കീവ്: ഉക്രൈനിലെ ഇപ്പോഴത്തെ ഭരണനേതൃത്വത്തെ സ്ഥാനഭ്രഷ്ടമാക്കാന്‍ ഉക്രൈന് സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വളാഡിമിര്‍ പുടിന്. കീവിലെ വിമാനത്താവളം റഷ്യ പിടിച്ചെടുത്തതായും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഉക്രൈന് സൈന്യത്തെ ടെലിവിഷന്‍ പരിപാടിയില്‍ അഭിസംബോധന ചെയ്താണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഈ ആഹ്വാനം. ഉക്രൈനിലെ ഇപ്പോഴത്തെ നേതൃത്വം നവനാസികളും മയക്കമരുന്ന് അടിമകളുമാണ്. അധികാരം നിങ്ങള്‍ കയ്യാളൂ. ഇപ്പോഴത്തെ മയക്കമരുന്ന് അടിമകളോടും നവനാസികളോടും ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ ഏളുപ്പമാണ് സൈന്യത്തോട് ചര്‍ച്ച ചെയ്യുന്നതെന്നും പുടിന് പറഞ്ഞു.
സെലിന്‍സ്കി എന്ന ജൂതന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഉക്രെയ്ന് ഭരണത്തെയാണ് പുടിന് വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: