ലുധിയാന: ഒളിച്ചോടി പോയ മകളെ കണ്ടെത്താന്‍ കഴിയാതിരുന്നതിന്റെ പ്രതികാരമായി പിതാവും കിങ്കരന്മാരും ചേര്‍ന്ന് യുവാവിന്റെ സഹോദരിയെ കൂട്ടബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ പഞ്ചാബ് ലൂധിയാന സ്വദേശിയായ രവീന്ദ്രസംഗിനും ബന്ധുക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തു. രവീന്ദ്രസിംഗിന്റെ മകള്‍ ഏപ്രിലാണ് പഞ്ചാബ് സ്വദേശിയായ യുവാവിനെ പരിചയപ്പെടുന്നതും അയാള്‍ക്കൊപ്പം ഒളിച്ചോടിപ്പാകുന്നതും. ഇരുവരെയും തെരഞ്ഞ് രവീന്ദ്രസിംഗും കൂട്ടാളികളും യുവാവിന്റെ വീട്ടില്‍ ചെന്നെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രകോപിതനായ രവീന്ദ്രസിംഗും സംഘവും വീട്ടിലുണ്ടായിരുന്നു യുവാവിന്റെ സഹോദരിയെ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അറസ്റ്റിലായ രവീന്ദ്രസിംഗില് നിന്ന് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: