ന്യൂദല്‍ഹി : തെരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ സാധ്യത തേടുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രിയത്തില്‍ നിന്ന് കള്ളപ്പണത്തെ അകറ്റാന്‍ തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം ഉചിതമായ ഭേദഗതികളോടെ മുന്നോട്ട് കൊണ്ട് പോകാന്‍ അനുമതി ആവശ്യപ്പെട്ടാകും ഹര്‍ജി നല്‍കുക.
തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെയാകും ഹര്‍ജി നല്‍കുക.പേരുവെളിപ്പെടുത്താതെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്കാനാകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് കാട്ടി കഴിഞ്ഞ ഫെബ്രുവരി 15 ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് ബോണ്ട് സ്കീം റദ്ദാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ബോണ്ട് ഇടപാടിലെ കക്ഷികളെ സംബന്ധിച്ച് യാതൊരു വിവരവും ലഭിക്കില്ല എന്നത് നിയമ വിരുദ്ധമാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കോടതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ അംഗികരിച്ച് സംവിധാനം പുന:സംഘടിപ്പിയ്ക്കാന്‍ തയാറാണെന്നാകും സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജിയില്‍ വ്യക്തമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: