അസാസ്: വടക്കന്‍ സിറിയയിലെ തിരക്കേറിയ വിപണിയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് മരണം.തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്തെ ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തില്‍ നടന്ന സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി.സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പോരാടുന്ന തുര്‍ക്കി അനുകൂലികളാണ് അസാസ് നിയന്ത്രിക്കുന്നത്.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.റമദാന് വ്രതവേളയില്‍ പുതുവസ്ത്രങ്ങളും മറ്റും വാങ്ങാനായി നിരവധിപ്പേര്‍ മാര്‍ക്കറ്റിലെത്തിയ സമയത്താണ് സ്ഫോടനം നടന്നത്.
തകര്‍ന്ന കെട്ടിടങ്ങളുടെയും നിരവധി ആളുകള്‍ പരിക്കേറ്റ് കിടക്കുന്നതിന്റേതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അസാസ് ചരക്ക് വിതരണം അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണായക സ്ഥാനമുള്ള ഇടം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: