ബാലുശ്ശേരി: സി.കെ. ബാലകൃഷ്ണന്റെ വിയോഗത്തിലൂടെ നഷ്ടമായത് കരുത്തുറ്റ സംഘാടകനെ. ജനസംഘം മുതല്‍ ഊര്‍ ജ്ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പ്രിയ നേതാവിന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ഞെട്ടലൊഴിയാതെ നാട്. പൊതുപ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച സി.കെ. ബാലകൃഷ്ണന് വിട നല്‍കുമ്പോള്‍ ബിജെപിയുടെ മികവുറ്റ നേതാവാണ് ഓര്‍മ്മയാകുന്നത്.
അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയായി ജയില്‍വാസം അനു ഷ്ഠിച്ച സി.കെ. അനീതി ക്കെതിരെ എന്നും ശബ്ദ മുയര്‍ത്തി. കര്‍ഷകമോര്‍ച്ചയിലൂടെയാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചത്. ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ തുടക്കത്തിന് നേതൃത്വം നല്‍കിയ അദ്ദേ ഹം സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന ചുമതല വഹിക്കുമ്പോഴാണ് വിട വാങ്ങിയത്.
കണ്ണാടിപ്പൊയിലിലെ ചങ്ങരോത്ത് കുന്നുമ്മല്‍ വീട്ടില്‍ നിന്നും കുളി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ബാലുശ്ശേരി മുക്കിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരണവാര്‍ത്ത പലര്‍ക്കും വിശ്വസിക്കാനായില്ല. വിവരം അറിഞ്ഞ ഉടനെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തി. ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ട് 4.30 ആംബുലന്‍സില്‍ ബാലുശ്ശേരി ബിജെപി ഓഫീസിനു മുന്നില്‍ എത്തിച്ചു.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ കാവി പുതപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടും പ്രവര്‍ത്തകരും നേതാക്കളും പുഷ്പാര്‍ച്ചന നടത്തി.
ലോക്ഡൗണ്‍ നിയന്ത്രണം ഉള്ളതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി ഭൗതികദേഹം വീട്ടിലെത്തിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി..െ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് വി.വി രാജന്‍, സെക്രട്ടറി പി. രഘുനാഥ്. ഉത്തരമേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ , ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്‍, തുടങ്ങി രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധി പേര്‍ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.
സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: