കോട്ടയം: കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച 35 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ആരോഗ്യസേതു ആപ്ലിക്കേഷനിലോ പോര്‍ട്ടലിലോ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന് കേന്ദ്രം തെരഞ്ഞെടുത്ത് ബുക്കിംഗ് നടത്തിയശേഷമാണ് സ്വീകരിക്കാന്‍ എത്തേണ്ടത്. അല്ലാതെ എത്തുന്നവര്‍ക്ക് വാക്സിന് നല്‍കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
കോട്ടയം താലൂക്ക്
1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, 2.ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ കോട്ടയം, 3.കോട്ടയം മെഡിക്കല്‍ കോളേജ്, 4.മുണ്ടന്‍കുന്ന് കുടുംബാരോഗ്യകേന്ദ്രം, 5.നാട്ടകം കുടുംബാരോഗ്യകേന്ദ്രം, 6.പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, 7.ഏറ്റുമാനൂര്‍ കെഎംസിഎച്ച്സി.
വൈക്കം താലൂക്ക്
8. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം, 9. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം, 10.കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം, 11. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം, 12.തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം, 13. വൈക്കം താലൂക്ക് ആശുപത്രി, 14. വെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം.
കാഞ്ഞിരപ്പള്ളി താലൂക്ക്
15.എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം, 16.കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം, 17.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, 18.മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം, 19.മുരിക്കുംവയല്‍ കുടുംബ ക്ഷേമ കേന്ദ്രം.
മീനച്ചില്‍ താലൂക്ക്
20.ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം, 21.കരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, 22.പാലാ ജനറല്‍ ആശുപത്രി, 23.രാമപുരം സാമൂഹികാരോഗ്യകേന്ദ്രം, 24.ഉഴവൂര്‍ കെ .ആര് .നാരായണന് മെമ്മോറിയല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രി, 25.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം, 26.ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം.
ചങ്ങനാശേരി താലൂക്ക്
27.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം, 28.ചങ്ങനാശേരി ജനറല്‍ ആശുപത്രി, 29.കറുകച്ചാല്‍ സാമൂഹികാരോഗ്യകേന്ദ്രം, 30.മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, 31.പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം, 32.സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം, 33.വാഴപ്പള്ളി സര്‍ഗക്ഷേത്ര ഓഡിറ്റോറിയം, 34.തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം, 35.വാഴൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: