മുംബൈ: സാമ്പത്തിക വര്‍ഷത്തെ അവസാന വായ്പാവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റിവേഴ്സ് റിപ്പോ 3.35 ശതമാനമാണ്. ഇതു നാലാം തവണയാണ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്.
സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായി. ഒപ്പം വിലക്കയറ്റ നിരക്കില്‍ നേരിയ കുറവും ഉണ്ടായി. ഇവയെല്ലാം ഗുണകരമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്.
2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച 10.5 ശതമാനമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തി. അനുകൂലഘടകമാണിതെന്നാണ് ആര്.ബി.ഐ.യുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: