അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. രൂപാണി തന്നെയാണ് രാജിവെയ്ക്കുന്നതായി പ്രഖ്യപിച്ചത്. പിന്നീട് ഗവണറെ കണ്ട് രാജിക്കത്ത് കൈമാറി. രാജിയുടെ കാരണം വ്യക്തിമായിട്ടില്ല.
അടുത്തവര്‍ഷം നിയമൂസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വിജയ് രൂപാണി രാജിവെച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഗാന്ധിനഗറില്‍ അടിയന്തിരയോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്.
മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിക്കാന്‍ അവസരം നല്‍കിയതില്‍ ബിജെപിക്ക് നന്ദി അറിയിക്കുന്നു. പദവി ഒഴിഞ്ഞ ശേഷവും ബിജെപിക്കായുള്ള പ്രവര്‍ത്തനം തുടരുമെന്നും വിജയ് രൂപാണി അറിയിച്ചു.
2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു.
രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് വിജയ് രൂപാണി 2017ല്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: