തിരുവനന്തപുരം: വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക വധേരയ്ക്ക് ഇറ്റലിക്കാരനില്‍ ഒരു മകളുണ്ട് എന്ന കെ.ആര്.മീരയുടെ ‘ആ മരത്തെയും മറന്നു മറന്നു ഞാന്‍…’ എന്ന നോവലിലെ വിവാദപരാമര്‍ശം ചര്‍ച്ചയായതോടെ ഗാന്ധി കുടുംബത്തിന്റെ സദാചാരവും നോവലിസ്റ്റിന്റെ ഭാവനാസ്വാതന്ത്ര്യവും വീണ്ടും ചര്‍ച്ചയാവുകയാണ്. രാഹുല്‍ ഗാന്ധിയ്ക്ക് ഒരു കൊളംബിയന്‍ വനിതയില്‍ രണ്ട് മക്കളുണ്ടെന്ന വിക്കിലീക്സിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഇറ്റലിക്കാരനായ കാമുകനും കുട്ടിയും ചര്‍ച്ചയാവുന്നത്.
![](https://janmabhumi.in/wp-content/uploads/2025/02/krmeera-120x86.webp)
കെ.ആര്.മീരയുടെ 2014ല്‍ പുറത്തിറങ്ങിയ നോവലിലെ പ്രിയങ്ക ഗാന്ധിയെക്കുറിച്ചുള്ള ഭാഗം സമൂഹമാധ്യമങ്ങളില്‍ കോ ണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി.ടി. ബല്‍റാം പങ്കുവെച്ചതോടെയാണ് വലിയ ചര്‍ച്ചാവിഷയമായത്. നോവലിലെ രണ്ട് പേജുകളാണ് വി.ടി. ബല്‍റാം പങ്കുവെച്ചിരിക്കുന്നത്. നോവലില്‍ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് പറയുന്ന ഭാഗമാണ് വിവാദം: “അപ്പോള്‍ ആ കുട്ടിയുടെ അമ്മയുടെ പേരു ഞാന്‍ പറഞ്ഞാലോ?
ക്രിസ്റ്റി ചോദിച്ചു
“ആരാണ്?”
നാടകീയമായി ക്രിസ്റ്റി വെളിപ്പെടുത്തി.
“പ്രിയങ്ക ഗാന്ധി”
രാധിക പകച്ചു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. ക്രിസ്റ്റി വളരെ സീരിയസ്സായി വിവരിച്ചു. “നീയിതു വേറാരും അറിയാതെ നോക്കണം. കാരണം നമ്മള് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. രാജീവ് ഗാന്ധിയുടെ മകള്‍ പ്രിയങ്കയെ അറിയില്ലേ? അവള്‍ക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ ഒരു കുഞ്ഞുജനിച്ചു. റോബര്‍ട്ട് വധേര ഈ വിവരമറിഞ്ഞാല്‍ അവരുടെ ബന്ധം അതോടെ തീര്‍ന്നു. അതല്ല യഥാര്‍ത്ഥ പ്രശ്നം. പ്രിയങ്കയ്ക്ക് ഒന്നല്ല പത്ത് ഭര്ത്താക്കന്മാരെ കിട്ടും. പക്ഷെ ഇങ്ങിനെ ഒരു കഥ പുറത്തുവന്നാല്‍ യുപിഎ മിനിസ്ട്രി തകരും. രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി വളര്‍ത്തിവരികയാണെന്നോര്‍ക്കണം. അതിനിടയില്‍ പെങ്ങള് ചീത്തപ്പേര് കേള്‍പ്പിച്ചെന്നറിഞ്ഞാല്‍ തീര്‍ന്നില്ലേ ഫസ്റ്റ് ഫാമിലിയുടെ ഗ്ലാമര്‍”
![](https://janmabhumi.in/wp-content/uploads/2025/02/novelcover.webp)
ഗാന്ധികുടുംബത്തിന്റെ സദാചാരശൂന്യത വെളിപ്പെടുത്തുന്ന നോവലിലെ ഈ ഭാഗമാണ് ചര്‍ച്ചാവിഷയമാകുന്നത്. രാഹുല്‍ ഗാന്ധിയുടെ കൊളംബിയന്‍ കാമുകിയിലുള്ള രണ്ടു മക്കളും പ്രിയങ്കയ്ക്ക് ഇറ്റലിക്കാരനില്‍ ഉള്ള ഒരു കുട്ടിയും ചര്‍ച്ചാവിഷയമാകുകയാണ്.
പ്രിയങ്കയെയും നെഹ്രു കുടുംബത്തെയും അപമാനിക്കാനാണ് കെ.ആര്. മീര ഈ നോവലില്‍ ഇങ്ങിനെ ഒരു ഭാഗം എഴുതിയതെന്നാണ് കോണ്‍ഗ്രസുകാര്‍ വിമര്‍ശിക്കുന്നത്. പക്ഷെ കോണ്‍ഗ്രസിലെ വി.ടി. ബല്‍റാം ഈ പേജ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് മീരയുടെ ഈ നോവല്‍ കേരളത്തില്‍ ചൂടന്‍ വിഷയമായത്. സംഘപരിവാര്‍ ശക്തികളെ പരിപോഷിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാവ് ബല്‍റാം ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചതെന്നും ആരോപണം ഉയരുന്നു. വി.ടി. ബല്‍റാം സംഘിയാണെന്ന് വരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നു. ഇതിന്റെ പേരില്‍ വി.ടി.ബല്‍റാമിനെ വയനാട്ടിലെ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ് വിമര്‍ശിച്ചിരുന്നു. വധശിക്ഷയുടെ രാഷ്ട്രീയത്തിനെതിരെ ശബ്ദിച്ച എഴുത്തുകാരിക്കെതിരെ വിമര്‍ശനമുന്നയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നേരത്തെ തന്നെ വി.ടി.ബല്‍റാമിനെ ടി.സിദ്ദിഖ് താക്കീത് ചെയ്തിരുന്നു.
നെഹ്രുവിന്റെ സദാചാരഭ്രംശങ്ങള്‍ കുറെക്കാലമായി ചര്‍ച്ചാവിഷയമാണ്. ഇന്ത്യയിലെ അവസാനവൈസ്രോയിയായ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യ എഡ്വിന മൗണ്ട് ബാറ്റണുമായുള്ള നെഹ്രുവിന്റെ പ്രണയം പ്രസിദ്ധമാണ്. അതിന് പിന്നാലെ ഇപ്പോള്‍ പുതിയൊരു നെഹ്രുപ്രണയകഥ പുറത്തുവന്നിരിക്കുന്നു. ബ്രൂസ് റീഡലിന്റെ പുസ്തകത്തില്‍ (JFK’s forgotten crisis-ജെഎഫ്കെയുടെ ഫൊര്‍ഗോട്ടന്‍ ക്രൈസിസ് -ജെഎഫ് കെന്നഡിയുടെ മറന്നുപോയ പ്രതിസന്ധി) യുഎസ് പ്രസിഡന്റായി ജോണ്‍ എഫ് കെന്നഡിയുടെ 27 വയസ്സുകാരിയായ സഹോദരി പാറ്റ് കെന്നഡിയമായി നെഹ്രുവിന് ബന്ധമുണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: