ശ്രീനഗര്‍ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ഇതില്‍ ഒരാള്‍ പാക് ഭീകരന് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കശ്മീരിന്റെ വിവിധ സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചത്. ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്.
ഗന്ധര്‍ബാല്‍, ഹന്ദ്വാര, പുല്‍വാമ തുടങ്ങിയ മേഖലകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് രണ്ട് ജെയ്ഷെ ഭീകരരെയും ഒരു പാക് ഭീകരനെയും ഖണ്ഡേര്‍ബാളിലും ഹാന്‍ഡവാരയിലും നടത്തിയ ഓപ്പറേഷനില്‍ ഒരു ലഷ്കര്‍ ഇ തോയ്ബ ഭീകരനെയും സൈന്യം വധിച്ചു.
പാക് ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഭീകരരെന്നാണ് സൂചന. ഇവരില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് പോലീസും സൈന്യവും സംയുക്തമായി ഇപ്പോഴും തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: