Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

ലോക ഫുട്‌ബോള്‍ ഇന്നോളം കണ്ടതില്‍ ഏറ്റവും വലിയ താരമായി ആരാധിക്കപ്പെടുന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ പ്രശംസയ്‌ക്ക് പാത്രമായ ഒരേയൊരു ഇന്ത്യന്‍ താരമാണ് മുഹമ്മദ് ഹബീബ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 10:32 pm IST
in Football

ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരം മുഹമ്മദ് ഹബീബ്(74) വിട പറഞ്ഞുകഴിഞ്ഞു. ലോക ഫുട്‌ബോള്‍ ഇന്നോളം കണ്ടതില്‍ ഏറ്റവും വലിയ താരമായി ആരാധിക്കപ്പെടുന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ പ്രശംസയ്‌ക്ക് പാത്രമായ ഒരേയൊരു ഇന്ത്യന്‍ താരമാണ് മുഹമ്മദ് ഹബീബ്.  

വെറുമൊരു പ്രശംസയല്ല, അടുത്തെത്തി നേരില്‍ കണ്ട് ആശ്ലേഷിച്ച് പുറത്തുതട്ടി അഭിനന്ദിക്കുകയായിരുന്നു. 1977, ഹബീബ് കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാന് വേണ്ടി കളിക്കുന്ന കാലം. കോസ്‌മോസ് ക്ലബ്ബ് ഇന്ത്യയിലെത്തി മോഹന്‍ ബഗാനെ സൗഹൃദ മത്സരത്തില്‍ നേരിടാന്‍ തീരുമാനിച്ചു, കളിച്ചു. കളിയില്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ഏകഗോള്‍ നേടിയത് ഹബീബ് ആയിരുന്നു. കളി കഴിഞ്ഞപ്പോളാണ് സാക്ഷാല്‍ പെലെ ഹബീബിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത്. പില്‍കാലത്ത് ഇന്ത്യന്‍ പെലെ എന്നറിയപ്പെട്ടിരുന്ന ഹബീബിന്റെ കളിയില്‍ ആകൃഷ്ടനായാണ് പെലെ അഭിനന്ദിച്ചത്. പ്രമുഖ മാധ്യമത്തില്‍ ഹബീബിന്റേതായി മുന്‍പൊരിക്കല്‍ പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂവിലാണ് ഈ ഓര്‍മ്മക്കുറിപ്പുള്ളത്.

1960കളുടെ രണ്ടാം പകുതിയിലും 70കള്‍ പൂര്‍ണമായിട്ടും ഹബീബ് ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞു നിന്നു. ഇന്നത്തെ തെലങ്കാന സംസ്ഥാനമായ 1965 കാലത്തെ ആന്ധ്രയിലെ ഹൈദരാബാദില്‍ നിന്നും കാല്‍പന്ത് കളിയാണ് തന്റെ ജീവനാഡിയെന്ന് തിരിച്ചറിഞ്ഞ ഹബീബ് കളിക്ക് വേണ്ടി ജീവിതം തന്നെ നല്‍കാന്‍ തുടങ്ങി. ഹബീബിലെ പ്ലേമേക്കറെ തിരിച്ചറിഞ്ഞ കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ വമ്പന്‍മാര്‍ താരത്തെ നോട്ടമിട്ടു. കാല്‍പന്തിനെ പുല്‍കിയുള്ള പിന്നീടത്തെ ജീവിതം ബംഗാള്‍ കേന്ദ്രീകരിച്ചായി. മോഹന്‍ ബഗാന് പുറമെ ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് എന്നീ വമ്പന്‍മാര്‍ക്ക് വേണ്ടിയും ബൂട്ട് കെട്ടി. 1969ല്‍ സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയ ബംഗാള്‍ ടീമില്‍ ഹബീബ് ഉണ്ടായിരുന്നുവെന്ന് മാത്രമല്ല ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ കൂടിയായിരുന്നു.

ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനുവേണ്ടി 35 കളികളില്‍ കളിച്ചു. 11 ഗോളുകളും നേടി. ഹബീബ് ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞുനിന്ന കാലത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഫുട്‌ബോളിലൂടെ ഒരു വെങ്കലം സ്വന്തമാക്കി. 1970ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലായിരുന്നു ഈ അപൂര്‍വ്വ നേട്ടം. പി.കെ. ബാനര്‍ജി പരിശീലകനായ ഇന്ത്യന്‍ ടീമിന്റെ അന്നത്തെ നായകന്‍ ഹൈദരാബാദുകാരന്‍ തന്നെയായിരുന്ന സയിദ് നയീമുദ്ദിന്‍ ആയിരുന്നു.

കാലം കഴിഞ്ഞുപോകവെ പിന്നീട് വന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ തലമുറയെ വല്ലാതെ സ്വാധീനിച്ചൊരു പ്രതിഭാസമായി നിലകൊള്ളുകയായിരുന്നു മുഹമ്മദ് ഹബീബ്. ഏതാനും വര്‍ഷങ്ങളായി ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് സിന്‍ഡ്രോം രോഗങ്ങളുടെ അവശത ഉണ്ടായിരുന്നു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം.

Tags: ലോകാരോഗ്യ സംഘടനPeleമുഹമ്മദ് ഹബീബ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോള്‍ വേട്ടയില്‍ നെയ്‌മര്‍ പെലെയെ മറികടന്നു

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.