വാഷിങ്ടണ്‍ : ലോകാരോഗ്യ സംഘടനില്‍ നിന്നുള്ള അംഗത്വം റദ്ദാക്കാന്‍ ഉറച്ച് യുഎസ്. ഇക്കാര്യം വൈറ്റ്ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്ട്ര സഭയെ അറിയിച്ചു കഴിഞ്ഞു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയെ അനുകൂലിക്കുന്ന നിലപാടാണ് ലോകാരോഗ്യ സംഘടന കൈക്കൊള്ളുന്നതെന്ന് യുഎസ് നേരത്തെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയില്‍ നിന്നും ഒരു രാജ്യത്തിന് പുറത്തുപോകണമെങ്കില്‍ ഒരു വര്‍ഷം മുമ്പ് അറിയിക്കണമെന്നതാണ് ചട്ടം. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം ജൂലൈ ആദ്യം ആകും യുഎസ് പുറത്തേക്ക് പോവുക. ലോകാരോഗ്യ സംഘടനയില്‍ നിന്നും പുറത്തേക്ക് പോകുന്നതോടെ യുഎസ് നല്കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങളും ഇനിമുതല്‍ ഉണ്ടാകില്ല.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ലോകാരോഗ്യ സംഘടനയെ വിമര്‍ശിക്കുകയും സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ചൈനയെ അനുകൂലിക്കുന്ന നിലപാടുകള്‍ എടുക്കുന്നെന്ന ആരോപണത്തിലാണ് ഈ നടപടി.
അതേസമയം വായുവിലൂടെ കൊറോണ പകരുമെന്ന കണ്ടെത്തല്‍ തള്ളുന്നില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന ടെക്നിക്കല്‍ വിഭാഗം മേധാവി വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തില്‍ വായുവിലൂടെ പകരാനുള്ള സാധ്യത തള്ളാനാവില്ല. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞന്മാരാണ് വായുവിലൂടെ രോഗബാധ പടരാനുള്ള സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: