ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗികള്‍ കൂടുതലുളള സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
വിവിധ വകുപ്പുകളോട് യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താനും നിര്‍ദ്ദേശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.
എയിംസ് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക ഡെങ്കിപ്പനി വാര്‍ഡുകള്‍ തുറക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി. വേണ്ടത്ര ജീവനക്കാരെയും മരുന്നും ഉറപ്പാക്കണം. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കാനും മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം ശക്തമാക്കാനും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: