ന്യൂദല്‍ഹി: പാകിസ്ഥാന് നടത്തുന്ന കശ്മീര്‍ പ്രചരണത്തെ പിന്തുണച്ച കെഎഫ്സിക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. പ്രസ്താവനയില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചെങ്കിലും മറുപടി തൃപ്തമല്ലെന്നാണ് ആക്ഷേപം. മാപ്പപേക്ഷ ആത്മാര്‍ത്ഥമാണെങ്കില്‍ കശ്മീര്‍ ഭാരതത്തിന്റെ അഭിഭാജ്യഘടകമാണെന്ന് വ്യക്തമാക്കിയുള്ള പ്രസ്താവന പുറത്തിറക്കണമെന്നാണ് ഇന്ത്യന്‍ ഹാന്‍ഡിലുകള്‍ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യം.
നിലവില്‍ 480 ല്‍ അധികെ റസ്റ്റോറന്റുകള്‍ ഇന്ത്യയി പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ 130 നഗരങ്ങളില്‍ ബ്രാന്‍ഡിന്റെ സേവനം ലഭ്യമാണ്. കെഎഫ്സി തങ്ങളുടെ ഇന്ത്യയിലെ സൃംഖല ഇന്ത്യയില്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങവെയാണ് ഇത്തരത്തില്‍ ബഹിഷ്കരണം നേരിടുന്നത്. യം ബ്രാന്‍ഡിന്റെ ഉപ കമ്പനികയായ പിസാ ഹട്ടിനെതിരേയും പ്രതിഷേധം ശക്തമാകുകാണ്.
രാജ്യത്തിന്റെ പുറത്തു പ്രവര്‍ത്തിക്കുന്ന കെഎഫ്സിയുടെ ചില സോഷ്യല്‍മീഡിയാ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളുടെ പേരില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പികയാണ്. ഞങ്ങള്‍ ഇന്ത്യയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തുടര്‍ന്നും എല്ലാ ഇന്ത്യക്കാരിലും സേവനം എത്തിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ ട്വീറ്റില്‍ കെഎഫ്സി വ്യക്തമാക്കി.
പാക് അനുകൂലമായി ഇന്ത്യാ വിരുദ്ധത പ്രകടിപ്പിച്ച ഹ്യൂന്‍ഡായ്, സഹസ്ഥാപനമായ കിയ എന്നിവര്‍ മാപ്പപേക്ഷ നടത്തിയതിന് പിന്നാലെയാണ് കെഎഫ്സിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: