കൊച്ചി : ഇടപ്പളളി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചു. ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസ്, കന്യാകുമാരി -ബാംഗഌര് ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പ് അനുവദിച്ചത്.
ബി ജെ പി നേതാവ് പി കെ കൃഷ്ണദാസി്ന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവിടെ സ്റ്റോപ് അനുവദിക്കാന്‍ കാരണം. റെയില്‍ വേ പാസഞ്ചേഴ് സ് അമിനിറ്റീസ് ചെയര്മാന് ആയിരിക്കവെ അര്‍ബുദ രോഗികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് നിരവധി നിവേദനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് ലഭിച്ചിരുന്നുവെന്ന് കൃഷ്ണദാസ് പറഞ്ഞു.
ഇതു പ്രകാരം റെയില്‍ വേ ബോര്‍ഡിലും ദക്ഷിണ റെയില്‍ വേ മാനേജരുടെ മുന്നിലും വിഷയം ഉന്നയിച്ചു. ഇതാണ് ഇപ്പോള്‍ സ്റ്റോപ് യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്ന് കൃഷ്ണദാസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: