തിരുവനന്തപുരം: കൊറോണ മാരിക്കെതിരെ ഭാരതം ഒറ്റക്കെട്ടാണെന്ന് സന്ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി അഹ്വാനം ചെയ്ത സമൂഹഐക്യ ജ്യോതിയെ സംസ്ഥാനം ഒന്നടങ്കം ഏറ്റെടുത്തു. സിനിമാ രാഷ്ട്രീയ സാംസ്കാരിക ആത്യാത്മിക രംഗങ്ങളിലെ പ്രമുഖര്‍ പിന്തുണയുമായി രംഗത്തുവന്നു. സാമൂഹ്യമാധ്യമങ്ങള്‍ ഉന്നടങ്കം പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തതോടെ രാഷ്ട്രീയം മറന്ന് കേരളജനതയും കൊറോണയ്ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ യുദ്ധത്തിന്റെ ഭാഗഭാക്കായി.
സിനിമാ രംഗത്തെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും പ്രധാനമന്ത്രിയെ അനുകൂലിച്ച് പോസ്റ്റുകള്‍ ഇട്ടു. നടി അനുശ്രീ, സുരഭി ലക്ഷ്മി ജോയ് മാത്യു, ഉണ്ണിമുകുന്ദന്, മണിക്കുട്ടന്, സംവിധായകന് പ്രിയദര്ശന്, ഗായിക കെ.എസ്. ചിത്ര, തുടങ്ങിയവര്‍ പ്രധാനമന്ത്രി മോദിയെ അനുകൂലിച്ച് രംഗത്തുവന്നു.കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഒറ്റയ്ക്കല്ല, രാജ്യത്തെ 130 കോടി ജനങ്ങളും ഒപ്പമുണ്ടെന്ന് ഓരോരുത്തരുടെ മനസ്സിലും ഉറപ്പ് വരുത്തുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ദീപം തെളിയിക്കല്‍ ക്യാമ്പയിന് പിന്തുണ നല്‍കുന്നതായി നടന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. രാജ്യം മുഴുവന്‍ കൊവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള നിശബ്ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ ഏവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യം മുഴുവന്‍ ലോക്ഡൗണിലാണ്. എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന വെളിച്ചം നമ്മുടെ മനക്കരുത്തിന് പ്രതീകമാകട്ടെ. ലോകാ സമസ്താ സുഖിനോഭവന്തു. എന്ന സ്ലോഹം പ്രതിപാദിച്ചാണ് മോഹന്‍ലാല്‍ പോസ്റ്റ് ഉപസംഗ്രഹിക്കുന്നത്.
പ്രധാനമന്ത്രി അഭ്യര്‍ത്ഥന പ്രകാരം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായുള്ള ദീപംകൊളുത്തല് എന്ന മഹാസംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നടന് മമ്മൂട്ടി പറഞ്ഞു. തന്റെ ഫേസ് ബുക്ക് വീഡിയോയിലൂടെയാണ് മമ്മൂട്ടി ദീപം തെളിയിക്കുന്നതിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. രാജ്യത്തിന്റെ സാഹോദര്യവും ഐക്യം കാണിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രകാരം ഐക്യദീപം എല്ലാവരും തെളിക്കണമെന്നാണ് നടി സുരഭി ലക്ഷ്മി പ്രതികരിച്ചത്.ലോകാ സമസ്താ സുഖിനോഭവന്തു എന്ന മഹത്തായ ആശയം ലോകത്ത് പകര്‍ന്നു നല്കിയ ഭാരതവും കൊറോണ എന്ന മഹാമാരിക്കെതിരെ പൊരുതുകയാണെന്നും ഇതിനെ ഐക്യജ്യോതി തെളിയിച്ച് ഭാരതീയര്‍ ഒറ്റക്കെട്ടായി നേരിടുമെന്നും നടന് ഉണ്ണി മുകുന്ദന് പറഞ്ഞു.
കൊറോണയെന്ന വലിയ ഇരുട്ടിനെ അകറ്റാന്‍ മനസ്സുകളിലെ ദീപങ്ങള്‍ തെളിയിച്ച് പ്രകാശ പൂരിതമാക്കണമെന്ന് പറഞ്ഞാണ് നടന് നന്ദകിഷോര്‍ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ചത്.കൊറോണയെ ഒറ്റപ്പെടുത്തി രാജ്യം ഒന്നാണെന്ന ഐക്യം വെളിവാക്കുന്ന സമൂഹഐക്യ ജ്യോതിയെ പിന്തുണക്കുന്നെന്ന് സംവിധായകന് മേജര്‍ രവി.ജാതി, മത, രാഷ്ട്രീയ ചിന്തകളിലുള്ള അഭിപ്രായ വ്യാത്യസങ്ങള് മാറ്റി നിര്‍ത്തി ഒരുമിച്ചൊരു ഭാരതത്തിന് വേണ്ടി എല്ലാവരും ദീപം തെളിക്കണമെന്ന് സംവിധായകന് പ്രിയദര്ശന്. പ്രകാശമയമായ ഭാരതം എന്നു മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതു കൊണ്ട് ഉദ്യേശിച്ചത്. ഇതിനെ തെറ്റുധരിപ്പിക്കുന്നവരെ രാജ്യസ്നേഹിയെന്ന് ഒരിക്കലും നമുക്ക് വിളിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘തമസ്സിന്റെ തലവെട്ടി തെളിയട്ടെ വിളക്കുകള്‍, മനുഷ്യമനസ്സുകള്‍ ഉണരട്ടെ’.. പദ്യരൂപേണയാണ് സംഗീതജ്ഞന് രമേഷ് നാരായണന് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്ത് വന്നത്.കൊറോണ ബാധിതര്‍, കോറന്റയിനില്‍ ഒറ്റപ്പെട്ടവര്‍, രോഗ ഭീതിയില്‍ കഴിയുന്നവര്‍ ഇത്തരത്തിലുള്ള മനസ്സുകളോട് നമ്മള് ഒറ്റക്കെട്ടാണെന്ന ആഹ്വാനം നല്‍കുന്നതാണ് ദീപം തെളിയിക്കലെന്ന് നടന് ജോയ് മാത്യു.ഭാരതീയരുടെ നല്ലതിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഭാഗമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്ന ഐക്യദീപം തെളിയിക്കലെന്ന് നടി അനുശ്രീ. കാലയളവില്‍ നമ്മളെല്ലാം സുരക്ഷയ്ക്കുവേണ്ടിയാണ് വീടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ ആരുടേയും അവകാശങ്ങളിന്മേലുള്ള കൈ കടത്തലല്ല. ജനങ്ങളുടെ നല്ലതിന് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്നും അനുശ്രീ ആവശ്യപ്പെട്ടു.
കൊവിടിനെതിരെയുള്ള യുദ്ധത്തില്‍ ജാഗ്രതാപൂര്‍വ്വം പോരാടും എന്ന ആഹ്വാനം കൂടിയാകട്ടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ എന്ന് നടന് മണിക്കുട്ടന്. പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ ലോകത്തിന് തന്നെ മാതൃകയാകും നടന് സന്തോഷ് കീഴാറ്റൂര്‍. ലോകം മഹാമാരിയുടെ അന്തകാരത്തില്‍ പെട്ടു ഉഴലുന്ന ഈ സമയത്ത് നമുക്ക് ഓരോര്‍ത്തര്‍ക്കും പ്രത്യാശയുടെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ദീപനാളം ഒരുമിച്ച് ജ്വലിക്കട്ടെ മാതാ അമൃതാനന്തമയി ദേവി. അറിവിന്റെ പ്രകാശത്തെ നാം ജ്വലിപ്പിക്കണം. വാക്കിന്റെ ദേവത അഗ്നിയാണ്. അഗ്നിയുടെ ശരിയായ സ്വഭാവം ചൂടും പ്രകാശവുമാണ്. പ്രകാശത്തിന് പകരം ചൂടും പുകയുമാണ് നാം ഇന്ന് കൊടുത്തു കൊണ്ടിരിക്കുന്നത്. ചൂടും പുകയും ഇല്ലാതാക്കി എല്ലാവരും ഒരു മിച്ച് കൂടി അകത്തും പുറത്തും പ്രകാശത്തിന്റെ ദീപം തെളിയിക്കാന്‍ കഴിയട്ടെ. പ്രാര്‍ത്ഥനാ നിര്‍ഭയമായ മനസ്സോടെ നമ്മുടെ ഹൃദയങ്ങള്‍ ഒന്നിച്ച് ചേരുമ്പോള്‍ ഏത് കൂരിരുട്ടിനേനും അകറ്റാന്കഴിയുമെന്നും അമ്മ പറഞ്ഞു.കൊറോണയെ നമ്മുടെ രാഷ്ട്രം വളരെ ശക്തമായും ശാസ്ത്രീയമായും നേരിടാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും രാഷ്ട്രത്തിന്റെ ഏകത ദീപം തെളിയിച്ച് പ്രകടിപ്പിക്കണമെന്നും സ്വാമി ചിതാനന്ദപുരി പറഞ്ഞു. ആതുര സേവാമേഘലയില് പ്രവര്‍ത്തിക്കുന്നവരോട് നമ്മുടെ കൃതജ്ഞതാ നിര്‍ഭരമായ ഭാവം പ്രകടിപ്പിക്കുന്നതിന് വേണ്ടി പരാമാവധി പ്രകാശം തെളിക്കണമെന്നും സ്വാമി വ്യക്തമാക്കി.
കൊറോണ പ്രതിരോധത്തിന് മാനവികതയുടെ ഊര്‍ജ്ജവും പ്രത്യാശയും ഏകതയും നല്‍കുന്നതിന് നമ്മെ പ്രാപ്തമാക്കുകയെന്ന സന്ദേശമാണ് ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെ നാം കാണേണ്ടതെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. ഗുരുദേവന് വെളിപ്പെടുത്തിയ സര്വ്വാത്മസംവേദനത്തിന്റെ ഫലശ്രുതികൂടിയാണിതി. ഒരുമയും മഹിമയും ഒരുക്കുന്ന പ്രതിരോധശക്തിക്ക് സമം മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം, മതം, മറ്റു വ്യത്യാസങ്ങളൊന്നും ഇല്ലാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെതിരെയുള്ള യുദ്ധത്തിന് ജനങ്ങളെ അണിനിരത്തുന്നതെന്ന് കര്‍ദിനാല്‍ ജോര്‍ജ് ആലഞ്ചേരി. കൊറോണയ്ക്ക് എതിരെയുള്ള യുദ്ധമാണ് നടക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നടങ്കം സ്വന്തം ജീവന്‍പോലും വകവയ്ക്കാതെ വൈറസിനെതിരെ യുദ്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയരെ പൊതുവായി ബാധിക്കുന്ന പ്രശ്നം വരുമ്പോള്‍ നമ്മളെല്ലാം ഒന്നാകുമെന്നും ഒരുമിച്ച് വിപത്തിനെ നേരിടുമെന്ന സന്ദേശത്തിന്റെ ആഹ്വാനമാണ് സമൂഹഐക്യ ജ്യോതിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്.ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനും രാജ്യമൊറ്റക്കെട്ടാണെന്ന ബോധം ഉറപ്പാക്കാനുമാണ് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കേരളത്തിലെ ചില യുഡിഎഫ് നേതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. രോഗ വ്യാപനത്തിനെതിരായ പോരാട്ടത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും സുരേന്ദ്രന് പറഞ്ഞു.
പിന്തുണയ്ക്ക് നന്ദി: കേന്ദ്രമന്ത്രി
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഒറ്റയ്ക്കല്ലെന്ന് ഓരോരുത്തരുടെ മനസ്സിലും ഉറപ്പ് വരുത്താന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദീപം തെളിയിക്കല്‍ ക്യാമ്പെയ്ന് പിന്തുണ അറിയിച്ച കലാസാംസ്ക്കാരികരാഷ്ട്രീയ രംഗത്തെ എല്ലാ പ്രമുഖര്‍ക്കും നന്ദി അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം എല്ലാവര്ക്കും നന്ദി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: