കൊച്ചി: ജില്ലയില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ നേരിടുന്നതിനും ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖ പ്രകാരമുള്ള ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം (ഐആര്‍എസ്)പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായി. കമാന്‍ഡ്, ഓപ്പറേഷന്‍സ്, പ്ലാനിങ്ങ്, ലോജിസ്റ്റിക്സ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൂടാതെ താലൂക്ക് തലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കളക്ടര്‍ എസ്. സുഹാസാണ് ഐആര്‍എസിന്റെ കമാന്‍ഡ് നേതൃത്വം. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്കാണ് ഇന്‍സിഡന്റ് കമാന്‍ഡറുടെ ചുമതല. അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ആണ് ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്‍ഡര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീഡിയ ഓഫീസറും അടിയന്തര പ്രവര്‍ത്തന വിഭാഗം ഹസാര്‍ഡ് ഓഫീസര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറും ആയിരിക്കും. അസിസ്റ്റന്റ് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ക്കാണ് സേഫ്റ്റി ഓഫീസര്‍ ചുമതല. ഹുസൂര്‍ ശെരിസ്തദാറാണ് ലയസണ്ഓഫീസര്.
ഓപ്പറേഷന്‍സ് വിഭാഗം മേധാവിയായി പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ പ്രവര്‍ത്തിക്കും. അസിസ്റ്റന്റ് കമ്മീഷണറാണ് സ്റ്റേജിങ് ഏരിയാ മാനേജര്‍. റെസ്പോണ്‍സ് ബ്രാഞ്ച് ഡയറക്ടറായി ഫയര്‍ ആന്റ് റെസ്ക്യു വിഭാഗം സ്റ്റേഷന് ഓഫീസര്‍ പ്രവര്‍ത്തിക്കും. ഗതാഗതച്ചുമതല ആര്‍ടിഒയും റോഡ് യൂണിറ്റ് ലീഡറുടെ ചുമതല ജോയിന്റ് ആര്‍ടിഒയും നിറവേറ്റും. റെയില്‍വെ ഏരിയാ മാനേജരാണ് റെയില്‍ യൂണിറ്റ് ലീഡര്‍. വാട്ടര്‍ യൂണിറ്റിന്ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ നേതൃത്വം നല്‍കും. വ്യോമമാര്‍ഗം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ പ്രോട്ടോകോള്‍ ഓഫീസറാണ് ഏകോപിപ്പിക്കേണ്ടത്.
താലൂക്ക് തലത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കാണ് റെസ്പോണ്സിബിള് ഓഫീസര്‍ ചുമതല. തഹസില്‍ദാര്‍മാരാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍. ദേശീയ ദുരന്ത നിവാരണ അതോറിറ്റി 2010 ലാണ് ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന് രൂപം നല്‍കിയത്. ദുരന്ത നിവാരണ നിയമത്തിന്റെ 6-ാം വകുപ്പ് പ്രകാരമാണ് ഐ.ആര്.എസ് രൂപവത്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: