ഡെറാഡൂൺ ; ഉത്തരാഖണ്ഡിൽ നാളെ മുതൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വരും . യുസിസി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ് . എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കിക്കൊണ്ട് സമൂഹത്തിൽ ഏകീകൃതത കൊണ്ടുവരുന്ന നിയമം നടപ്പിലാക്കുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതടക്കം യുസിസി നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർ ഉൾപ്പെടെ ഉത്തരാഖണ്ഡിലെ എല്ലാ നിവാസികൾക്കും ഏകീകൃത സിവിൽ കോഡ് ബാധകമാകുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശൈലേഷ് ബഗോളി അറിയിച്ചു. ഏകീകൃത സിവിൽ കോഡ് സുഗമമായി നടപ്പാക്കുന്നതിനായി ഉത്തരാഖണ്ഡ് സർക്കാർ ഒരു ഓൺലൈൻ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉച്ചയ്ക്ക് 12:30 ന് നടക്കുന്ന പരിപാടിയിൽ ഈ പോർട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർവഹിക്കും. വിവാഹം, വിവാഹമോചനം, പിന്തുടർച്ച കേസുകൾ എന്നിവ സൗകര്യപ്രദമായി രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പോർട്ടൽ ജനങ്ങളെ സഹായിക്കും. ഇമെയിൽ വഴിയും എസ്എംഎസ് വഴിയും ഉപയോക്താക്കൾക്ക് തത്സമയ അപ്ഡേറ്റുകൾ ലഭ്യമാകും
രാജ്യത്തെ വികസിതവും സംഘടിതവും ഐക്യദാർഢ്യമുള്ളതും സ്വാശ്രയത്വമുള്ളതുമായ ഒരു രാഷ്ട്രമാക്കുന്നതിനായി പ്രധാനമന്ത്രി നടത്തുന്ന മഹത്തായ ‘യജ്ഞ’ത്തിൽ നമ്മുടെ സംസ്ഥാനം നൽകുന്ന ഒരു വാഗ്ദാനം മാത്രമാണ് യൂണിഫോം സിവിൽ കോഡ് .യുസിസിയുടെ കീഴിൽ, ജാതി, മതം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട എല്ലാ നിയമങ്ങളിലും ഏകീകൃതത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: