുക്തി, കൊന്നത്തടിയില്‍ ഒരു കുടുംബത്തിലെ 8 പേര്‍ക്ക് കൊറോണ

ആന്റിജന്‍ ടെസ്റ്റ് വഴിയാണ് ഇത്രയും പേര്‍ക്ക് ഫലം നെഗറ്റീവായത്. നേരത്തെ രോഗം മുക്തമായെങ്കിലും പരിശോധനാഫലം വരാന്‍ വൈകുന്നത് വലിയ തിരിച്ചടിയായിരുന്നു.

പുതിയ വാര്‍ത്തകള്‍