കൊച്ചി: ശരീരത്തില്‍ പത്തിലേറെ തുണി സഞ്ചികള്‍ തുന്നിച്ചേര്‍ത്ത ഓട്ടക്കാരന്. ഇവയില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കാനുള്ള സന്ദേശങ്ങള്‍ പതിപ്പിച്ചിരിക്കുന്നു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ പത്ത് കിലോമീറ്റര്‍ വിഭാഗത്തിലാണ് വ്യത്യസ്തമായ വസ്ത്രധാരണ രീതിയില്‍ ഒരു മത്സരാര്‍ത്ഥിയെ കണ്ടത്. ചെന്നൈ സ്വദേശിയായ ജയ് അസ്വാനി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്തുവര്‍ഷം മുമ്പ് തന്റെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുടനീളം വീടുവീടാന്തരം കയറിയിറങ്ങി, ഉത്സവസമയത്ത് അവര്‍ കത്തിക്കുന്ന പടക്കങ്ങളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് താമസക്കാരെ ബോധവല്‍ക്കരിച്ചാണ് തുടക്കം. ഈ പടക്കങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കൈകൊണ്ട് നിര്‍മ്മിച്ച ചാര്‍ട്ടുകളുമായി കുട്ടി വീടുതോറും പോയെങ്കിലും ‘സേ നോ ടു ക്രാക്കേഴ്സ്’ ക്യാമ്പയിന് വിജയിച്ചില്ല. വെറും 5 കുടുംബങ്ങള്‍ മാത്രമാണ് ഈ സംരംഭത്തെ പിന്തുണയ്ക്കാന്‍ സമ്മതിച്ചത്.
തളരാതെ, അദ്ദേഹം സഹിഷ്ണുത പുലര്‍ത്തുകയും തന്റെ സ്കൂളിന്റെ പിന്തുണയോടെ എല്ലാ ക്ലാസ് മുറികളിലും പടക്കങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക അപകടങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇവിടെ നിന്ന് സേ നോ ടു ക്രാക്കേഴ്സിനുള്ള പിന്തുണ വളര്‍ന്നു, ആയിരക്കണക്കിന് കുട്ടികളും അവരുടെ മാതാപിതാക്കളും പിന്തുണ വാഗ്ദാനം ചെയ്തു. മുന്‍നിര കോര്‍പ്പറേറ്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ശ്രമത്തിന് പിന്തുണയുമായി രംഗത്തെത്തി. കഠിനാധ്വാനം ചെയ്ത ഈ വിജയം, ‘ബോണ്‍ ടു വിന്’ (ബോണ്‍ ടു വിന് റിസര്‍ച്ച് ഫൗണ്ടേഷന് ട്രസ്റ്റ്) സ്ഥാപിക്കാന്‍ ജയ് അസ്വാനി എന്ന യുവാവിന്റെ പ്രചോദനം അതായിരുന്നു. ഇന്ന് രജിസ്ട്രേഡ് എന്‍ജിഒ ആയ ബോണ്‍ ടു വിന് ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു.
പിന്നീട് അനാഥാലയങ്ങള്‍ക്കും, വൃദ്ധസദനങ്ങള്‍ക്കും അഞ്ച് ടണ്‍ അരി അരി കണ്ടെത്തുന്നതിനായി റൈസ് ഫോര്‍ റൈസ്, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഹി ഫോര്‍ ഷി എന്ന ക്യാംപയിനിലൂടെ മൂന്നു ലക്ഷം രൂപയും കണ്ടെത്തി നല്കി. പിന്നീടാണ് ക്യാരി യുവര്‍ ഓണ്‍ ക്ലോത്ത് ബാഗ് എന്ന ക്യാമ്പയിന് തുടങ്ങുന്നത്. പ്ലാസ്റ്റിക് മുക്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കാന്‍ നാം ഓരോരുത്തരും ഇത്തരം തുണി സഞ്ചികളെ ആശ്രയിക്കേണ്ടിയിരിക്കുന്നുവെന്ന് ഇരുപതുകാരനായ ജയ് അസ്വാനി പറഞ്ഞു.
ആസാം മേഘാലയ ലോങ് റണ്‍, വിവിധ മാരത്തണുകള്‍ തുടങ്ങിയവയുടെ ഭാഗമായിരുന്ന ജയ് തന്റെ ഇളയ സഹോദരന് പ്രീതും ചേര്‍ന്നാണ് ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍. ചെന്നൈ ഹിന്ദുസ്ഥാന്‍ കോളേജില്‍ മൂന്നാംവര്‍ഷ ബിഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: