കണ്ണൂര്‍: സംസ്ഥാന വനിതാ കമ്മീഷന്റെ കസേരയില്‍ ഇരുന്നു കൊണ്ടു വിവാദ പരാമര്‍ശം നടത്തിയ വനിത കമ്മീഷന് അധ്യക്ഷ എം സി .ജോസഫൈനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് മഹിളാമോര്‍ച്ച തലശ്ശേരി പുതിയ ബസ്റ്റാന്റില്‍ പ്രതിഷേധ സമരം നടത്തി .
മഹിള മോര്‍ച്ച കണ്ണൂര്‍ ജില്ല അധ്യക്ഷ സ്മിത ജയമോഹന് സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബിജെപി തലശ്ശേരി മണ്ഡലം അധ്യക്ഷന്‍ കെ. ലിജേഷ് മുഖ്യ ഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എന്‍. മോഹനന് ,ഒബിസി മോര്‍ച്ച ജില്ല ട്രഷറര്‍ പി.കെ. ബൈജിത്ത്, മണ്ഡലം ജന.സെക്രട്ടറി കെ.എസ് ജിഷ്ണു എന്നിവര്‍ സംസാരിച്ചു. മഹിള മോര്‍ച്ച മണ്ഡലം അധ്യക്ഷ കെ. ജീന അധ്യക്ഷത വഹിച്ചു. പ്രീത സ്വാഗതവും ,ശോഭ രതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: