തുടര്‍ച്ചയായി എഴുപത്തിയാറ് വര്‍ഷം അയ്യപ്പദര്നം. അടക്കാനാത്ത ആത്മനിര്‍വൃതിയില്‍ ഒരു ഗുരുസ്വാമി. വിളപ്പില്‍ശാല വിളയില്‍ കുന്നുംപുറത്ത് വീട്ടില്‍ ഭാസ്കരപിള്ള (88) ഗുരുസ്വാമിയായിട്ട് അമ്പത് വര്‍ഷം. പന്ത്രണ്ടാം വയസില്‍ ആരംഭിച്ചതാണ് ശബരിമല യാത്ര.
ഒരു മണ്ഡലകാലത്ത് ഒരു യാത്ര എന്നതല്ല ഭാസ്കര ഗുരുസ്വാമിയുടെ കണക്ക്. മൂന്നും നാലും തവണ. പരമ്പരാഗത കാനനപാതവഴിയായിരു യാത്ര അധികവും. കഴിഞ്ഞ വര്‍ഷവും ശബരീശനെ കണ്ടുവണങ്ങാനായി. ഇക്കുറി മഹാമാരിയുടെ പശ്ചാത്തലത്തില്‍ വര്‍ഷത്തിലൊരിക്കല്‍ കാനനവാസന് അരികിലെത്തണമെന്ന തന്റെ മോഹം സഫലമാകില്ലെന്ന വേദനയുണ്ട് സ്വാമിക്ക്. ഓരോ വര്‍ഷവും 200ലേറെ അയ്യപ്പന്മാരെ ചിന്മുദ്രയണിയിച്ച്, ഇരുമുടി നിറച്ച് മല ചവിട്ടിച്ച ഭാസ്കരപിള്ള ഒരു ഗ്രാമത്തിനാകെ ഗുരുസ്വാമിയാണ്.
ശിഷ്യഗണങ്ങള്‍ക്കൊപ്പം മല ചവിട്ടാന്‍ വല്ലാത്തത ഉത്സാഹമാണ് സ്വാമിക്ക്. അതുകൊണ്ടു തന്നെ ഒരു മണ്ഡലകാലത്ത് ഒന്നിലേറെ തവണ ശബരീശ സന്നിധിയിലെത്താറുണ്ട്. പക്ഷേ, പടിപൂജ തൊഴാന്‍ ഒറ്റയ്ക്കേ സ്വാമി മല ചവിട്ടൂ. പടിപൂജ ഇന്നുവരെ മുടക്കിയിട്ടുമില്ല. കാനന പാതയില്‍ കരിമലയും നീലിമലയും താണ്ടിയുള്ള ശബരിമല യാത്രയില്‍ ഭാസ്ക്കര ഗുരുസ്വാമി കൂടെയുണ്ടെങ്കില്‍ സാക്ഷാല്‍ അയ്യപ്പസ്വാമി ഒപ്പമുണ്ടെന്ന തോന്നലാണെന്ന് ശിഷ്യര്‍.
എല്ലാം അയ്യപ്പനില്‍ അര്‍പ്പിച്ച ജീവിതമാണ് ഭാസ്ക്കര ഗുരുസ്വാമിയുടേത്. 1944 മുതലാണ് ഗുരുസ്വാമി അയ്യനെ കാണാന്‍ മലചവിട്ടിത്തുടങ്ങുന്നത്. അയ്യപ്പാനുഗ്രഹത്താല്‍ നാളിതുവരെയും തടസങ്ങളേതുമില്ലാതെ ദര്‍ശനം സാധ്യമായെന്ന് ഗുരുസ്വാമി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: