തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക അട്ടിമറിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് സിപിഎം നിഴല്‍ യുദ്ധം നടത്തുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. വോട്ടര്‍ സൗഹൃദ നടപടികള്‍ കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കുമെന്നും എം.ടി. രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക അനന്തമായി നീണ്ടു പോവുകയാണ്. ഇതിന് പിന്നില്‍ രാഷ്‌ട്രീയ അജണ്ടയുണ്ട്. വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ വോട്ടിങ് പ്രക്രിയയില്‍ നിന്നും വോട്ടര്‍മാരെ പരമാവധി അകറ്റി നിര്‍ത്താന്‍ ശ്രമം നടക്കുകയാണ്. പുതിയ കാലത്ത് വോട്ടു ചേര്‍ക്കാന്‍ ഫിസിക്കല്‍ ഹിയറിങ്ങിന് വേണ്ടി ഹാജരാവണം എന്നത് അപ്രാ
യോഗികമാണ്. തിരിച്ചറിയല്‍ രേഖകള്‍ മുഴുവനും ഹാജരാക്കുക എന്ന വ്യവസ്ഥ മതിയാകും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണം. വോട്ടര്‍പട്ടികയില്‍ വലിയ ക്രമക്കേടിനാണ് നീക്കംനടക്കുന്നതെന്നും എം.ടി. രമേശ് പറഞ്ഞു.
കേരളത്തിലെ ലക്ഷക്കണക്കിന്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി മാരാര്‍ജി ഭവന്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്കുള്ള ഹെല്‍പ്പ് ഡസ്‌ക്ക് മോണിറ്ററിങ് സെന്റര്‍ കൂടിയായി ഓഫീസ് മാറും. വികസിത കേരളം എന്ന പുതിയ ആശയം മുന്‍നിര്‍ത്തി വികസിത നഗരങ്ങള്‍, വികസിത ഗ്രാമങ്ങള്‍ എന്നിവയ്‌ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് തിരുവനന്തപുരം നഗരമധ്യത്തിലെ മാരാര്‍ജി ഭവന്‍, എം.ടി രമേശ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: