തിരുവനന്തപുരം: കേരളത്തില്‍ ജാതിവിവേചനം ശക്തമാണെന്ന് മുന്‍ മന്ത്രി സി ദിവാകരനും കുമ്പസരിക്കുമ്പോള്‍ പൊളിയുന്നത് ഇടത് അവകാശവാദം. ജാതിയെ തൂത്തെറിഞ്ഞ കേരളം എന്നും അതിനു കാരണം കമ്മ്യൂണിസ്റ്റുകളാണെന്നും നാഴികയക്ക് നാലുവട്ടം പറയുന്ന ഇടതുമുന്നണിയിലെ നേതാക്കള്‍ തന്നെയാണ് എതിരഭിപ്രായവുമായി വരുന്നത്.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ക്ഷേത്രചടങ്ങില്‍ തനിക്ക് ജാതിവിവേചനം ഉണ്ടായതായി വെളിപ്പെടുത്തിയത് അടുത്തകാലത്താണ്. കണ്ണൂരില്‍ സിപിഎം ഭരിക്കുന്ന ക്ഷേത്രത്തിലായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞ വിവേചനം നടന്നത്. സിപിഐ നേതാവായ സി ദിവാകരന്‍ പറയുന്നത് മന്ത്രി ആയിരുന്നപ്പോള്‍ താന്‍ ജാതി വിവേചനത്തിന് ഇരയായി എന്നാണ്.
സവര്‍ണമേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യ കേന്ദ്രമാണ് സെക്രട്ടേറിയറ്റെന്നും ചിലര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ ഭീഷണിപ്പെടുത്തി പൊതുജീവിതത്തെ തന്നെ തകര്‍ക്കുമെന്നും സി.ദിവാകരന്‍ പറയുന്നു. തിരുവനന്തപുരം ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം ജാതി ആയതിനാലാണെന്നും ഈഴവനായ ദിവാകരന്‍ പറയുന്നു. ‘താന്‍ നാല് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. മൂന്നെണ്ണത്തിലും വിജയിച്ചു. എന്നാല്‍ ,നാലാമത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം കൊടുംജാതിയാണ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. ഇയാള്‍ നമ്മുടെ ആളാണോ എന്നാണ് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നതെന്നും കണ്ടിരുന്നു’ സി ദിവാകരന്‍ പറയുന്നു.
പ്രായ പരിധിയുടെ പേരില്‍ പാര്‍ട്ടിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ആളിന്റെ ജല്പനങ്ങള്‍ ആയിമാത്രം ഇതിനെ കണ്ടുകൂടാ. കയ്യടി കിട്ടാനുള്ള തറവേലയുമല്ല. ജാതി വിദ്വേഷം ഉണ്ടാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം എന്ന നിലയില്‍ കാണണം.
ദിവാകരന് ഇത് പറയാന്‍ എന്ത് യോഗ്യത എന്നതാണ് പ്രധാന പ്രശ്‌നം. മന്ത്രി ആയിരുന്നപ്പോള്‍ സെക്രട്ടറിയേറ്റില്‍ ജാതി വിവേചനം നേരിട്ടെങ്കില്‍ പ്രതികരിക്കാന്‍ കഴിയാതിരുന്നത് കഴിവു കേടല്ലേ? ദിവാകരനൊപ്പം അന്ന് സിപിഐ മന്ത്രിമാരായിരുന്ന നാലുപേരും ഈഴവ സമുദായത്തില്‍ നിന്നുള്ള വരായിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്റെ ജാതി ചിന്തയാണ് അതിനു കാരണം എന്നു പറയാനാകുമോ..
കാനം രാജേന്ദ്രന്‍ നായരായതുകൊണ്ടാണോ ദിവാകരനെ പാര്‍ട്ടിയില്‍ ഒതുക്കിയത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാര്യം പറഞ്ഞത് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ കാര്യമാണ്. ഇതേ മണ്ഡലത്തില്‍ കണ്ണൂരുകാരനും ഈഴവനുമായ
പന്ന്യന്‍ രവീന്ദ്രന്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു എന്നത് മറക്കാനാകുമോ.
മൂ്ന്നു പ്രാവശ്യം ജയിച്ചതില്‍ രണ്ടു തവണ കരുനാഗപ്പള്ളിയിലും ഒരു തവണ നെടുമങ്ങാടുമായിരുന്നു. നായര്‍ സമുദായത്തിന്് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രണ്ടും. ജയിച്ചപ്പോള്‍ ഇല്ലാതിരുന്ന ജാതി എങ്ങനെ തോറ്റപ്പോള്‍ വ്ന്നു.
ദിവാകരന്റെ ഭാര്യ നമ്പൂതിരിയുടെ മകളാണ്. മകളെ കല്ല്യാണം കഴിച്ചിരിക്കുന്നത് സവര്‍ണ്ണന്‍. വീട്ടില്‍ ജാതിവിവേചനം നേരിടുന്നുണ്ടെന്ന് സഖാവ് നാളെ പറയുമോ എന്നു ചോദിക്കുന്ന സിപിഐ നേതാക്കളും ഉണ്ട്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: