ഇന്ത്യന്‍ സൈന്യം ഒരു സംസ്കാരത്തിന്റെ തുടര്‍ച്ചയാണ്. മൂത്തവരെ, വിവിധ മതനേതാക്കളെ, വിടപറഞ്ഞവരെ ആദരിക്കുന്നു, അവരുടെ അനുഗ്രഹം തേടുന്ന സംസ്കാരത്തിന്റെ തുടര്‍ച്ച. ഇന്ത്യന്‍ കരസേന മേധാവിയായ ജനറല്‍ ദ്വിവേദി ജനറലായി അധികാരമേല്‍ക്കും മുന്‍പ് അനുഗ്രഹം തേടുന്ന ചിത്രങ്ങള്‍ വൈറലായി പ്രചരിക്കുന്നു. കരസേനാമേധാവിയായിരുന്നിട്ടും എത്ര ലാളിത്യത്തോടെയാണ് അദ്ദേഹം അനുഗ്രഹം തേടുന്നത്.
നാല് പതിറ്റാണ്ട് കരസേനാമേധാവിയായ ശേഷം ജനറല്‍ മനോജ് പാണ്ഡെ സ്ഥാനമൊഴിഞ്ഞതിന് പകരക്കാരനായാണ് ജനറല്‍ ദ്വിവേദി എത്തുന്നത്.
ആദ്യം സ്വന്തം ജ്യേഷ്ഠന്റെ കാല്തൊട്ടനുഗ്രഹിച്ചു.
പിന്നീട് ചേട്ടത്തിയമ്മയുടെ (ജ്യേഷ്ഠന്റെ ഭാര്യ) കാല്‍തൊട്ട് അനുഗ്രഹിച്ചു
പിന്നീട് നാഷണല്‍ വാര് മെമ്മോറിയയില്‍ റീത്ത് സമര്‍പ്പിച്ചു. രാഷ്ട്ര സേവനത്തിൽ മരിച്ച രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെയും പുരുഷന്മാരെയും ആദരിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് വാര് മെമ്മോറിയല്‍.
അതിന് ശേഷം അദ്ദേഹം വിവിധ മതനേതാക്കളെ ആദരിച്ചു. സിഖ്, മുസ്ലിം, ബുദ്ധ, ക്രിസ്ത്യന്‍ മതനേതാക്കളെ അദ്ദേഹം ആദരിച്ചു. മേജര്‍ ജനറലിന്റെ ഭാര്യ സുനിത ദ്വിവേദിയും മതനേതാക്കളുടെ അനുഗ്രഹം തേടി.
പിന്നീട് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. അതിന് ശേഷമാണ് ഇന്ത്യയുടെ 30ാമത്തെ കരസേനാമേധാവിയായി അദ്ദേഹം ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: