തിരുവനന്തപുരം: അധികാരം കൊയ്യണമാദ്യം….ഇതാണ് ഇപ്പോഴത്തെ സിപിഎം വേദവാക്യം. ഇതിനായി വിപ്ലവയുവനേതാവായാലും ഏത് വഴിയും നോക്കും. അതാണ് ജെയ്ക് സി. തോമസും ചെയ്തത്. ഈ വിപ്ലവയുവനേതാവിനെതിരെ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയെന്ന പരാതി ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ എത്തിയിരിക്കുകയാണ്. മന്നം യുവജനവേദിയാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
യാക്കോബായ സഭയിലെ മെത്രോപ്പൊലീത്തമാരുടെ ചിത്രത്തോടൊപ്പം ജെയ്കിന്റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ജെയ്കിന് വേണ്ടി വികാരി തന്നെ വോട്ട് തേടുന്ന ശബ്ദസന്ദേശവും ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. മതനേതാക്കളുടെ ചിത്രവും ശബ്ദസന്ദേശവും അയക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കരാരുടെ വാദം.
ഇക്കുറി ഏത് വിധേനയെയും പുതുപ്പള്ളി പിടിച്ചെടുക്കുക എന്ന ലക്ഷ്യമായിരുന്നു വോട്ടിന് ഏത് മാര്‍ഗ്ഗവും തേടാന്‍ സിപിഎമ്മിനെയും യുവനേതാവിനെയും പ്രേരിപ്പിച്ചത്. വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണര്‍ക്കാട്, കൂരോപ്പട, അകലകുന്നം പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന്റെ ഭരണമാണ്. അയര്‍ക്കുന്നം, മീനടം പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. ഇത് എല്‍ഡിഎഫില്‍ നല്ല വിജയപ്രതീക്ഷയുണര്‍ത്തുന്ന ഘടകമാണ്. അതോടൊപ്പം ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ഏറെ മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ പള്ളിയുടെ കുഞ്ഞാടായി അവതരിക്കുന്നതിലായിരിക്കും വിപ്ലവനിലപാടുകളേക്കാള് സ്വീകാര്യത ലഭിക്കുക എന്ന ജെയ്ക് സി തോമസിന്റെ കണക്കുക്കൂട്ടലുകളാണ് ആ വഴിയിലേക്ക് ജെയ്കിനെ നയിച്ചത്. മാത്രമല്ല, യാക്കോബായ വിഭാഗം ഇടതുപക്ഷവുമായി ഇടഞ്ഞുനില്‍ക്കുന്ന എന്ന പ്രതീതി സാധാരണ ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ മനസ്സില്‍ നിന്നും മായ്ച്ചുകളയാനും യാക്കോബായ മെത്രോപ്പൊലീത്തമാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുക വഴി സാധിക്കുമെന്നും ജെയ്ക് കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: