കൊഴിഞ്ഞാമ്പാറ: ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് വടകരപ്പതിയിലെ കാറ്റാടിപ്പാടം നിര്‍മ്മാണ കമ്പനിക്ക് നല്കിയ സ്റ്റോപ്പ് മെമ്മോക്ക് പുല്ലുവില. കാറ്റാടി സ്ഥാപിക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനം തകൃതിയായി തുടരുന്നു.
പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കുപ്പാണ്ടകൗണ്ടനൂരില് ജനുവരി 30ന് നടന്ന ഗ്രാമസഭയില്‍ കാറ്റാടി കമ്പനിയുടെ ദൂഷ്യവശങ്ങളെ ചൊല്ലി ജനരോക്ഷം ശക്തമായിരുന്നു. അന്നു തന്നെ കമ്പനി വടകരപ്പതിയില്‍ വേണ്ടെന്നു ഗ്രാമസഭയില്‍ തീരുമാനിക്കുകയും ചെയ്തു.പിന്നീട് എട്ടാം വാര്‍ഡ് കെരാംപാറയില് ശനിയാഴ്ച്ച നടന്ന ഗ്രാമസഭയിലും കാറ്റാടികമ്പനിക്കെതിരെ തീരുമാനം മറിച്ചായിരുന്നില്ല. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡു യോഗത്തില്‍ ഭിന്ന അഭിപ്രായങ്ങള്‍ ജനപ്രതിനിധികള്‍ അറിയിച്ചിരുന്നെങ്കിലും കാറ്റാടിപാടം വേണ്ടെന്ന് തീരുമാനമായി.
ഗ്രാമസഭകളുടെ തീരുമാനങ്ങളില്‍ ഉറച്ചുതന്നെ പഞ്ചായത്ത് ബോര്‍ഡ് ജില്ലാകളക്റ്ററിന് കാറ്റാടിപാടത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനുള്ള നിയമവശംതേടി കത്തയച്ചു. ഒപ്പം കാറ്റാടി കമ്പനിക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവും നല്കി.എന്നിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം തുടരുന്നു.
മലയാള മനോരമ ലിമിറ്റഡ് കമ്പനിക്കു വേണ്ടി സിസ് ലോണ്‍, രമേഷാ, ഇന്‍കല്‍ എന്നീ കമ്പനികളാണ് വടകരപ്പതിയില്‍ കാറ്റാടിപ്പാടമുണ്ടാക്കാന് എത്തിയത്. ഒഴലപ്പതി, വടകരപ്പതി വില്ലേജുകളിലായി 110 കാറ്റാടികള്‍ സ്ഥാപിക്കാനാണ് തീരുമാനം.
അതിലേക്കായി 500 ഏക്കറിലധികം ഭൂമി പരിവര്‍ത്തനം ചെയ്യപ്പെടും. ഇപ്പോള്‍ 250 ഏക്കറിലധികം സ്ഥലവും അനുമതിയും നേടിയെടുത്തിരുന്നു.
കാറ്റാടികള്സ്ഥാപിക്കുന്നതുമൂലം പ്രദേശത്തെ വന്വൃക്ഷങ്ങള് ഇല്ലാതാകും.പച്ചക്കറി കൃഷി, തെങ്ങു കൃഷിയും പൂര്‍ണമായും നശിക്കുംമെന്നും പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നാട്ടുകാര്‍ക്ക് കുടിയൊഴിയേണ്ട സ്ഥിതിയുണ്ടാകും.ജനങ്ങളുടെ ആശങ്ക മാറ്റാനുള്ള ഒരുനടപടിയും സ്വീകരിക്കാതെയുള്ള പഞ്ചായത്തിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് ജനങ്ങളുടെ തിരുമാനം.
തമിഴ്നാട്ടിലെ ഉദുമല്‍പേട്ട, പൊള്ളാച്ചി ഭാഗങ്ങളില്‍ സ്ഥാപിച്ച കാറ്റാടികള്‍ അവിടുത്തെ പ്രദേശങ്ങളെ തുറന്ന വയലുകളാക്കി. മാത്രമല്ലപ്രദേശത്തെ ജലനിരപ്പ് ആയിരം അടിയിലേക്ക് താഴ്ന്നിട്ടുമുണ്ട്. ജനവാസ മേഖലയായ ഒഴലപ്പതി,അനുപ്പൂര്‍,കള്ളിയമ്പാറ,കെരാംപാറ,കുപ്പാണ്ടകൗണ്ടന്നൂര്,കിനര്പള്ളം എന്നിവിടങ്ങളിലാണ് കാറ്റാടി സ്ഥാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: