Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

ഭാരതമാതാവിന്റെ ചിത്രം കണ്ടാലും കാവി നിറം കണ്ടാലും അവര്‍ക്കു ചുവപ്പു കണ്ട കാളയെപ്പോലെ വെകിളി കയറുകയും ചെയ്യും. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്നലെ തലസ്ഥാനത്ത് കണ്ടത്. ഭാരതമാതാവിന്റെ ചിത്രം വേദിയില്‍ ഉണ്ട് എന്നതിന്റെ പേരില്‍, രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തരംതാണ നടപടിയായിപ്പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 12:48 pm IST
inEditorial, Vicharam

‘ഭാരതമെന്നു കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം’
എന്നു പാടിയ മഹാകവി വള്ളത്തോളിന്റെ നാടാണിത്. പക്ഷെ ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാരിന് ഭാരതമെന്നു കേട്ടാല്‍ ഹാലിളകുന്ന അവസ്ഥയായിരിക്കുന്നു. ഭാരതമാതാവിന്റെ ചിത്രം കണ്ടാലും കാവി നിറം കണ്ടാലും അവര്‍ക്കു ചുവപ്പു കണ്ട കാളയെപ്പോലെ വെകിളി കയറുകയും ചെയ്യും. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്നലെ തലസ്ഥാനത്ത് കണ്ടത്. ഭാരതമാതാവിന്റെ ചിത്രം വേദിയില്‍ ഉണ്ട് എന്നതിന്റെ പേരില്‍, രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തരംതാണ നടപടിയായിപ്പോയി. ഫലത്തില്‍ ഇതു ബഹിഷ്‌കരണം തന്നെയാണ്. ചിത്രം മാറ്റണമെന്ന ആവശ്യം നിരാകരിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ രാജ്ഭവന്റെ അന്തസ്സും മാന്യതയും ഉയര്‍ത്തിപ്പിടിക്കുകയും ഭാരതമാതാവിനോടുള്ള ആദരം അടിവരയിട്ടു പ്രകടമാക്കുകയും ചെയ്തു. രാജ്ഭവനിലെ പരിപാടികള്‍ എങ്ങനെ നടത്തണമെന്നു രാജ്ഭവന്‍ തീരുമാനിക്കും എന്നതായിരുന്നു ഗവര്‍ണറുടെ ഉറച്ച നിലപാട്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണ് രാജ്ഭവനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. പങ്കെടുക്കാനിരുന്നത് കൃഷിമന്ത്രി പി. പ്രസാദ്. അതില്‍ നിന്നു പിന്‍മാറിയ സര്‍ക്കാര്‍, പരിപാടി സെക്രട്ടേറിയറ്റിലേയ്‌ക്കു മാറ്റി. രാജ്ഭവനില്‍ പരിപാടികള്‍ നിശ്ചിത സമയത്തു മരം നട്ടുകൊണ്ടു ഗവര്‍ണര്‍ നടത്തുകയും ചെയ്തു. ഗവര്‍ണര്‍മാര്‍എല്ലാം എറാന്‍മൂളികളല്ലെന്ന സത്യം മനസ്സിലാക്കാത്ത ഇക്കൂട്ടര്‍ക്ക് ഇനിയും നേരം പുലര്‍ന്നിട്ടില്ല.

ഗവര്‍ണറുമായും രാജ്ഭവനുമായും രാഷ്‌ട്രീയ പോരാട്ടം നടത്തുന്ന ശൈലി തുടരുന്ന കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഓരോ തവണയും സ്വയം നാണംകെടുന്ന അനുഭവമാണുണ്ടാകുന്നത്. പക്ഷേ, അനാവശ്യ വിവാദങ്ങളിലേയ്‌ക്കു പിന്നെയും ചെന്നു ചാടുകയും ചെയ്യുന്നു. പഹല്‍ഗാം പ്രശ്നവും അതിന് ഭാരതം പാകിസ്ഥാന് കൊടുത്ത കനത്തതിരിച്ചടിയും വഴി ഭാരതീയരില്‍ ദേശീയ ബോധം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്തു തന്നെ ഭാരതാംബയെ അവഗണിക്കുന്ന പ്രവര്‍ത്തി ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിയുന്നത് അടുത്തു വരുന്ന നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെ രാഷ്‌ട്രീയ നേട്ടം മനസിലുള്ളത് കൊണ്ടുതന്നെ ആയിരിക്കാം. പക്ഷേ, രാഷ്‌ട്ര ഭക്തി മറ്റെല്ലാത്തിനും മേലേ കാണുന്ന ഭാരതപുത്രര്‍ക്ക് വോട്ടിനും അധികാരത്തിനുമപ്പുറം ഉള്ള വികാരമാണ് ഭാരത മാതാവിനോടുള്ള ആദരം. അവരുടെ രാഷ്‌ട്ര സ്നേഹത്തിനു നിറമോ രാഷ്‌ട്രീയ ചിന്തയോ ജാതിമത ചിന്തകളോ വിഷയമല്ല. ആ നിലവാരത്തിലേയ്‌ക്ക് ഉയരണമെങ്കില്‍ മനസ്സില്‍ ദേശീയ ബോധം വേണം. ഇന്നത്തെ പ്രതിപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് കമ്യൂണിസ്റ്റുകള്‍ക്ക് ഇല്ലാത്തതും അതു തന്നെയാണ്.

സ്വാതന്ത്ര്യ സമരകാലത്ത് ഭാരതത്തെ ഒറ്റുകയും ഈ രാജ്യത്തെ പല റിപ്പബ്ളിക്കുകളാക്കി കീറിമുറിക്കണമെന്ന് വാദിക്കുകയും ചെയ്തവരാണ് കമ്യൂണിസ്റ്റുകള്‍. ചൈനയുമായി യുദ്ധത്തില്‍ മനസ്സുകൊണ്ടു ചൈനയ്‌ക്കൊപ്പം നിന്നവര്‍. അന്ന് ഭാരത സൈനികര്‍ക്കായി രക്തം കൊടുക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദനെ തള്ളിപ്പറഞ്ഞവര്‍. അവര്‍ക്കൊന്നും ദേശീയ വികാരം എന്തെന്നു മനസ്സിലാക്കാനാവില്ല. അതറിയുന്നവര്‍ക്കേ ഭാരതമാതാവ് എന്ന സങ്കല്‍പത്തിന്റെ മൂല്യം മനസ്സിലാക്കാനാവൂ. ഇക്കൂട്ടര്‍ വെറും കല്ലും മണ്ണും മാത്രമായി കാണുന്ന ഈ നാടിനെ പവിത്രഭൂമിയായും അമ്മയായും കാണുന്നവരുടെ പ്രസ്ഥാനമാണ് ഇന്നു രാജ്യം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരതമാതാവ് ആദരിക്കപ്പെടും. തമസ്‌കരിക്കപ്പെട്ട ചരിത്രങ്ങള്‍ വെളിച്ചം കാണും. ഭാരതത്തിന്റെ മഹത്വം ലോകം അറിയും. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടും. അതില്‍ ആര്‍ക്കും അസ്വസ്ഥതയുണ്ടായിട്ടു കാര്യമില്ല. വിഭാഗീയതയുടേയും വിഘടന വാദത്തിന്റെയും മതസ്പര്‍ധയുടേയും ജാതിവിവേചനത്തിന്റേയും വിത്തിനു മുളച്ചു വളരാന്‍ വരുംകാലത്ത് കാര്യമായ വളക്കൂറുള്ള മണ്ണായിരിക്കുകയില്ല ഭാരതത്തിലേത്. രാഷ്‌ട്രം ആ ദിശയിലേയ്‌ക്കു നീങ്ങുമ്പോള്‍, മാറ്റങ്ങള്‍ അറിയാതെയും ഉള്‍ക്കൊള്ളാതെയും ചക്കിനു കെട്ടിയ മൃഗത്തേപ്പോലെ ഒരേ ചാലിലൂടെ വട്ടം കറങ്ങുകയാണ് ഇവിടത്തെ കമ്യൂണിസ്റ്റുകള്‍.

Tags: kerala governorKerala Governmentraj bhavanBharathamba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.