ഹൈദരാബാദ്: അന്തര്‍വാഹിനികളില്‍ നിന്ന് അടിയന്തര സാഹചര്യത്തില്‍ ക്രൂ അംഗങ്ങളെ രക്ഷപ്പെടാന്‍ പരിശീലിപ്പിക്കുന്ന കേന്ദ്രം വിനേത്ര നാവികസേന കമ്മിഷന് ചെയ്തു. വിശാഖപട്ടണത്തെ ഐഎന്‍എസ് ശതവാഹിനിയിലാണ് കമ്മിഷനിങ് നടന്നത്. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ ഫഌഗ് ഓഫീസര്‍ കമാന്‍ഡിങ്- ഇന്‍- ചീഫ് വൈസ് അഡ്മിറല്‍ രാജേഷ് പെന്ഡാര്ക്കറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ആത്മനിര്‍ഭര്‍ ഭാരതമെന്ന ആശയത്തിന്റെ ഭാഗമായി പൂര്‍ണമായും തദ്ദേശീയമായി രൂപകല്പന ചെയ്ത പരിശീലന സൗകര്യമാണ് വിനേത്ര. കല്‍വരി – ക്ലാസ് അന്തര്‍വാഹിനികളില്‍ നിന്ന് ക്രൂ അംഗങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് ഇത്. ഡൈവിങ് ബേസിനുമായി സംയോജിപ്പിച്ച അഞ്ച് മീറ്റര്‍ എസ്കേപ്പ് ടവര്‍ ആണ് പ്രധാന സവിശേഷത. പ്രത്യേക പരിശീലനം നല്‍കുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളില്‍ കടലിനടിയില്‍ നിന്നുള്ള അന്തര്‍വാഹിനികളില്‍ നിന്നും രക്ഷപെടാന്‍ സേനാംഗങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: