ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിന്റെ ഗ്ലോബൽ ഫിൻടെക് പവലിയൻ സന്ദർശിച്ചു. ജിയോ കൺവെൻഷൻ സെൻ്ററിൽ ഫിൻടെക് ലാൻഡ്സ്കേപ്പിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024 ന്റെ പ്രത്യേക സെഷനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും.
വേദിയിൽ അദ്ദേഹം വ്യവസായ വിദഗ്ധരുമായി സംവദിക്കുകയും ഒരു സ്റ്റാളിൽ വെർച്വൽ റിയാലിറ്റി ഗ്ലാസുകൾ ധരിക്കുകയും ചെയ്തു. പരിപാടിയിൽ ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പോളിസി മേക്കർമാർ, റെഗുലേറ്റർമാർ, മുതിർന്ന ബാങ്കർമാർ, അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നുണ്ട്.
ഇതിനു പുറമെ പാൽഘറിലെ സിഡ്കോ ഗ്രൗണ്ടിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. കൂടാതെ പാൽഘർ ജില്ലയിലെ ദഹാനു പട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന വധ്വാൻ തുറമുഖത്ത് 76,000 കോടി രൂപയുടെ പദ്ധതിക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി തറക്കല്ലിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: