ഷിംല: ബോളിവുഡ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനുള്ളത് 91 കോടിയുടെ ആസ്തി. ഹിമാചല്‍ മാണ്ഡിയില്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ചയാണ് കങ്കണ നാമനിര്‍ദേശ പത്രിക നല്‍കിയത്. അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് കങ്കണക്കുള്ളത്.
കൂടാതെ 50 ലക്ഷം വില വരുന്ന 60 കിലോ വെള്ളിയും മൂന്ന് കോടി രൂപയുള്ള 14 കാരറ്റ് ഡയമണ്ടുമുണ്ട്. മുംബൈയിലെ ബാന്ദ്ര, ചണ്ഡീഗഢിലെ സിരാക്പുര്‍ ഹിമാചലിലെ മണാലി എന്നിവിടങ്ങളില്‍ സ്വത്തുക്കളുണ്ട്. ഇതില്‍ 23.98 കോടി വിലമതിക്കുന്നതാണ് ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റ്. മണാലിയിലെ വസതിക്ക് 7.97 കോടി മൂല്യവുമുണ്ട്. എന്നാല്‍ തന്റെ പേരില്‍ കൃഷിഭൂമിയൊന്നുമില്ലെന്ന് താരം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. 50 എല്‍ഐസി പോളിസികളുമുണ്ട്.
3.91 കോടി രൂപ വിലമതിക്കുന്ന രണ്ട് മേഴ്സിഡസ് ബെന്‍സും ഒരു ബിഎംഡബ്ല്യൂ കാറും സ്വന്തമായുണ്ട്. 21 ലക്ഷം രൂപ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിട്ടുണ്ട്. 12 ാം ക്ലാസ് വിദ്യാഭ്യാസമാണ് തനിക്കുള്ളതെന്നാണ് കങ്കണ നാമനിര്‍ദേശ പത്രികയില്‍ പറഞ്ഞിട്ടുള്ളത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തിയാണ് കങ്കണ കഴിഞ്ഞദിവസം നാമനിര്‍ദേശപത്രിക നല്‍കിയത്. ലോക്സഭയിലേക്കുള്ള അവരുടെ കന്നിയങ്കമാണ്. ജൂണ്‍ ഒന്നിനാണ് മാണ്ഡിയിലെ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിങ്ങാണ് എതിര് സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: