കോയമ്പത്തൂര്‍: പീഡനത്തിന് ഇരയായപ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി മുമ്പ് പഠിച്ചിരുന്ന സ്കൂളിലെ ഫിസിക്സ് അധ്യാപകന് മിഥുന് ചക്രവര്‍ത്തിയാണ് പിടിയിലായത്. പോക്സോ വകുപ്പ്, പീഡനം, ആത്മഹത്യക്ക് പ്രേരിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പില്‍ അധ്യാപകന്റെ പേര് എഴുതിയിട്ടുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്പെഷ്യൽ ക്ലാസെന്ന പേരിൽ കുട്ടിയെ സ്കൂളിലേക്ക് നിരന്തരം വിളിച്ചുവരുത്തിയായിരുന്നു ലൈംഗിക പീഡനം. സംഭവം സ്കൂൾ മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളെ പുറത്താക്കുകയും പ്രിൻസിപ്പാളിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
തനിക്ക് ആ സ്കൂളില്‍ പോകാന്‍ സാധിക്കില്ലെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ടി സി വാങ്ങിക്കാന്‍ ചെന്ന പെണ്‍കുട്ടിയേയും മാതാപിതാക്കളേയും സ്കൂള്‍ അധികൃതര്‍ മുന്‍കൈയെടുത്ത് ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് സ്കൂള്‍ മാറിയെങ്കിലും പഴയ സംഭവങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥിനി പൂര്‍ണമായും മുക്തയായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കത്തിൽ നിന്നാണ് പോലീസ് വിവരം അറിയുന്നതും അധ്യാപകനെ അറസ്റ്റ് ചെയ്തതും
പ്രതികരിക്കാൻ ഇവിടെ എഴുതുക: