തൃശ്ശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റു മരിച്ചത് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപാണ് പാതിരാത്രിയില്‍ കുത്തേറ്റ് മരിച്ചത്. കുന്നംകുളം ചിറ്റിലങ്ങാട് വെച്ചാണ് സംഭവം. പാതിരാത്രിയില്‍ വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സംഭവസ്ഥലത്ത് എന്തിനു വന്നു എന്നത് സംശയകരമാണ്. കൊലപാതകത്തിനു പിന്നില്‍ ബജറംഗദള്‍ ആണെന്ന ആരോപണവുമായി മന്ത്രി എ സി മൊയ്തീന് രംഗത്തു വന്നു.
കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിയ്ക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ ഒരു തരത്തിലുള്ള ബന്ധവുമില്ലന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ പാതിരാത്രി നടന്ന സംഘര്‍ഷമാണ് കൊലപാതകത്തില്‍ എത്തിയിട്ടുള്ളത്. ഒരു രാഷ്ട്രീയ ബന്ധവുമില്ലാത്ത സംഭവത്തെ രാഷ്ടീയവല്‍ക്കരിച്ച് തനിക്കെതിരെയുള്ള ലൈഫ് മിഷന് അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മൊയ്തീന് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും കൊലപാതകവും തുടര്‍ക്കഥയായത് ഈ സര്‍ക്കാരിന്റെ ഭരണപരാജയമാണെന്ന് അംഗീകരിക്കുകയാണ് മൊയ്തീന് ചെയ്യേണ്ടത്. പാതി രാത്രി തന്റെ വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ക്കകലെ വെച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റ്മുട്ടലില്‍ ബ്രാഞ്ച് സെക്രട്ടറി എങ്ങനെ മരിച്ചു എന്ന് സി.പി.എം വിശദീകരിക്കണം. ഗുണ്ടാ കഞ്ചാവ് മാഫിയകള്‍ക്ക് എല്ലാ ഒത്താശയും സഹായവും ചെയ്യുന്ന ഏ.സി മൊയ്തീനും സി.പി.എം നേതാക്കളും കേരള സര്‍ക്കാരുമാണ് ഈ കൊലപാതകത്തിന്റെ ഉത്തരവാദികളെന്നും അനീഷ്കുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: