കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിനിടയിലും സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് വസ്തുതയാണെന്നും എന്നാല്‍ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലും കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ ധൂര്‍ത്തെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം വസ്തുതാപരമല്ലെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് നിരന്തരം ഉന്നയിച്ച പല ആരോപണങ്ങളിലും വസ്തുത ഇല്ല എന്ന് തെളിഞ്ഞതാണെന്ന് മന്ത്രി പറഞ്ഞു.
നികുതി പിരിവ് വര്‍ധിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമാണ്. നികുതി വെട്ടിപ്പ് നടക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നറിയില്ല. ഇല്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: